Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം പേടിപ്പിച്ചു, പിന്നെ ചിരിപ്പിച്ചു, ഒടുവില്‍ കല്‍പ്പനയെ കരയിച്ച് മടങ്ങിയ ആ യുവാവ്... സംഭവകഥ

കല്‍പ്പനയുടെ മരണശേഷം അവരെപ്പറ്റിയുള്ള രസകരമായ ഒട്ടേറെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടിയുമായി അടുപ്പമുള്ളവര്‍. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നടിയുമായി അടുപ്പം സൂക്ഷിയ്ക്കുന്ന ചിലരുണ്ട്. കല്‍പ്പന പറഞ്ഞ് അറിവുള്ളതും അല്ലാത്തതുമായ ഒട്ടേറെ രസകരമായ സംഭവങ്ങള്‍ പല മാധ്യമങ്ങളിലും നിറയുന്നുണ്ട്.

അത്തരത്തില്‍ പ്രമുഖ മാധ്യമത്തില്‍ കല്‍പ്പനയെപ്പറ്റി കണ്ട രസകരമായ ഒരു സംഭവം. പേടിച്ചരണ്ട് നില്‍ക്കുമ്പോഴും ചിരി പടര്‍ത്തിയ കല്‍പ്പനയേയും കല്‍പ്പനയെ ചിരിപ്പിച്ച അഞ്ജാതനായ ഒരു യുവാവിനേയും പറ്റി.

കഥ തുടങ്ങുന്നു

കഥ തുടങ്ങുന്നു

മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് കല്‍പ്പനയും സഹായി നാഗമ്മയും കാറില്‍ മടങ്ങുന്നു. ഏറെ നാളായി കല്‍പ്പനയുടെ വാഹനം ഓടിയ്ക്കുന്നത് ഉണ്ണി എന്നയാളാണ്. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്ന ശീലം കല്‍പ്പനയ്ക്കുണ്ട്. അന്നും പതിവ് തെറ്റാതെ കല്‍പ്പന പാട്ട് കേട്ടു. പക്ഷേ താരാട്ട് പാട്ടാണെന്ന് മാത്രം. ഇതോടെ ഡ്രൈവര്‍ പരിഭവം പറഞ്ഞു. ചേച്ചീ ആ പാട്ടൊന്ന് മാറ്റിയേ...എനിയ്ക്ക് ഉറക്കം വരുന്നു

ചായ കുടിച്ചിട്ടാകും

ചായ കുടിച്ചിട്ടാകും

ഉറക്കം പോകാന്‍ ചായ കുടിച്ചിട്ടാകാം എന്ന് കല്‍പ്പന. തിരക്കൊഴിഞ്ഞ ഒരു തട്ടുകടയ്ക്ക് മുന്നില്‍ വണ്ടി നിര്‍ത്തി. കാറില്‍ എസി ഉപയോഗിയ്ക്കുന്നത് കല്‍പ്പനയ്ക്ക് ഇഷ്ടമല്ലായിരുന്നു. അതിനാല്‍ തന്നെ ചില്ലുകള്‍ തുറന്നിട്ടിരുന്നു. അപ്പോഴതാ കാറിന്റെ ചില്ലിനരികെ ഒരു അസ്ഥികൂടം

അസ്ഥികൂടം

അസ്ഥികൂടം

അസ്ഥികൂടം എന്ന് പറഞ്ഞത് കല്‍പ്പനയാണ് കേട്ടോ. കാറില്‍ ചുറ്റിപ്പിടിച്ച് നിന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. ഞാനും വരട്ടേ കാറില്‍...തിരുവനന്തപുരത്തേയ്ക്കാണ് എന്നാണ് യുവാവ് പറഞ്ഞത്. രാത്രികാലത്ത് സ്ത്രീകള്‍ യാത്ര ചെയ്യുന്ന കാറില്‍ നിനക്കും കയറണോ എന്നായി ഡ്രൈവര്‍. വീട് തിരക്കിയപ്പോഴാകട്ടേ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണെന്ന് യുവാവ്.

ചാടിക്കയറി

ചാടിക്കയറി

കാര്‍ മുന്നിലേയ്ക്ക് എടുത്തതും തുറന്നിട്ട ജനാലയിലൂടെ അകത്തേയ്ക്ക് ചാടി അകത്തുമല്ല...പുറത്തുമല്ലാത്ത രീതിയില്‍ യുവാവിന്റെ സാഹസികത. ഇതോടെ കല്‍പ്പന ശരിയ്ക്കും പേടിച്ചു. വണ്ടി നിര്‍ത്തൂ..എന്ന് ആവശ്യപ്പെട്ടു

ഇനിയാണ് ട്വിസ്റ്റ്

ഇനിയാണ് ട്വിസ്റ്റ്

കാറില്‍ നിന്ന് പുറത്തിറങ്ങിയ കല്‍പ്പന പൊലീസിന് ഫോണ്‍ ചെയ്യുന്നത് പോലെ അഭിനയിച്ചു. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോള്‍ ഞങ്ങളെ ശല്യം ചെയ്യുന്നു എന്നായി കല്‍പ്പന. മറുതലയ്ക്കല്‍ ഉടന്‍ വന്നു മറുപടി നിങ്ങള്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കൊണ്ടല്ലേ അവനും വന്നത് ഒരു സഹായത്തിന് എന്നായിരുന്നു മറുപടി. താന്‍ പൊലീസിനെ വിളിച്ചില്ലല്ലോ അഭിനയിച്ചതല്ലേ എന്നോര്‍ത്ത് കല്‍പ്പന തിരയുമ്പോഴല്ലേ പിന്നില്‍ നിന്നും മറുപടി പറയുന്നയാളെ കണ്ടത്. മറ്റാരുമല്ല ആ ചെറുപ്പക്കാരന്‍ തന്നെ

ചിരിയോ ചിരി

ചിരിയോ ചിരി

കല്‍പ്പന വീണുകിടന്ന് ചിരിച്ചു എന്നാണ് കേള്‍വി. എന്തായാലും കല്‍പ്പനയെ ചിരിപ്പിച്ച ആ വിരുതനെ പിന്നെ കണ്ടിട്ടില്ല. പക്ഷേ ആ ചെറുപ്പക്കാരനെപ്പറ്റി ഓര്‍ത്താല്‍ താരത്തിന് ഇപ്പോഴും വിഷമം തോന്നും

ഭ്രാന്ത്

ഭ്രാന്ത്

മാനസികരോഗം മൂലം വീട്ടുകാര്‍ ചികിത്സാ കേന്ദ്രത്തിലാക്കിയതായിരുന്നു ആ യുവാവിനെ. രോഗം കുറഞ്ഞിട്ടും തിരികെ കൂട്ടിക്കൊണ്ട് പോകാന്‍ ആരും തയ്യാറായില്ല. തട്ടുകടക്കാരനില്‍ നിന്നും ഈ കഥ കേട്ടതും കല്‍പ്പനയുടെ മനസ് അലിഞ്ഞു. അയാള്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കാന്‍ തട്ടുകടക്കാരനോട് പറയുകയും അതിന് വേണ്ട പണവും നല്‍കിയാണ് നടി മടങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+