കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു ആവറേജ് വിദ്യാർത്ഥിയായിരുന്ന തന്റെ ജീവിതം മാറിയതിന് കാരണം ഇതാണ്'; റോബിൻ പറയുന്നു

Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെയാണ് റോബിൻ രാധാകൃഷ്ണൻ പ്രേക്ഷകർക്ക് പരിചിതനായത്. മത്സരത്തിൽ പകുതിയിൽ വെച്ച് പുറത്തായെങ്കിലും മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയെടുക്കാൻ റോബിന് കഴിഞ്ഞിരുന്നു. ഇപ്പോഴും വിവിധ പരിപാടികളിൽ പങ്കെടുത്ത് സജീവമായി തന്നെ മുന്നോട്ട് പോകുകയാണ് താരം.

ഇപ്പോഴിതാ താൻ ഇന്ന് കാണുന്നത് പോലെ എനർജിയുള്ള ഒരാളായിരുന്നില്ല ചെറുപ്പത്തിൽ എന്ന് പറയുകയാണ് റോബിൻയ കുട്ടിക്കാലത്തെ കുറിച്ചും ജീവിതം മാറിയതതിനെ കുറിച്ചുമെല്ലാം റോബിൻ തുറന്ന് പറയുകയാണ്, കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

അധികം സൗഹൃദങ്ങൾ ഇല്ല

'ചെറുപ്പത്തിൽ ഒറ്റയ്ക്ക് നടക്കുന്നൊരാളായിരുന്നു.അധികം സൗഹൃങ്ങളും കൂട്ടുകെട്ടുകളും ഇല്ലാത്ത, ഒരു ആവറേജ് സ്റ്റുഡന്റ് മാത്രമായിരുന്നു ഞാൻ. കോളേജിലൊന്നും പഠിക്കുമ്പോൾ ഞാൻ ഒരുപരിപാടിയിലും പങ്കെടുത്തിട്ടില്ല. അതെനിക്ക് പറ്റാത്തത് കൊണ്ടല്ല, എനിക്ക് തോന്നാത്തത് കൊണ്ടാണ്, കംഫെർട്ടബിൾ ആയിട്ടുള്ള സാഹചര്യം ആകാത്തതിനാലായിരിക്കാം. അപ്പോഴൊക്കെ ഞാൻ ആലോചിക്കും ഭാവിയിൽ ഒരുപാട് കാര്യങ്ങൾ നേടിയെടുക്കണമെന്ന് , അതിൽ ഞാൻ വിജയിച്ചെന്നാണ് കരുതുന്നത്.

ദിൽഷയെ കുറിച്ച് ചോദ്യം, റോബിന്റെ മറുപടി ഇങ്ങനെ..'അത്തരക്കാരോട് പുച്ഛം മാത്രം'ദിൽഷയെ കുറിച്ച് ചോദ്യം, റോബിന്റെ മറുപടി ഇങ്ങനെ..'അത്തരക്കാരോട് പുച്ഛം മാത്രം'

ഒരു ലക്ഷ്യവുമില്ലായിരുന്നു

സ്കൂൾ കാത്ത് എനിക്ക് ഒരു ലക്ഷ്യവുമില്ലായിരുന്നു, ഒരു ഫ്ലോയിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കോളേജിൽ എത്തിയപ്പോൾ കാര്യമങ്ങൾ മാറി. 10 വർഷം കഴിഞ്ഞാൽ ഞാൻ ഇന്നതായിരിക്കുമെന്നൊക്കെ ഭാവി കാണുമായിരുന്നു. ജീവിതത്തിൽ കഠിനാധ്വാനം ചെയ്തത് കൊണ്ട് മാത്രമാണ് എനിക്ക് ഇപ്പോൾ ഇവിടെ ഇരിക്കാൻ സാധിക്കുന്നത്..

റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തി

32 വയസ് വരെയുള്ള കാര്യങ്ങൾ ഞാൻ പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ട്, മനസിൽ ഒരു ദീർഘവീക്ഷണം ഉണ്ട്. ഇതൊക്കെ അച്ചീവ് ചെയ്യണം, ഇന്നത് ആയി തീരണം എന്നൊക്കെ, അതിന്റെ കൂട്ടത്തിൽ ചെറിയ ചെറിയ കാര്യങ്ങൾ നേടിയെടുത്ത് മുന്നോട്ട് പോകണം. റോബിൻ രാധകൃഷ്ണൻ എന്ന വ്യക്തിയെ മുൻപ് ആർക്കും അറിയുമായിരുന്നില്ല. തന്റെ കഠിനാധ്വാനം കൊണ്ട് തന്നെയാണ് ഇപ്പോൾ ഇവിടെ എത്താൻ സാധിച്ചത്.

