കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന മികച്ച സീരിയല്‍, രതീഷ് നടന്‍, കാവേരി നടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അഴകപ്പന്‍ സംവിധാനം ചെയ്ത അന്ന യാണ് മികച്ചസീരിയല്‍.

മികച്ച നടനും നടിയും അന്ന എന്ന സീരിയലില്‍ അഭിനയിച്ചവരാണ്. അന്തരിച്ച നടന്‍ രതീഷും കാവേരിയുമാണ് ഇവര്‍.

ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത സുന്ദരികളും സുന്ദരന്മാരും മികച്ച രണ്ടാമത്തെ സീരിയലായി. സൂര്യ ടിവി സംപ്രേഷണം ചെയ്തവിലോലം ആണ് മികച്ച ടെലിഫിലിം. കൈരളി സംപ്രേഷണം ചെയ്ത സൂര്യകാന്തി രണ്ടാമത്തെ മികച്ച ടെലിഫിലിമിനുള്ള അവാര്‍ഡ് നേടി.

ആദ്യത്തെ മികച്ച സീരിയലിന് 7,500 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. മികച്ച രണ്ടാമത്തെ സീരിയലിന് 6,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ലഭിക്കും. മികച്ച ടെലിഫിലിമിന് 7,500 രൂപയും പ്രശസ്തിപത്രവും ശില്‍പവും രണ്ടാമത്തെ ടെലിഫിലിമിന് 6,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് സമ്മാനം.

കൈരളിയില്‍ സംപ്രേഷണം ചെയ്ത സായാഹ്നസ്വപ്നങ്ങള്‍ സംവിധാനം ചെയ്ത മോഹനനാണ് മികച്ച സംവിധായകന്‍ (7,500 രൂപ പ്രശസ്തിപത്രവും ശില്‍പവും). ആഴം, വിലോലം എന്നീ ടെലിഫിലിമുകള്‍ക്കു തിരക്കഥയെഴുതിയ, ഈയിടെ അന്തരിച്ച ജി.എ. ലാല്‍ ആണ് (4,500 രൂപയും പ്രശസ്തിപത്രവും ശില്‍പവും) മികച്ച തിരക്കഥാകൃത്ത്. അംബികാസുതന്‍ മാങ്ങാട് ആണ് മികച്ച കഥാകൃത്ത് (4,500 രൂപയും പ്രശസ്തിപത്രവും ശില്‍പവും). കൈരളി ടിവി സംപ്രേഷണം ചെയ്ത കൊമേഴ്സ്യല്‍ ബ്രേക്ക് ആണ് അദ്ദേഹം കഥയെഴുതിയ ടെലിഫിലിം.

അന്നയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് നേടിയ രതീഷിന് 4,500 രൂപയും പ്രശസ്തിപത്രവും ശില്‍പവും കിട്ടും. മികച്ച നടിയായ കാവേരിയ്ക്ക് 4,500 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് സമ്മാനം.

വിലോലത്തിലെ അഭിനയത്തിന് സിദ്ദിഖ് മികച്ച സഹനടനുള്ള അവാര്‍ഡ് നേടി (3,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും). മികച്ച സഹനടി സുന്ദരികളും സുന്ദരന്മാരും എന്ന സീരിയലില്‍ അഭിനയിച്ച മഞ്ജുപിള്ളയാണ് (3500 രൂപയും പ്രശസ്തിപത്രവും ശില്‍പവും). ആകാശത്താമര എന്ന ടെലിഫിലിമിലെ അഭിനയത്തിന് ബേബി നീരജ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് (3000 രൂപയും പ്രശസ്തിപത്രവും ശില്‍പവും) നേടി.

സൂര്യകാന്തിയിലെ ഛായാഗ്രഹണം നിര്‍വഹിച്ച രാജേഷിനാണ് മികച്ച ഛായാഗ്രഹകനുള്ള അവാര്‍ഡ്. ആഴം, വിലോലം എന്നീ ടെലിഫിലിമുകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച എം. ജയചന്ദ്രനാണ് മികച്ച സംഗീതസംവിധായകന്‍.

സായാഹ്നസ്വപ്നങ്ങളില്‍ ശബ്ദലേഖനം നിര്‍വഹിച്ച വിനോദ് ആണ് മികച്ച ശബ്ദലേഖകന്‍. സൂര്യകാന്തിയിലെ കലാസംവിധാനത്തിന് പ്രദീപ് പദ്മനാഭന്‍ മികച്ച കലാസംവിധായകനുള്ള അവാര്‍ഡ് നേടി.

കൊമേഴ്സ്യല്‍ ബ്രേക്ക് എന്ന പരിപാടിയിലെ അഭിനയത്തിന് സുമിക്ക് സ്പെഷല്‍ ജൂറി അവാര്‍ഡ് ലഭിക്കും.ഓം ഗുരുഭ്യോ നമഃ ആണ് മികച്ച ഡോക്യുമെന്ററി. ബാബു പിഷാരടിയാണ് ഇതിന്റെ സംവിധായകന്‍. മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള അവാര്‍ഡും ഇദ്ദേഹത്തിന് തന്നെയാണ്.

മികച്ച വാര്‍ത്താവായനയ്ക്ക് ഏഷ്യാനെറ്റിലെ എന്‍.കെ. രവീന്ദ്രന് അവാര്‍ഡ് ലഭിച്ചു. ചന്തുവാണ് മികച്ച കോംബിയര്‍.മികച്ച കമന്റേറ്റര്‍ക്കുള്ള അവാര്‍ഡ് കൃഷ്ണകുമാരന്‍തമ്പിക്കാണ്വഹാം ഇന്‍സാന്‍ കോ മാരാ എന്ന കാലികവും സാമൂഹ്യപ്രസക്തിയുമുള്ള പരിപാടി സംവിധാനം ചെയ്ത ഏഷ്യാനെറ്റിലെ വി.എം. ദീപയും അവാര്‍ഡ് നേടി.

സാസ്കാരിക വകുപ്പ് മന്ത്രി ജി. കാര്‍ത്തികേയന്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജീവ് കുമാര്‍ എന്നിവരാണ് അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് വെളിപ്പെടുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X