തൊട്ടടുത്ത ഓണം ഉണ്ണാൻ ലക്ഷ്മി ഉണ്ടായില്ല, ഒരു ഉരുള കൊടുക്കാൻ കഴിഞ്ഞില്ല; ഓര്‍മ്മകൾ പങ്കുവച്ച് സുരേഷ് ഗോപി
മലയാള സിനിമയില്‍ ഇന്നും തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ അവേശം നിറഞ്ഞ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം ഇന്ന് രാജ്യസഭ എംപി കൂടിയാണ്. ബിജെപി നേതാവ് കൂടിയായ അദ്ദേഹം കഴിഞ്ഞ ലോക്‌സഭ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. ഒരു കാലാകരനെന്നതില്‍ ഉപരി മികച്ച ഒരു പൊതുപ്രവര്‍ത്തന്‍ കൂടിയാണ് അദ്ദേഹം.
ഇപ്പോഴിതാ അദ്ദേഹം തന്റെ ഓണവിശേഷങ്ങളും മറക്കാനാവാത്ത ഓണ ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് അദ്ദേഹം. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഓണം ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവച്ചത്. ഇന്ത്യ ടുഡേ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസുതുറന്നത്.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഇത്തവണത്തെ ഓണത്തിന് ആഘോഷമില്ലെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനും സുഹൃത്തുക്കളെ ഒന്നും വിളിക്കാന്‍ സാധിച്ചിരുന്നില്ല. ബന്ധുക്കളെ പോലെയുള്ള സുഹൃത്തുക്കളുണ്ട്. മൂന്ന് നാല് പേരുണ്ട്. അവര്‍ വന്നു., ഒന്നിച്ചിരുന്നു. ഇലയില്‍ വിളമ്പി കഴിച്ചു. ഈ വര്‍ഷവും അങ്ങനെ തന്നെയായിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഈ തിരുവോണ ദിവസം ഞാനും ഇളയ മകളും എറണാകുളത്തായിരിക്കും. തിരുവനന്തപുരത്തേക്ക് പോകുന്നില്ല, ഇത്തവണത്തെ ഓണ സദ്യ എറണാകുളത്തെ ബന്ധുക്കളോടൊപ്പമായിരിക്കും. ഓണ സദ്യയില്‍ ഏറ്റവും ഇഷ്ടം ആലപ്പുഴക്കാരുടെ അവിയലാണെന്നും സുരേഷ് ഗോപി പറയുന്നു. അതിന്റെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ഓണ വിശേഷം തന്നെ മാറിപ്പോകുമെന്ന് സുരേഷ് ഗോപി പറയുന്നു.

ഓണത്തിന് മറക്കാനാവാത്ത ഒരു അനുഭവം പങ്കുവയ്ക്കാന്‍ പറഞ്ഞപ്പോഴാണ് സുരേഷ് ഗോപി എവരെയും സങ്കടപ്പെടുത്തുന്ന ആ അനുഭവം പറഞ്ഞു തുടങ്ങിയത്. തനിക്ക് കൊടുക്കാന്‍ കഴിയാതെ പോയെ ഒരുള ചോറിന്റെ കഥയായിരുന്നു അത്. ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞാണ് സുരേഷ് ഗോപി അക്കാര്യം വെളിപ്പെടുത്തിയത്.

1991 വര്‍ഷത്തിലായിരുന്നു അത് നടന്നത്. സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കോഴിക്കോോയിരുന്നു. ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍. ചിത്രത്തിന്റെ സംവിധായകന്‍ തമ്പി കണ്ണന്താനം ആയിരുന്നു. എന്റെ ഗുരു ആണ് അദ്ദേഹം. അന്ന് ഓണത്തിന് എന്നെ അവര്‍ വീട്ടിലേക്ക് അയച്ചില്ല. കടലോരകാറ്റ് എന്ന സിനിമയായിരുന്നു അന്ന് ഷൂട്ട് ചെയ്തത്.

പകല്‍ എടുക്കേണ്ട ാെരു ഫൈറ്റ് സീന്‍ മഴ പെയ്താല്‍ എടുക്കാന്‍ സാധിക്കില്ല. അങ്ങനെ വന്നാല്‍ ഇന്റീരിയറില്‍ നിന്നും എടുക്കേണ്ട എന്റെ ഫൈറ്റ് എടുക്കണം. അതിനായി എന്നെ സ്റ്റാന്റ് ബൈ ആയി നിര്‍ത്തി. അന്ന് ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് ഒരു മോള്‍ ജനിച്ച വര്‍ഷമാണ്. അവളുടെ ആദ്യത്തെ ഓണമാണ്. അവളുടെ ചോറൂണും കഴിഞ്ഞിരുന്നു. അവള്‍ക്ക് ഒരു ഉരുള ചോറൂണ് കൊടുക്കേണ്ടെ. ഓണത്തിന് പോകാതിരുന്നാല്‍ അത് കൊടുക്കാന്‍ കഴിയില്ലല്ലോ.

ശരി ഷൂട്ടിംഗിന് വേണ്ടി എന്നെ വിടുന്നില്ല, എങ്കില്‍ ഞാന്‍ പോകുന്നില്ല, അത് എനിക്ക് മനസിലാകും. പക്ഷേ, ഓണത്തിന് വിടുന്നുമില്ല, മഴയില്ലാത്തത് കൊണ്ട് എന്റെ ഷൂട്ടിംഗുമില്ല എന്ന് പറയരുത്. അത് തെറ്റാണെന്നും പറഞ്ഞു. അപ്പോള്‍ സംവിധായതന് എടുക്കാന്‍ പറ്റിയാല്‍ എടുക്കും ഇല്ലെങ്കില്‍ മറ്റ് ആക്ടറിനെ വച്ച് എടുക്കുമെന്ന് മറുപടിയും പറഞ്ഞു.

