കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുസ്തകങ്ങളെ ഉല്പന്നങ്ങളായി കാണണം: മുകുന്ദന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: പുസ്തകങ്ങളെ വിപണിയുടെ ഉല്പന്നങ്ങളായി കാണാന്‍ മലയാളി തയ്യാറാവണമെന്ന് നോവലിസ്റ് എം. മുകുന്ദന്‍. ഇതുവരെ നോവലും കഥകളും ഒക്കെ വായിക്കാനുള്ള ഒന്നായി മാത്രമേ നാം പുസ്തകങ്ങളെ കാണുന്നുള്ളൂ. ഈ രീതി മാറണം. - മുകുന്ദന്‍ പറഞ്ഞു.

എന്‍.എസ്. മാധവന്റെ പ്രഥമ നോവലായ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍. പുസ്തകങ്ങളെ ഉല്പന്നങ്ങളായി കാണാന്‍ പഠിച്ചാല്‍ അതിന്റെ പുറംചട്ട, പ്രിന്റിംഗ് എന്നിവയിലൊക്കെ പുതുമയും മേന്മയും കൊണ്ടുവരാന്‍ നാം ശ്രമിയ്ക്കും. അപ്പോള്‍ പുസ്തകം കൂടുതല്‍ വായനക്കാരെ ആകര്‍ഷിയ്ക്കും. ഇനി ഉണ്ടാകേണ്ടത് വായനക്കാരെ ആകര്‍ഷിക്കുകയും വശീകരിക്കുകയും ചെയ്യേണ്ട നോവലുകളാണ്. - മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

മലയാളിത്തില്‍ നല്ല നോവലുകള്‍ ഇല്ല എന്ന പരാതിയ്ക്ക് ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളോടെ ഉത്തരം കിട്ടിയിരിക്കുകയാണ്. മലയാള നോവലിലെ ഒരു നാഴികക്കല്ലാണിത്. മലയാള നോവല്‍ ഇതോടെ വിശ്വനോവലിന് സമാനമായി മാറി. ലാറ്റിനമേരിക്കന്‍ നോവലുകളില്‍ കാണുന്ന എല്ലാ സവിശേഷതകളും ഇതിലുണ്ട്. - മുകുന്ദന്‍ പറഞ്ഞു.

പുസ്തകത്തിന്റെ ഒരു കോപ്പി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നല്കിക്കൊണ്ടാണ് മുകുന്ദന്‍ പ്രകാശനം നിര്‍വഹിച്ചത്. പുസ്തകത്തിന്റെ ഏതാനും ഭാഗങ്ങള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ചടങ്ങില്‍ വായിച്ചു.

ഈ നോവലില്‍ പരാമര്‍ശിക്കുന്ന സ്ഥലവും കാലവും ഞാനുമായി ഏറെ ബന്ധപ്പെട്ടതാണ്. അതുകൊണ്ട് ഞാന്‍ വിധി പറയുന്നില്ല. എന്നാല്‍ നോവലും അതില്‍ പരാമര്‍ശിക്കുന്ന ചരിത്രവും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നത് നിരര്‍ത്ഥകമാണ്. ചരിത്രത്തിന് പുറത്ത് നോവലിന് ജീവിതമുണ്ടാകണമെന്നും ചുള്ളിക്കാട് പറഞ്ഞു.

ചടങ്ങില്‍ മണര്‍കാട് മാത്യു അധ്യക്ഷനായിരുന്നു. രവി ഡിസി നന്ദി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X