ടാലന്റ് ഉള്ളവർക്ക് മാത്രം ജീവിക്കാനുള്ളതല്ല

വളരെ ടാലന്റഡ് ആയ, പഠിക്കുന്ന കുട്ടികൾക്ക് മാത്രം ജീവിക്കാനുള്ളതല്ല ഈ ലോകം. നമ്മളെ പോലെ ഉള്ള സാധാരണക്കാരായ ആൾക്കാർക്കും ജീവിക്കാൻ ഫള്ളതാണ് ഈ ലോകം എന്ന് മറ്റുള്ളവരെ കാണിച്ച് കൊടുക്കാനും കൂടിയുള്ളതായിരുന്നു എന്റെ ചെറിയൊരു ശ്രമം. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നത് എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്നാണ്.

'നിങ്ങൾ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് , മകന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?'; ശാലിനി നായർ'നിങ്ങൾ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് , മകന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?'; ശാലിനി നായർ

ബുദ്ധിമുട്ടുന്നത് ഇഷ്ടമല്ല

ആളുകൾ ബുദ്ധിമുട്ടുന്നത് അത്ര ഇഷ്ടമല്ല. 7 വർഷം ഡോക്ടറായി ജോലി ചെയ്ത ആളാണ് ഞാൻ. കൊച്ച് കുട്ടികൾ മുതൽ അസുഖമൊക്കെയായി ബുദ്ധിമുട്ടുന്നത് കണ്ടിട്ടുള്ളയാളാണ് ഞാൻ. അങ്ങനെയുള്ളവർക്ക് ഒരു ചിരി നമ്മുക്ക് കൊടുക്കാൻ സാധിച്ചാൽ അതിൽ കൂടുതൽ ഒന്നും വേണ്ട. സ്വന്തം ജീവിതം മികച്ചതാക്കാനും അതിനൊപ്പം കൂടെയുള്ളവരെ കൂടി സഹായിക്കാനും ആളുകൾ നോക്കുക, സന്തോഷത്തോടെ ഇരിക്കുക, എന്നതാണ് തനിക്ക് പറയാൻ ഉള്ളത്.

ജീവിതത്തിൽ ശരിയെന്ന തോന്നുന്ന കാര്യം

ആരായാലും ജീവിതത്തിൽ ശരിയെന്ന തോന്നുന്ന കാര്യം ചെയ്യുക, പക്ഷേ ലീഗലായിട്ടുള്ളത് ചെയ്യുക, നിയമവിരുദ്ധമായി ഒന്നും ചെയ്യാതിരിക്കുക. അനാവശ്യമായി എന്തെങ്കിലും ചെയ്യണമെന്ന വിചാരിച്ച് കഴിഞ്ഞാൽ നമ്മുടെ സ്വസ്ഥത പോകും. അമിതാവേശം നല്ലതാണ്, കുറഞ്ഞപക്ഷം അവർക്ക് അങ്ങനെയൊരു ഫയർ മനസിൽ ഉണ്ടല്ലോ', റോബിൻ പറഞ്ഞു

മോട്ടിവേഷ്ണൽ സ്പീക്കർ ആയത്


എങ്ങനെയാണ് മോട്ടിവേഷ്ണൽ സ്പീക്കർ ആയത് എന്നതിനെ കുറിച്ച് റോബിൻ പറയുന്നത് ഇങ്ങനെ- ചെറുപ്പത്തിൽ തന്നെ ആശ്വസിപ്പിക്കാൻ ആരുമില്ലായിരുന്നു. അച്ഛനും അമ്മയും സപ്പോർട്ട് ചെയ്യുമായിരുന്നെങ്കിലും അവരടുത്ത് താൻ കംഫേർട്ട് ആയിരുന്നില്ല, അതുകൊണ്ട് തന്നെ എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ എന്നെ സപ്പോർട്ട് ചെയ്യാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാൻ ചിന്തിക്കുമായിരുന്നു ഭാവിയിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഒരു കൈത്താങ്ങായി ഉണ്ടാകണമെന്ന്,അങ്ങനെയാണ് സോഷ്യൽ മീഡിയ വഴി സംസാരിച്ച് തുടങ്ങിയത്', റോബിൻ പറഞ്ഞു.

English summary
Big Boss Season 4 Fame Robin Opens Up About How He Became The Robin Fans See Now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X