കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രേഷ്ഠഭാഷാപദവികൊണ്ട് മാത്രം മലയാളം ശ്രേഷ്ഠഭാഷയാകുമോ? ഭാഷാപഠനം കാര്യക്ഷമമാക്കാന്‍...

  • By Desk
Google Oneindia Malayalam News

മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടും ഭാഷയുടെ പദവിക്കൊണ്ട് മാത്രം ഭാഷ ശ്രേഷ്ഠമാകണമെന്നില്ല.ഈ സാഹചര്യത്തില്‍ നാം എന്തെല്ലാം ആണ് പരിഗണനയ്ക്ക് എടുക്കേണ്ടത്? ഭാഷാപഠനമേഖലയിലുള്ളവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. അതിന് ഒരുത്തരമായിരിക്കും 'ഭാഷാപഠനവും ബോധനശാസ്ത്രവും' എന്ന പുസ്തകം. ഭാഷയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത സാഹചര്യത്തില്‍ മലയാള ഭാഷാപഠനത്തിന്റെ പുതിയ രീതിശാസ്ത്രവും ബോധനശാസ്ത്രവും പകര്‍ന്നുതരുന്ന ഈ കൃതിക്ക് ചരിത്രപ്രാധാന്യം ഉണ്ട്.

Bhashapadanavum Bodhanasasthravum

കാലദേശങ്ങളുടെ അതിരുകള്‍ ഭേദിച്ച് അന്തര്‍ദ്ദേശീയ തലത്തിലേക്ക് ഉയരുന്ന മലയാളഭാഷയുടെ ഔന്നത്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഭാഷാ വികസനത്തിനായും ഭാഷാപഠനപ്രോത്സാഹനത്തിനായും ശ്രമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.പുതിയ തലമുറ ഭാഷാപ്രാവീണ്യമുളളവരായി വളര്‍ന്നു വരേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. അതിജീവനത്തിന്റെയും ലക്ഷ്യോന്മുഖജീവിതത്തിന്റെയും പാഠങ്ങള്‍ നല്‍കിക്കൊണ്ട് ഭാഷാപ്രേമം വളര്‍ത്താന്‍ അവരെ സജ്ജരാക്കുന്ന പുസ്തകമാണ് ഭാഷാപഠനവും ബോധനശാസ്ത്രവും

വിദ്യാഭ്യാസത്തിന്റെ മാധ്യമമാണ് ഭാഷ.ഭാഷാപ്രയോഗജ്ഞാനം ഒരാളെ ഉന്നതിയിലെത്തിക്കുന്നു.ഏതു വിദ്യാഭ്യാസപദ്ധതിയിലും ഭാഷയുടെ പ്രാധാന്യം നമുക്കു ദര്‍ശിക്കാന്‍ സാധിക്കും.ഭാഷാപഠനത്തിന്റെ ലക്ഷ്യങ്ങള്‍ ,അവ എങ്ങനെ സ്വായത്തമാക്കാം ,ഭാഷാപഠനംകൊണ്ട് വ്യച്ഛേദിക്കുന്നത് എന്താണ് തുടങ്ങിയ വിഷയങ്ങളെല്ലാം വളരെയധികം പ്രധാന്യവും പ്രസക്തിയും അര്‍ഹിക്കുന്നതാണ്.വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ ഭാഷയില്‍കൂടി ആവിഷ്‌ക്കരിക്കാനും ആശയപ്രകടനത്തിലൂടെ സ്വന്തം രചനകള്‍ പുനരാവിഷ്‌ക്കരിക്കാനും ഒരാളെ പ്രേരിപ്പിക്കുന്നത് അയാള്‍ ഭാഷയില്‍ നേടുന്ന പ്രാവീണ്യമാണ്.

മാതൃഭാഷയെക്കുറിച്ചും ഭാഷാബോധന രീതികളെക്കുറിച്ചും അഗാധമായ ജ്ഞാനം ഭാഷാവിദ്യാര്‍ത്ഥികളില്‍ ജനിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാഷാപഠനത്തിന്റെ ലക്ഷ്യം തന്നെ ഭാഷാപ്രയോഗ ചാതുര്യം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്. അര്‍ത്ഥ പൂര്‍ണ്ണമായ പഠനമാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്.

ഭാഷാബോധനത്തിന്റെ വ്യത്യസ്തവശങ്ങള്‍, ഉദ്ദേശ്യങ്ങള്‍, ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍, സൂക്ഷമബോധനത്തിന്റെ ആവശ്യകത, സാങ്കേതിക ബോധനശാസ്ത്രരീതികള്‍ എന്നിവ വളരെ ലളിതമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ഭാഷാപഠനവും ബോധനശാസ്ത്രവും. ഈ പുസ്തകത്തില്‍ ഹയര്‍സെക്കണ്ടറിതലം വരെയുളള പാഠപുസ്തകത്തിലെ ഒരോ പാഠഭാഗത്തിന്റെയും ബോധനോദ്ദേശ്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.

പുസ്തകത്തിന്റെ പേര് - ഭാഷാപഠനവും ബോധനശാസ്ത്രവും
ഗ്രന്ഥകര്‍ത്താവ് - ഡോ ശ്രീവൃന്ദാനായര്‍
പബ്ലീഷര്‍ - ഡി സി ബുക്‌സ്
ISBN :9788126453191
വില :325

English summary
DC Books Book review: Bashapadanavum Bodhanasasthravum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X