'ഒന്നും മനസിലാകുന്നില്ലല്ലോ?''ആരോടാണ് എല്ലാം വിശ്വസിച്ച് പറയേണ്ടത്'; ഞെട്ടലോടെ താരങ്ങൾ
കൊച്ചി; സിനിമ-സീരിയൽ താരം നടൻ രമേശ് വലിയശാലയുടെ മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു വീട്ടിലെ മുറിയിൽ രമേശിനനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എപ്പോഴും സന്തോഷവാനായി എല്ലാവരുമായി ഇടെപടുന്ന താരം എന്തിന് ജീവിതം അവസാനിപ്പിച്ചെന്ന് മനസിലാകുന്നില്ലെന്ന് താരങ്ങൾ പറയുന്നു.

രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ...., നടൻ ബാലാജി ശർമ്മ ഫേസ്ബുക്കിൽ കുറിച്ചു. എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ....,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം .... നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് .... ആദരാഞ്ജലികൾ, അദ്ദേഹം കുറിപ്പിൽ പറയുന്നു.

'നമ്മൾ കുറച്ചു നാളുകൾക്ക് മുൻപ് സംസാരിച്ചപ്പോഴും ഒരുപാട് സന്തോഷത്തോടെ ആയിരുന്നല്ലോ സംസാരിച്ചത്.. പിന്നെ തിരക്ക് പിടിച്ച വർക്കുകൾക്ക് ഇടയിലും ആയിരുന്നു.. ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാൻ എന്താ,മനസ്സിലാകുന്നില്ലല്ലോ.. ഒന്നും അറിയുന്നില്ലല്ലോ..', എന്നായിരുന്നു നടി സീമ ജി നായരുടെ വാക്കുകൾ.

'രമേശേട്ടാ, വിശ്വസിക്കാനാവുന്നില്ല. ഒത്തിരി സങ്കടം' എന്നായിരുന്നു നടൻ കിഷോർ സത്യ സമൂഹമാധ്യമത്തിൽ കുറിച്ചത്. മൂന്ന് ദിവസം മുമ്പ് വരെ തന്റെ 'വരാല്‍' എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് രമേശ് എന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറയുന്നു. രമേശിന് ആദരാജ്ഞലി അർപ്പിച്ചുള്ള പോസ്റ്റിന് താഴെ വന്ന കമൻറിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.'പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ' എന്നായിരുന്നു ബാദുഷ കുറിച്ചത്.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

ഇതിന് 'ബാദുക്കാ... അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒളിച്ചോടുമോ? പ്രണാമം....." എന്നൊരാൾ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി "മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് അയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടെ" എന്നാണ് ബാദുഷ കുറിച്ചത്. ബാദുഷയുടെ പോസ്റ്റിന് കമന്റുമായി നടി ഉമ നായറും എത്തിയിട്ടുണ്ട്.

ബാദുക്ക പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയില്ല ഒന്ന് മാത്രം പറയട്ടെ ... ആരോട് ആണ് എല്ലാം വിശ്വസിച്ചു പറയേണ്ടത്.. കേള്‍ക്കുന്നവര്‍ ചിലപ്പോള്‍ ആ സമയം കേട്ട് നില്‍ക്കും പിന്നെ അതിനെ വിമര്‍ശിക്കാം പരിഹസിക്കാം കുറ്റപെടുത്താം അങ്ങനെ ഒരുപാട്....ഈ കാലത്ത് മനസു നിറഞ്ഞു കൂടെ നിന്ന് സഹായിക്കുന്നവര്‍ വളരെ അപ്പൂര്‍വം അത് നമ്മുടെ മുന്നില്‍ ചില ഭാഗ്യമുള്ള സമയത്ത് മാത്രം എത്തിപെടു... അതുകൊണ്ടാകും ഒന്നും പറയാതെ പോയത്.. ഈ സമയത്തു ഇങ്ങനെ പറഞ്ഞത് നിലവില്‍ ഇതുപോലെ ഒരുപാട് സങ്കര്‍ഷം അനുഭവിക്കുന്നവര്‍ ഉണ്ട്, ഉമ നായർ ഫേസ്ബുക്കിൽ കുറിച്ചു.

ശനിയാഴ്ച പുലർച്ചയോടെയാണ് രമേശിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാടകരംഗത്തുനിന്നും സീരിയലിൽ എത്തിയ നടനാണ് രമേശ്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു നാടക രംഗത്ത് അദ്ദേഹം സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിലേക്ക് എത്തി. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications