കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷേക്സ്പിയറിന് പുതിയ ആഖ്യാനഭേദങ്ങള്‍

  • By Staff
Google Oneindia Malayalam News

രംഗവേദിയില്‍ നാടകം അതിന്റെ പൂര്‍ണത തേടുമ്പോള്‍ ഭാഷയും സംസ്കാരവും ചരിത്രസന്ദര്‍ഭവും ഇഴ പിരിയുന്നു. ദേശത്തിനും കാലത്തിനുമനുസരിച്ച് അതിന്റെ ആവിഷ്കാരങ്ങള്‍ വ്യത്യസ്തവുമാവുന്നു. നാടകം കേവലം ടെക്സ്റ്റ് അല്ലെന്ന് വേദിയിലെ അനേകം കലാഖ്യാനങ്ങളിലൂടെ അത് തെളിയിക്കുന്നു.

ഏതൊരു കലാസൃഷ്ടിയ്ക്കുമെന്ന പോലെ ഷേക്സ്പിയര്‍ നാടകങ്ങള്‍ക്കും അതിന്റേതായ ചരിത്ര സാമൂഹിക സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ അത്തരം പശ്ചാലത്തലങ്ങളെ മാറ്റിനിര്‍ത്തി അവയിലെ മാനവീയമായ പ്രമേയത്തെ പുതിയ കാലത്തിലും സ്ഥലത്തിലും സന്നിവേശിപ്പിക്കാനുള്ള ഗംഭീരങ്ങളായ ശ്രമങ്ങളാണ് കാസര്‍കോട് ഈയിടെ നടന്ന നാടകഭാരതി 2001 എന്ന കലോത്സവത്തിലുണ്ടായത്. ഷേക്സ്പിയര്‍ നാടകങ്ങള്‍ക്ക് മാത്രമായി നടന്ന ഈ കലോത്സവത്തില്‍ വ്യത്യസ്ത ഭാഷകളിലാണ് നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ട ത്.

കാവാലം നാരാണപ്പണിക്കരടക്കം ഇന്ത്യന്‍ ഭാഷകളിലെ പ്രമുഖരായ നാടകകൃത്തുക്കള്‍ രൂപപ്പെടുത്തിയ ഷേക്സ്പിയര്‍ പുനരാവിഷ്കാരങ്ങളാണ് നാടകഭാരതിയിലുണ്ടായിരുന്നത്. ഹിന്ദിയില്‍ ഹബിബ് തന്‍വീറിന്റെ കാമദേവ് കാ അപ്നാ ബസന്ത് ഋതു കാ സപ്നാ (മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം), കന്നടയില്‍ ശിവപ്രകാശിന്റെ മരനായകാ (മാക്ബത്ത്) എന്നീ നാടകങ്ങള്‍ ശ്രദ്ധേയങ്ങളായി. തമിഴിലും മറാത്തിയിലും കിങ്ലിയറിന്റെയും അസമീസിലും മണിപ്പൂരിയിലും ഹാംലെറ്റിന്റെയും പുതുആവിഷ്കാരങ്ങളുണ്ടായി.

മരനായകാ എന്ന നാടകം അവതരിപ്പിച്ചത് മൈസൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ്. പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായി ഈ നാടകം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X