• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു നടനോടും ഇത്തരം ചോദ്യം വരാറില്ലല്ലോ? ചന്ദനക്കുറിയും നിസ്‌കാര തഴമ്പും... കലിപ്പില്‍ ഉണ്ണി മുകുന്ദന്‍

Google Oneindia Malayalam News

കൊച്ചി: സിനിമയിലെ വേഷവും അവതരണവും നിരന്തരം വിമര്‍ശിക്കപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരം അടുത്ത കാലത്തായി ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. മേപ്പടിയാന്‍ എന്ന ചിത്രത്തിലെ ചില രംഗങ്ങളാണ് ഇതിന് ഒരു കാരണം. രാഷ്ട്രീയമായ ചില പ്രതികരണങ്ങളും ഉണ്ണി മുകുന്ദനെതിരായ വിമര്‍ശനത്തിന് കാരണമായിരുന്നു.

ഷഫീഖിന്റെ സന്തോഷം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഇറങ്ങാനിരിക്കുന്നത്. ഇതിലെ മുസ്ലിം കഥാപാത്രവും മേപ്പടിയാനിലെ ഹിന്ദു കഥാപാത്രവുമെല്ലാം കൂട്ടിച്ചേര്‍ത്താണ് വിമര്‍ശനങ്ങള്‍. താരം വളരെ വ്യക്തമായ രീതിയില്‍ വിഷയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍...

1

മേപ്പടിയാനില്‍ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ചത്. നാട്ടിന്‍പുറത്തുകാരനായ നായകന്‍ നേരിടുന്ന പ്രതിസന്ധികളും അത് തരണം ചെയ്യാന്‍ നടത്തുന്ന നീക്കങ്ങളും സര്‍ക്കാര്‍ ഓഫീസുകളിലെയും റിയല്‍ എസ്റ്റേറ്റ് രംഗത്തെയും സാഹചര്യവുമെല്ലാമാണ് സിനിമ പറയുന്നത്. എന്നാല്‍ ഇതില്‍ സേവാഭാരതിയുടെ ആംബുലന്‍സ് കാണിച്ചത് വിമര്‍ശിക്കപ്പെട്ടു.

2

സംഘപരിവാര്‍ ബന്ധമുള്ള സംഘടനയുടെ ആംബുലന്‍സ് എന്തിന് കാണിച്ചു എന്നായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍. മുസ്ലിം കഥാപാത്രത്തെ വില്ലനാക്കി അവതരിപ്പിച്ചതും വിമര്‍ശിക്കപ്പെട്ടു. ഇതിനുള്ള വിശദീകരണം അന്ന് തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. മറ്റു ആംബുലന്‍സുകള്‍ കിട്ടാതിരിക്കുകയും വലിയ വാടക പറയുകയും ചെയ്ത വേളയില്‍ സൗജന്യമായി മുന്നോട്ട് വന്നവരെ തങ്ങള്‍ സ്വീകരിക്കുകയായിരുന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

3

അതേസമയം, സേവാഭാരതിയെ അനുകൂലിച്ചുള്ള ഉണ്ണി മുകുന്ദന്റെയും സംവിധായകന്‍ വിഷ്ണു മോഹന്റെയും പ്രതികരണം വിഷയം വീണ്ടും സജീവമാക്കി നിര്‍ത്തി. സേവാ ഭാരതിയുടെ ആംബുലന്‍സ് കാണിച്ചു എന്നത് എങ്ങനെ രാഷ്ട്രീയം പറച്ചിലാകുമെന്ന് ഉണ്ണി മുകുന്ദന്‍ ചോദിച്ചു. സംഘപരിവാര്‍ അജണ്ട ഒളിച്ചുകടത്തുന്ന സിനിമയാണ് മേപ്പടിയാന്‍ എന്നും കഥാപാത്രങ്ങളുടെ പേരും രൂപവും വച്ച് വിമര്‍ശനമുണ്ടായി.

4

അതേസമയം, ഷഫീഖിന്റെ സന്തോഷത്തില്‍ മുസ്ലിം കഥാപാത്രമാണ് ഉണ്ണി മുകുന്ദന്‍ കൈകാര്യം ചെയ്യുന്നത്. ചന്ദനക്കുറിയാണ് മേപ്പടിയാനില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയതെങ്കില്‍ ഷഫീഖിന്റെ സന്തോഷത്തില്‍ നിസ്‌കാര തഴമ്പ് വിവാദമാകുമോ എന്നാണ് ഉയരുന്ന ചോദ്യം. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഇതിന് ഉണ്ണി മുകുന്ദന്‍ വിശദമായ മറുപടിയും നല്‍കി.

5

എന്തിനാണ് ഒരു നടന്റെ നേരെ ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു. ചന്ദനക്കുറിയും നിസ്‌കാര തഴമ്പുമെല്ലാം എന്തിനാണ് ചര്‍ച്ചയാക്കുന്നത്. ഒരു സിനിമ ചെയ്തതിന്റെ പേരില്‍ ഈ വിഷയത്തില്‍ നിരന്തരം ചോദ്യങ്ങള്‍ ഉയരുന്നു. അങ്ങനെയാണെങ്കില്‍ എല്ലാ സിനിമയിലും എനിക്ക് അമ്പലത്തില്‍ മാത്രമേ പോകാന്‍ പറ്റുകയുള്ളൂ എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങിയാല്‍ 5 നേട്ടം!! ദുബായ് വിലയില്‍ നേരിയ വര്‍ധനവ്... കേരളത്തില്‍ കുറഞ്ഞുയുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങിയാല്‍ 5 നേട്ടം!! ദുബായ് വിലയില്‍ നേരിയ വര്‍ധനവ്... കേരളത്തില്‍ കുറഞ്ഞു

7

തിരക്കഥയുടെ മെറിറ്റ് നോക്കിയിട്ടാണ് സിനിമ ചെയ്യുന്നത്. ഈ രീതിയിലാണ് സിനിമ പറയാന്‍ സംവിധായകന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അതിന് വേണ്ടി നടന്‍ തയ്യാറാകുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള സിനിമ മാത്രമേ ചെയ്യുള്ളൂ എന്ന് എനിക്ക് നിര്‍ബന്ധമില്ല. ഏത് തരത്തിലുള്ള വേഷവും തനിക്ക് താല്‍പ്പര്യമുള്ളതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സൗദി അറേബ്യയും യുഎഇയും അംഗീകരിച്ചാല്‍ കുതിച്ചുചാട്ടമുണ്ടാകും; ഇന്ത്യയുടെ നിര്‍ണായക നീക്കംസൗദി അറേബ്യയും യുഎഇയും അംഗീകരിച്ചാല്‍ കുതിച്ചുചാട്ടമുണ്ടാകും; ഇന്ത്യയുടെ നിര്‍ണായക നീക്കം

English summary
Unni Mukundan Open Up About Controversy Over His Films and Asked Why Create This Kind Of Discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X