• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ആഗ്രഹം തന്നെ മണ്ടത്തരമാണ്... നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു

Google Oneindia Malayalam News

പുതുമുഖ നടിമാരില്‍ വളരെ വ്യത്യസ്തയാണ് ഗ്രേസ് ആന്റണി. ഓരോ ചിത്രത്തിലും തികച്ചും വേറിട്ട കഥാപാത്രങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്ന ഗ്രേസിന്റെ മിടുക്ക് എടുത്തുപറയേണ്ടതാണ്. വളരെ ചുരുക്കം ഫ്രണ്ട്‌സുകള്‍ മാത്രമാണുള്ളതെന്ന് സൂചിപ്പിച്ച നടി സിനിമാ പ്രൊമോഷനിടെ നേരിട്ട മോശം പെരുമാറ്റം പരാമര്‍ശിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടി ആര്‍ക്കും പാഠമാകുന്നതാണ്.

ഓരോരുത്തരും സ്വയം മാറാന്‍ തയ്യാറാകണമെന്ന് പറഞ്ഞ ഗ്രേസ് ആന്റണി ഞാന്‍ ഒരാള്‍ സമരം ചെയ്തത് കൊണ്ട് സമൂഹം നന്നാകില്ലെന്നും പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും എങ്ങനെയാണ് നാം മാറേണ്ടതെന്നും സൂചിപ്പിക്കുകയാണ് ഗ്രേസ് ആന്റണി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. സിനിമാ രംഗത്തുള്ളവര്‍ക്ക് സമൂഹം വലിയ വില കല്‍പ്പിന്നുണ്ടെങ്കിലും അവര്‍ക്ക് നേരെ പോലും അനാവശ്യമായ രീതിയില്‍ കൈ നീളുന്നു എന്നതാണ് കഴിഞ്ഞ കാല അനുഭവങ്ങള്‍. ഇക്കാര്യത്തില്‍ ഗ്രേസിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

2

നമുക്ക് ഒരാളെ പോലും ബലം പ്രയോഗിച്ച് നന്നാക്കാന്‍ പറ്റില്ല. ഞാന്‍ സമരം ചെയ്തത് കൊണ്ട് സമൂഹം നന്നാകാനും പോകുന്നില്ല. നമ്മള്‍ സ്വയം മാറുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു വ്യക്തിയെ എങ്കിലും മാറ്റുക എന്നതാണ്... ഗ്രേസ് തുടരുന്നു.

3

സമൂഹത്തിലെ എല്ലാവരും മാറി നാളെ മുതല്‍ നമുക്ക് സുരക്ഷിതത്വം കിട്ടണമെന്ന് ആവശ്യപ്പെടാനാകില്ല. ആഗ്രഹിക്കാനുമാകില്ല. അങ്ങനെ ആഗ്രഹിക്കുന്നത് പോലും മണ്ടത്തരമാണ്. നമ്മള്‍ സ്‌ട്രോങ് ആയിരിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാകുക എന്ന് പറഞ്ഞ ഗ്രേസ്, ആ സംഭവത്തിന് ശേഷം നിരവധി പെണ്‍കുട്ടികള്‍ അയച്ച സന്ദേശങ്ങള്‍ സംബന്ധിച്ചും സൂചിപ്പിച്ചു.

4

ഓരോ പെണ്‍കുട്ടികളും അവര്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ പറയുന്നു. അതറിയുമ്പോഴാണ് നമുക്ക് സംഭവിച്ചത് എത്ര നിസാരമാണ് എന്ന് മനസിലാകുക. അവര്‍ക്ക് നേരിട്ടതൊന്നും അവര്‍ ആരോടും പറഞ്ഞിട്ടില്ല. പരാതി പറയാന്‍ അവര്‍ എവിടെയും പോയിട്ടില്ല. ഞാന്‍ പോസ്റ്റ് ചെയ്തപ്പോഴാണ് അവരെല്ലാം എനിക്ക് പേഴ്‌സണലായി അയച്ചുതന്നത്...

5

ഇതൊക്കെ പറയുമ്പോള്‍, ആ ചെയ്ത എല്ലാവരെയും നന്നാക്കാന്‍ നമുക്ക് പറ്റുമോ എന്ന ചോദ്യവും ഗ്രേസ് ആന്റണി മുന്നോട്ടുവെക്കുന്നു. അടുത്ത ഒരു സമാന സാഹചര്യം വരുമ്പോള്‍ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. അവിടെയാണ് നമുക്ക് മാറ്റമുണ്ടാകേണ്ടത്. നമ്മള്‍ സമൂഹത്തിന്റെ ഭാഗമാണ്. നമ്മളില്‍ മാറ്റം വരുത്തുക എന്നതാണ് വലിയ മാറ്റം എന്നും ഗ്രേസ് ആന്റണി പറയുന്നു. പുതു തലമുറയ്ക്ക് ഏറെ പ്രചോദനകരമാണ് ഗ്രേസ് ആന്റണിയുടെ വാക്കുകള്‍.

6

അടുത്തിടെ നടി ജോമോള്‍ അവര്‍ക്കുണ്ടായ അനുഭവം ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. ബോള്‍ഡായിരിക്കണമെന്നാണ് ജോമോളും സൂചിപ്പിച്ചത്. അവര്‍ നേരിട്ട അനുഭവം ഇങ്ങനെ... ലുലു മാളില്‍ സിനിമ കാണാന്‍ കുടുംബത്തോടൊപ്പം പോയ വേളയില്‍ ഒരാള്‍ അനാവശ്യമായി തൊട്ടു. ഉടനെ ജോമോള്‍ ആ വ്യക്തിയുടെ മുന്നില്‍ പോയി ബഹളം വച്ചു. എന്തു ഉദ്ദേശത്തിലാണ് അത് ചെയ്തതെന്ന് ചോദിച്ചു...

യോഗി ആദിത്യനാഥ് യുഎഇയിലേക്ക്; ആദ്യ ഗള്‍ഫ് സന്ദര്‍ശനം... സ്വാമി വിവേകാനന്ദന്‍ മാതൃകയിലോ?യോഗി ആദിത്യനാഥ് യുഎഇയിലേക്ക്; ആദ്യ ഗള്‍ഫ് സന്ദര്‍ശനം... സ്വാമി വിവേകാനന്ദന്‍ മാതൃകയിലോ?

7

ഉടനെ ആ വ്യക്തി സോറി മാഡം എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. അവിടെ കൂടിയിരുന്ന എല്ലാവരും സ്തംഭിച്ചുപോയി. തന്റെ മക്കളും ഭര്‍ത്താവും അമ്മയും കൂടെയുണ്ടായിരുന്നുവെന്നും ജോമോള്‍ വിശദീകരിച്ചു. പെണ്‍ക്കുട്ടികള്‍ കൂടുതല്‍ ശക്തരായിരിക്കേണ്ടതിന്റെയും സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ താരങ്ങളെല്ലാം ഓര്‍മിപ്പിക്കുന്നത്.

ശിഹാബ് ചോറ്റൂരിന്റെ യാത്രയില്‍ പ്രതിസന്ധി; ഹര്‍ജി പാകിസ്താന്‍ കോടതി തള്ളി...ശിഹാബ് ചോറ്റൂരിന്റെ യാത്രയില്‍ പ്രതിസന്ധി; ഹര്‍ജി പാകിസ്താന്‍ കോടതി തള്ളി...

English summary
Actress Grace Antony open Up About Women What Will Do When Facing Unexpected Situations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X