വിഎസിനെതിരെ ചുവന്ന അടയാളങ്ങള്‍

വിഎസിന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറി കെഎം ഷാജഹാന്‍ രചിച്ച ചുവന്ന അടയാളങ്ങള്‍ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. പിണറായിയുടെ മകന്‍ വിവേക് പ്രതിവര്‍ഷം 46ലക്ഷം രൂപ ഫീസ് നല്‍കി ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനെക്കുറിച്ച് ചോദ്യമുയര്‍ന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മറുപടി നല്‍കാനാവില്ലെന്നും വിഎസ് 2006 മാര്‍ച്ച് എട്ടിന് പിബിയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാജഹാന്‍ പറയുന്നു.
ഒട്ടേറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ള പുസ്തകം കിളിരൂര്‍ കേസിലെ ഇര ശാരിയുടെ മകള്‍ സ്‌നേഹയാണ് ഏറ്റുവാങ്ങിയത്. ബിഐര്‍പി ഭാസ്‌കറാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങില്‍ എംആര്‍ മുരളി, എംഎന്‍ പിയേഴ്ണ്‍, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വി.എസ്.അച്യുതാനന്ദനില്‍ കാലവും അധികാരവും വരുത്തിയ മാറ്റങ്ങളെ വിലയിരുത്തുന്നതാണ് പുസ്തകം.
2005 ജൂണ്‍ 29നാണ് ഇതു സംബന്ധിച്ച് വി.എസ്. പൊളിറ്റ് ബ്യൂറോയ്ക്ക് ആദ്യ കത്തയയ്ക്കുന്നത്. ഇതില്‍ 11 പ്രധാന രേഖകളും പിണറായിക്കെതിരായ കുറ്റാരോപണങ്ങളെ സംബന്ധിച്ച 30 പേജ് കുറിപ്പുമടക്കം 300 പേജുകളുണ്ടായിരുന്നു. ''നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ സി.എ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഉപയോഗിച്ച് നമ്മെ നിരായുധരാക്കാന്‍ യു.ഡി.എഫിന് സാധിച്ചിരുന്നു.
പാര്‍ട്ടി ഫോറങ്ങളില്‍ ഒരു ചര്‍ച്ചയുമില്ലാതെയാണ് സഖാവ് വിജയന്‍ ഈ ഇടപാടിന്റെ ഭാഗമായത്. കേരളത്തിലെ ഊര്‍ജ മേഖലയിലേക്കു കടന്നു കയറാന്‍ എന്റോണിന്റെ ശ്രമമുണ്ടായപ്പോള്‍ പി.ബിയുടെ ഇടപെടല്‍ നിമിത്തമാണ് അതിനു തടയിട്ടതെന്നും ഓര്‍ക്കണം'' കത്തില്‍ വി.എസ്. ഇങ്ങിനെ എഴുതിയെന്നാണ് പുസത്കത്തില്‍ പറയുന്നത്.
സിബിഐ അന്വേഷണം പൂര്‍ത്തിയാവും വരെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് പിണറായി മാറി നില്‍ക്കുന്നതാണ് നല്ലതെന്നും വിഎസ് കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നുവത്രേ. സ്വയം മാറാന്‍ തയ്യാറായില്ലെങ്കില്‍ പി.ബി ഇടപെട്ട് പിണറായിയെ മാറ്റണമെന്നു വി.എസ്. ആവശ്യപ്പെട്ടുവെന്നും ഷാജഹാന്‍ പറയുന്നു. ഇതടക്കം ഇതുവരെ പുറത്തുവരാത്ത ഒട്ടേറെ വെളിപ്പെടുത്തലുകള്‍ പുസ്തകത്തിലുണ്ട്.
വി.എസ്സിന് ഏഴു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയാനുഭവം ഉണ്ടെങ്കിലും കേരളത്തിലെ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ വി.എസ്. പതിറ്റാണ്ടാണെന്ന് 'ചുവന്ന അടയാളങ്ങള്‍' പ്രകാശനം ചെയ്ത ബി.ആര്‍.പി.ഭാസ്‌കര്‍ പറഞ്ഞു.
ശാരിയുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കേരളത്തിലെ സ്ത്രീകളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങുമ്പോഴും ശാരിയുടെ മകള്‍ സ്‌നേഹ നിരാലംബയാണെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് കെ.എം.ഷാജഹാന്‍ പറഞ്ഞു.












Click it and Unblock the Notifications