അന്ന് എനിക്ക് അതിനപ്പുറം പറയാനാവുമായിരുന്നില്ല. മിണ്ടാതിരുന്നു, എങ്കിലും ഉള്ളു ഒന്നു തേങ്ങി. ഞാന്‍ വീട്ടില്‍ വിളിച്ചു, ഓണത്തിന് വരില്ലെന്നും അറിയിച്ചു. സദ്യ നിങ്ങള്‍ കഴിച്ചുകൊള്ളൂ എന്നും ഞാന്‍ പറഞ്ഞു. ഉത്രാട ദിവ,മായതോടെ എനിക്ക് പിന്നെ ഭയങ്കര വാശിയായി. അന്ന് ഞങ്ങള്‍ കോഴിക്കോട് മഹാറാണിയിലാണ് താമസിച്ചത്. അന്ന് തന്നെ കോഴിക്കോട് ഗോഡ്ഫാദറിന്റെ ഷൂട്ടിംഗും നടക്കുന്നുണ്ട്.

അന്ന് ആ അമര്‍ഷം സഹിക്കാനാവാതെ ഞാന്‍ സിദ്ദിഖിന്റെ മുറിയില്‍ ചെന്ന് ഇങ്ങനെ പറഞ്ഞു, നാളെ മുഴുവന്‍ കനത്ത മഴയായിരിക്കും, ഇടിവെട്ടി മഴ പെയ്യും നാളെ പകല്‍ എക്‌സിറ്റീരിയര്‍ വര്‍ക്കുകളൊന്നും പ്ലാന്‍ ചെയ്യരുത്. ഇരച്ചുകുത്തി മഴ ചെയ്യും, എന്റെ മുഴുവന്‍ നിരാശയും ആ വാക്കുകളില്‍ ഉണ്ടായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇത് പറഞ്ഞപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു. എന്നോട് എന്താണ് പറ്റിയതെന്ന് അവര്‍ ചോദിച്ചു. ഞാന്‍ അവരോട് കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞു. അപ്പോള്‍ ആ സമയത്ത് ഭയങ്കര ദേഷ്യവും സങ്കടവുമൊക്കെ വന്നിരുന്നു. - സുരേഷ് ഗോപി പറഞ്ഞു. സാരമില്ല. അങ്ങനെയൊക്കെയാണ്. സിനിമ അങ്ങനയൊക്കെയാണ്. ഇമോഷനൊന്നുമില്ല ഇവിടെ, എന്നൊക്കെ പറഞ്ഞ് അവരെന്നെ സമാധാനിപ്പിച്ചു.

അന്ന് പാതിരാ കഴിഞ്ഞതോടെ മൂന്ന് മണിക്ക് നല്ല കനത്ത മഴ പെയ്തു. മൂന്ന് ദിവദിവസത്തോളം ആ മഴ തുടര്‍ന്നു. തിരുവോണം എനിക്ക് നിഷേധിച്ച സംവിധായകന് എന്നെ വച്ച് തന്നെ ഇന്റീരിയര്‍ ഷൂട്ട് ചെയ്യേണ്ടി വന്നെന്ന് സുരേഷ് ഗോപി പറയുന്നു. സദ്യ കഴിക്കാന്‍ പോകാന്‍ പറ്റാത്തതിന്റെ നിരാശ അങ്ങനെ അങ്ങ് തീര്‍ന്നെന്നും അദ്ദേഹം പറയുന്നു.

ഈ സംഭവം ഓര്‍ത്തിരിക്കാന്‍ സുരേഷ് ഗോപിക്ക് പറയാന്‍ മറ്റൊരു കഥയും കൂടി ഉണ്ടായിരുന്നു. തൊട്ടടുത്ത ഓണം ഉണ്ണാന്‍ മകള്‍ ലക്ഷ്മി ഉണ്ടായില്ല. അതാണ് തന്റെ ഏറ്റവും വലിയ വേദനയെന്ന് സുരേഷ് പോഗി പറയുന്നു. എന്റെ കുഞ്ഞിന് ഒരു ഓണയുരുള കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് മുമ്പ് അവള്‍ പോയി. അവള്‍ക്കുള്ള ഉരുള എനിക്ക് അവര്‍ നിഷേധിച്ചതാണ്- സുരേഷ് ഗോപി പറഞ്ഞു.

ഈ സംഭവത്തിന് ശേഷം സുരേഷ് ഗോപി ഒരു ദൃഡനിശ്ചയമെടുത്തെന്നും പറഞ്ഞു. എന്തു ജോലിയുണ്ടെങ്കിലും പൂരാട ദിനം വൈകിട്ട് ഗുരുവായൂരെത്തും. ഉത്രാടത്തിന് പുലര്‍ച്ചെ ഭഗവാന് കാഴ്ചക്കുല വയ്ക്കും. ഉച്ചയ്ക്കു രണ്ടു മണിക്കു മുമ്പ് കൊല്ലത്തെ വീട്ടില്‍ എത്തി അച്ഛനും അമ്മയ്ക്കുമൊപ്പം ഊണു കഴിക്കും. വൈകുന്നേരം തിരുവനന്തപുരത്ത് വീട്ടില്‍ തിരിച്ചെത്തും. പിറ്റേന്ന് തിരുവോണദിവസം ഇവരെല്ലാവരും തിരുവനന്തപുരത്തേയ്ക്ക് എത്തും, ഒരുമിച്ച് സദ്യയുണ്ണും- സുരേഷ് ഗോപി വ്യക്തമാക്കി.












Click it and Unblock the Notifications