നടിയെ ആക്രമിച്ച കേസിൽ വിവാദ വെളിപ്പെടുത്തലുമായി മംഗളം.. പിന്നീട് പിൻവലിച്ചു!

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി/തിരുവനന്തപുരം: കൊച്ചിയിൽ വെച്ച് പ്രമുഖ നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മംഗളം ടി വി. നടിയെ കാറില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചത് പള്‍സര്‍ സുനി ആണെന്ന വിവരം അട്ടിമറിക്കുന്ന തരത്തിലാണ് മംഗളം ടി വി ഇന്ന് ചൊവ്വാഴ്ച പുറത്ത് വിട്ട റിപ്പോർട്ട്.  എന്നാൽ സംഗതി വിവാദമായതോടെ മംഗളം ഈ വാർത്ത പിൻവലിച്ചു.

ആ സ്രവങ്ങൾ ആരുടേത്

ആ സ്രവങ്ങൾ ആരുടേത്

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ ദിവസം ലൈംഗിക പീഡനവും നടന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ നടിയുടെ വസ്ത്രത്തില്‍ സ്രവങ്ങൾ പറ്റുകയും ചെയ്തിരുന്നു. ഈ സ്രവങ്ങൾ നടിയെ ആക്രമിച്ച സംഘത്തിന്റെ തലവൻ പൾസർ സുനിയുടേതാണ് എന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്.

മംഗളം പറയുന്നത് മറ്റൊന്ന്

മംഗളം പറയുന്നത് മറ്റൊന്ന്

നടിയുടെ വസ്ത്രങ്ങളിൽ കണ്ടെത്തിയ സ്രവങ്ങൾ ആരുടേത് എന്നത് സംബന്ധിച്ചായിരുന്നു മംഗളത്തിന്റെ വെളിപ്പെടുത്തൽ.മംഗളം ചാനൽ ബ്രേക്ക് ചെയ്ത ന്യൂസ് വിവാദമായതോടെ പിൻവലിച്ചു.

അന്വേഷണ സംഘം കുഴങ്ങുന്നോ

അന്വേഷണ സംഘം കുഴങ്ങുന്നോ

നടിയുടെ വസ്ത്രത്തിലെ സ്രവം ആരുടേത് എന്നറിയാതെ അന്വേഷണ സംഘം കുഴങ്ങുകയാണ് എന്നും മംഗളം ടി വി പറഞ്‍ഞിരുന്നു . ഡി എൻ എ പരിശോധന ഫലം തങ്ങൾക്ക് ലഭിച്ചു എന്ന തരത്തിലായിരുന്നു മംഗളം ടി വിയുടെ റിപ്പോർട്ടിങ്. ഇങ്ങനെ ഫലം ലഭിച്ചാൽ തന്നെയും അത് ഇത്തരമൊരു വാർത്തയായി പുറത്ത് വിടുന്നതിൻരെ നൈതികത സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നുതുടങ്ങി. ഇതോടെയാണ് മംഗളം ഈ വാർത്ത പിൻവലിച്ചത്.

പൾസർ സുനിയുടേത് എന്ന്

പൾസർ സുനിയുടേത് എന്ന്

ലൈംഗിക പീഡനത്തിനിടെ നടിയുടെ വസ്ത്രത്തില്‍ പള്‍സര്‍ സുനിയുടെ സ്രവങ്ങള്‍ പറ്റിയിരുന്നു എന്നാണ് അന്വേഷണ സംഘം കരുതുന്നത്.. ഈ വസ്ത്രങ്ങള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. നടിയുടെ വസ്ത്രത്തില്‍ പറ്റിയ സ്രവങ്ങള്‍ സുനിയുടേത് തന്നെയാണ് എന്നാണ് ഇപ്പോള്‍ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.

ശക്തമായ തെളിവുകൾ

ശക്തമായ തെളിവുകൾ

തിരുവനന്തപുരത്തെ ഫോറന്‍സിക് പരിശോധനാകേന്ദ്രത്തില്‍ ആയിരുന്നു പരിശോധന നടത്തിയത്. വീഡിയോ കിട്ടി നടിയെ പള്‍സര്‍ സുനി പീഡിപ്പിക്കുന്നതിന്റെ ഒറിജിനല്‍ ദൃശ്യങ്ങളും പോലീസിന് ലഭിച്ചുകഴിഞ്ഞു. പള്‍സര്‍ സുനിക്കെതിരെ സംസാരിക്കാന്‍ ഇതിലും വലിയ തെളിവുകള്‍ ആവശ്യമില്ല.

എന്തിനാണ് ആക്രമണം

എന്തിനാണ് ആക്രമണം

ഗൂഢാലോചനക്കാര്‍ താന്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടി ചെയ്തതാണ് എന്നായിരുന്നു പള്‍സര്‍ സുനി ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ഇപ്പോള്‍ പിന്നിലെ ഗൂഢാലോചനയെ കുറിച്ചും പള്‍സര്‍ സുനി വെളിപ്പെടുത്തിക്കഴിഞ്ഞു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പള്‍സര്‍ സുനിയ്ക്ക് ഒരിക്കലും കഴിയില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശിക്ഷയുടെ കാഠിന്യം കുറഞ്ഞേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ‌

ഗൂഡാലോചനയ്ക്ക് പിന്നിൽ ആര്

ഗൂഡാലോചനയ്ക്ക് പിന്നിൽ ആര്

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗൂഢാലോചന നടത്തിയവരെ സംബന്ധിച്ച് പോലീസിന് ഇപ്പോള്‍ കൃത്യമായ ധാരണയുണ്ട്. അറസ്റ്റിന് ആഭ്യന്തര വകുപ്പില്‍ നിന്ന് അനുമതിയും ലഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ അധികം വൈകാതെ തന്നെ ഞെട്ടിപ്പിക്കുന്ന ആ അറസ്റ്റ് ഉണ്ടായേക്കും.

English summary
Attack Against Actress: Mangalam TV breaking on DNA test result.
Please Wait while comments are loading...