Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ചയ്‌ക്കെത്തില്ല, മരയ്ക്കാര്‍ തര്‍ക്കം നീളും, പിടിവാശിയാണെന്ന് മന്ത്രി

മോഹന്‍ലാലിന്റെ മരയ്ക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാനുള്ള സാധ്യത ദുര്‍ബലമാകുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍. ഇതോടെ ചര്‍ച്ച മാറ്റിവെച്ചിരിക്കുകയാണ്. മന്ത്രി വിഷയത്തില്‍ തുറന്നടിച്ചിരിക്കുകയാണ്.

അതേസമയം തിയേറ്റര്‍ ഉടമകള്‍ പറഞ്ഞത് പോലെ ആന്റണിയുടെ ഭാഗത്ത് നിന്ന് ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുന്നതിനോട് താല്‍പര്യക്കുറവുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. എന്നാല്‍ ആന്റണി കാരണമല്ല ചര്‍ച്ച മുടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.

1

മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് മരയ്ക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ ചര്‍ച്ച മാറ്റിവെക്കുകയായിരുന്നു. കൊല്ലത്ത് വെച്ചായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിയതെന്നാണ് വിശദീകരണം. എന്നാല്‍ ചര്‍ച്ച മാറ്റിയതോടെ മരയ്ക്കാര്‍ ഒടിടിയിലേക്ക് തന്നെ പോകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പ്രേക്ഷകര്‍ക്കും തിയേറ്ററുകള്‍ക്കും അത് വലിയ നഷ്ടമാകും.

2

മന്ത്രിയായി താന്‍ ഉണ്ടെങ്കില്‍ സിനിമാ മേഖലയെ ഒറ്റക്കെട്ടായി നയിക്കുമെന്നായിരുന്നു സജി ചെറിയാന്‍ നേരത്തെ പറഞ്ഞത്. ഇടപെടുന്നത് മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനുണ്ടാവുന്ന വരുമാന നഷ്ടം കണക്കിലെടുത്താണ് മന്ത്രി മരയ്ക്കാറിന്റെ കാര്യത്തില്‍ ഇടപെടാന്‍ ഒരുങ്ങിയത്. മരയ്ക്കാറിന് 100 കോടി ബജറ്റുണ്ട്. വന്‍ കളക്ഷന്‍ ചിത്രത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. തിയേറ്ററില്‍ ഇറങ്ങിയാല്‍ വന്‍ വിജയകമാകുമെന്ന് നേരത്തെ സജി ചെറിയാന്‍ പറഞ്ഞിരുന്നു. പുലിമുരുകന്‍ പോലൊരു കളക്ഷനിലായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ.

3

അതേസമയം ചര്‍ച്ചയ്ക്ക് മുമ്പ് സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് ഇളവുകളും സര്‍ക്കാര്‍ നല്‍കിയിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ എന്നുള്ളത് ഒരു ഡോസാക്കി മാറ്റി. വിനോദ നികുതിയും ഒഴിവാക്കി. ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനായി സര്‍ക്കാര്‍ ഇടപെടുന്നത്. ഒടിടിയില്‍ നിന്ന് വന്‍ ഓഫറാണ് ആന്റണി പെരുമ്പാവൂരിന് ലഭിച്ചിരിക്കുന്നത്. ഇത് ഒടിടിയില്‍ പോകാതെ നിര്‍മാതാക്കളെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. ആന്റണി നഷ്ടം വരാത്ത രീതിയിലാണ് കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം തിയേറ്ററുകളെ സംരക്ഷിക്കുന്ന നിലപാടുണ്ടാവുമെന്നും മന്ത്രി പറഞ്ഞിരുന്നു.

4

തിയേറ്ററുകള്‍ക്ക് ഇനി മരയ്ക്കാര്‍ വേണ്ടെന്നായിരുന്നു ഫിയോക്കിന്റെ നിലപാട്. മറ്റ് റിലീസുമായി മുന്നോട്ട് പോകുമെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞത്. ഒടിടിക്ക് പോകാനിരുന്ന കുറുപ്പ് മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഇടപെട്ട് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ മുന്‍കൈ എടുത്തെന്ന് വിജയകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കുറുപ്പ് ഇറങ്ങുന്നതോടെ മലയാളത്തില്‍ പ്രേക്ഷകരുടെ തിരക്ക് വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പലരില്‍ നിന്നായി ആന്റണി വാങ്ങി അഡ്വാന്‍സ് തുക അക്കൗണ്ടുകളില്‍ തിരിച്ചെത്തി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ചര്‍ച്ച നടത്തി വീണ്ടും തിയേറ്ററിലേക്ക് റിലീസ് കൊണ്ടുവരിക ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.

 5

മരയ്ക്കാറിന് വേണ്ടി മാത്രം മന്ത്രി ചര്‍ച്ച നടത്തേണ്ടെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ നിലപാട്. അതേസമയം ചര്‍ച്ച മാറ്റിയതില്‍ മന്ത്രിക്ക് അതൃപ്തിയുണ്ട്. നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും എന്നെ വന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് വെച്ച് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഇപ്പോള്‍ രണ്ട് കൂട്ടരും ചര്‍ച്ച ആവശ്യമില്ലെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ചര്‍ച്ച വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം. ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. രണ്ട് കൂട്ടര്‍ക്കും വാശിയുണ്ട്. അതിനിടയിലേക്ക് നമ്മള്‍ കയറുന്നില്ല. അവര്‍ തമ്മിലാവട്ടെ ചര്‍ച്ച. ഇനി അവര്‍ ആവശ്യപ്പെട്ടാല്‍ ഇടപെടാന്‍ തയ്യാറാണ്.

6

ആവശ്യമില്ലാത്ത പിടിവാശിയാണ് ആന്റണി പെരുമ്പാവൂരിനും തിയേറ്റര്‍ ഉടമകള്‍ക്കും ഉള്ളത്. ആന്റണി പെരുമ്പാവൂരിന് നിര്‍മാതാവെന്ന നിലയില്‍ പണം കിട്ടണം. മെഗാസ്റ്റാര്‍ ചിത്രം വേണ്ടത് തിയേറ്റര്‍ ഉടമകളുടെയും ആവശ്യമാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന് വലിയ റോളില്ല. അവിടെ മധ്യസ്ഥത വഹിക്കാന്‍ മാത്രമേ സാധിക്കൂ. ഇളവുകള്‍ അടക്കം സിനിമാ മേഖലയ്ക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന് ഈ വ്യവസായ വളരണം എന്നാണ് ആഗ്രഹം. ഞാന്‍ കാണിക്കുന്നതിനേക്കാള്‍ ആത്മാര്‍ത്ഥത മുഖ്യമന്ത്രിക്കുണ്ട്. സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം പോലും വേണ്ടെന്ന് വെച്ചു. വാക്‌സിനേഷനില്‍ അടക്കം ഇളവ് കൊണ്ടുവന്നത് അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+