Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആശുപത്രിയില്‍ വച്ച് പാപ്പു ചെവിയില്‍ ഒരു കാര്യം പറഞ്ഞു, ഒരിക്കലും മറക്കില്ല'; വെളിപ്പെടുത്തി ബാല

കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സിയിലായിരുന്ന സമയത്ത് തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ ബാല. ഗുരുതരമായ ആരോഗ്യ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ഒരു ഘട്ടത്തില്‍ വെന്റിലേറ്റര്‍ സഹായം നിര്‍ത്തലാക്കാമെന്ന് പോലും കുടുംബാംഗങ്ങളോട് ആശുപത്രിയില്‍ നിന്നും പറഞ്ഞിരുന്നെന്ന് ബാല പറയുന്നു. ശത്രുക്കള്‍ ആരെന്നും സുഹൃത്തുക്കളാരെന്നും മനസിലാക്കിയ ദിവസമായിരുന്നു കഴിഞ്ഞുപോയതെന്നും ബാല പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആ സമയത്ത് മകളെ കാണണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. മനസിലെ അവസാനത്തെ നിമിഷങ്ങളായിരുന്നു അതൊക്കെ. മകളെ കാണണമെന്ന ആഗ്രഹം മാത്രമേ ആ സമയത്തുണ്ടായിരുന്നുള്ളൂ. ഒരു ശാസ്ത്രത്തിനും മതത്തിനും നിയമത്തിനും അച്ഛനെയും മകളെയും പിരിക്കാനുള്ള അവകാശമില്ല. ദൈവത്തിനു പോലും അതിനുള്ള അവകാശമില്ലെന്ന് ബാല പറഞ്ഞു.

bala

പാപ്പുവിനെ ഞാന്‍ ആശുപത്രിയില്‍ വച്ച് കണ്ടു. ആ സമയത്ത് ഏറ്റവും മനോഹരമായ വാക്കുകള്‍ ഞാന്‍ കേട്ടു. 'ഐ ലവ് മൈ ഡാഡി സോമച്ച് ഇന്‍ ദിസ് വേള്‍ഡ്' എന്നവള്‍ പറഞ്ഞു. ഇനിയുള്ള കാലം എപ്പോഴും അത് എനിക്ക് ഓര്‍മ്മയുണ്ടാകും. അതിന് ശേഷം ഞാന്‍ കൂടുതല്‍ സമയം അവളോട് ചെലവഴിച്ചില്ല. കാരണം എന്റെ ആരോഗ്യം മോശമാകുകയായിരുന്നു. അവള്‍ അത് കാണരുതെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നെന്ന് ബാല പറഞ്ഞു.

ഉണ്ണിയെ ഞാന്‍ സഹോദരനായാണ് കാണുന്നത്. ഞാനും ഉണ്ണിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. അന്ന് അവന്‍ ഓടിവന്നിരുന്നു. അതാണ് മനുഷ്യത്വമെന്ന് പറയുന്നത്. ലാലേട്ടന്‍ എല്ലാ ദിവസവും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. എല്ലാവരും വന്നു. എന്റെ അവസാന നിമിഷമെന്നാണ് കരുതിയത്. എന്നാല്‍ ഒരു ആഗ്രഹമുണ്ടായിരുന്നു. എന്റെ മകളെ കാണണം എന്നത്. ആശുപത്രിയില്‍ അഡ്മിറ്റായ സമയത്ത് നില ഗുരുതരമായിരുന്നു. മോള്‍ വന്നത് ആ സമയത്താണ്. സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞു.

എനിക്ക് ഇത് സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല. അവസ്ഥ മോശമായപ്പോള്‍ ഡോണറോഡ് പോലും വരേണ്ടെന്ന് പറഞ്ഞു. വിദേശത്തുള്ളവര്‍ പോലും കാണാന്‍ എത്തിയിരുന്നു. മുന്നോട്ടു പോകുക എന്നത് പ്രയാസമാണെന്ന് ചേട്ടനോടും ചേച്ചിയോടും ഡോക്ടര്‍ പറഞ്ഞു. അവര്‍ക്ക് എന്ത് തീരുമാനിക്കണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു.

ആ സമയത്ത് ഡോക്ടറോട് ചോദിച്ച ചോദ്യങ്ങള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. ഡോക്ടര്‍ പറഞ്ഞു മനസമാധാനമായി വിട്ടേക്കുമെന്ന്. കാരണം തിരിച്ച് വന്നാലും മുഴുവന്‍ രൂപത്തില്‍ വരുമോയെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. അതിനാല്‍ അദ്ദേഹത്തെ സമാധാനത്തില്‍ പോകാന്‍ അനുവദിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

നിങ്ങള്‍ പറഞ്ഞാല്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്യാമെന്നും ഡോക്ടര്‍ ചേച്ചിയോട് പറഞ്ഞു. അവര്‍ ഒന്നുകൂടി ആലോചിക്കാന്‍ ഒരു മണിക്കൂര്‍ സമയം ചോദിച്ചു. ഡിസ്‌കസ് ചെയ്തിട്ട് ഫോര്‍മാലിറ്റി കഴിഞ്ഞ് പബ്ലിക്കിനെ അറിയിക്കാമെന്ന് അവര്‍ കരുതി. അവര്‍ ചോദിച്ച ഒരു മണിക്കൂറില്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും എനിക്ക് മാറ്റം വന്ന് തുടങ്ങി. അരമണിക്കൂറില്‍ നടന്ന ദൈവത്തിന്റെ അദ്ഭുതം. ജീവിതത്തിലേക്ക് തിരികെ വരാന്‍ സഹായിച്ചെന്ന് ഡോക്ടര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+