
'ആർത്തവകാലത്തെ ഭ്രഷ്ട്', തുറന്നടിച്ച് ബിഗ് ബോസ് താരം നിമിഷ; 'ഹേറ്റേഴ്സിനെ കൊണ്ടുള്ള ഗുണം ഇതാണ്'
കൊച്ചി: കുട്ടികൾക്ക് ലൈംഗിക വിദ്യാഭാസം നൽകേണ്ടത് അതാവശ്യമെന്ന് ബിഗ് ബോസ് താരം നിമിഷ. ആർത്തവത്തെ കുറിച്ച്, പ്യൂബേർട്ടിയെ കുറിച്ച്, കൺസെന്റിനെ കുറിച്ച് എല്ലാം കുട്ടികളെ പഠിപ്പിക്കണം. വളരെ ചെറുപ്പത്തിൽ തന്നെ അടിസ്ഥാന അവകാശങ്ങളെ കുറിച്ച് അവരെ ബോധവത്കരിക്കേണ്ടതുണ്ടെന്നും നിമിഷ പറഞ്ഞു.പ്ലേർ മിഷന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെയാണ് നിമിഷയുടെ പ്രതികരണം. നിമിഷയുടെ വാക്കുകളിലേക്ക്

'എന്റെ ഫസ്റ്റ് പിരിയഡ്സ് അനുഭവം നല്ല ഓർമയുണ്ട്. 13ാം വയസിലാണ് പിരിയഡ്സ് ആകുന്നത്. സ്കൂളിലായിരുന്നു ഞാൻ. എനിക്ക് അതിനെ കുറിച്ച് കൃത്യമായ അറിയായിരുന്നു. പീരിയഡ്സ് എന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. എന്നാൽ അതിന് ആളുകൾ ഭ്രഷ്ട് കൽപ്പിക്കുകയാണ്. എന്തിനാണ് അങ്ങനെയെന്ന് മനസിലായിട്ടില്ല.
'ബിഗ് ബോസിൽ സർപ്രൈസുണ്ടാക്കിയത് അത്, കാത്തിരിക്കുകയായിരുന്നു, പക്ഷേ'; നിമിഷ

പിരിയഡ്സ് ആകുമ്പോൾ അടുക്കളയിൽ കേറാൻ പാടില്ല, തറയിൽ കിടക്കണം എന്നൊക്കെയാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. പിരിയഡ്സ് ആകുകയെന്നത് എന്തോ മോശം കാര്യമായിട്ടാണ് ആളുകൾ കരുതുന്നത്. ലോകത്തിലെ ജനസംഖ്യയിൽ പകുതി പേർക്കും മെൻസുട്രേഷൻ ഉണ്ടാകുന്നുണ്ട്. ഇതിൽ എന്താണ് ഉള്ളത്, ഇതൊക്കെ സ്വാഭാവികമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സുരക്ഷയാണ് ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഗേൾ പവർ എന്താണെന്ന് ചോദിച്ചാൽ അത് സിസ്റ്റർഹുഡ് ആണ്, എനിക്ക് വേണ്ടിയും മറ്റുള്ള സ്ത്രീകൾക്ക് വേണ്ടിയും നിലകൊള്ളുകയെന്നതാണ്. പെൺകുട്ടികൾക്ക് ഏറ്റവും അനിവാര്യം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിന് അത്രമേൽ ശക്തിയുണ്ട്. നിങ്ങളുടെ ജീവിതത്തേയും ലോകത്തേയും മാറ്റി മറിക്കാനുള്ള ശക്തി വിദ്യാഭ്യാസത്തിനുണ്ട്.
സ്റ്റാറ്റസ്റ്റിക്സ് പരിശോധിച്ചാൽ മനസിലാകും സ്കൂൾ ഡ്രോപ് ഔട്ടിൽ ഏറ്റവും കൂടുതൽ ഉള്ളത് പെൺകുട്ടികളാണ്. വിദ്യാഭ്യാസം നേടിയെടുക്കാൻ കുട്ടികൾ തയ്യാറാകണം.

സിവിൽ സർവ്വീസിന് പഠിക്കുമ്പോഴാണ് നിയമം പഠിക്കാൻ താത്പര്യം തോന്നുന്നത്. അങ്ങനെ അഭിഭാഷകയാകാൻ തീരുമാനിച്ചു. വീട്ടുകാർക്ക് എന്നെ ഒരു ഐഎഎസുകാരിയാക്കാനായിരുന്നു താത്പര്യം, പക്ഷേ അത് നടന്നില്ല. ആരുടേയും സഹായം ഇല്ലാതെ ഇപ്പോഴത്തെ നിലയിൽ എനിക്ക് എത്താൻ സാധിച്ചതിൽ അവർ വളരെ സന്തോഷവാൻമാരാണ്. 10 വർഷത്തിനുള്ളിൽ ഒരു വലിയ ബിസിനസുകാരിയായി വളരണമെന്നതാണ് എന്റെ ആഗ്രഹം. ഫിറ്റ്നെസിനെ കുറിച്ചൊരു ആപ് തുടങ്ങണമെന്നും തനിക്ക് ആഗ്രഹമുണ്ട്.

വിദ്യാഭ്യാസത്തിൽ സെക്സ് എജുക്കേഷൻ ഉൾപ്പെടുത്തണം. അത് തീർച്ചയായും നമ്മൾ പഠിപ്പിക്കേണ്ടതുണ്ട്. ആർത്തവത്തെ കുറിച്ച്, പ്യൂബേർട്ടിയെ കുറിച്ച്, കൺസെന്റിനെ കുറിച്ച് എല്ലാം നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. നിയമ വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കേണ്ടതുണ്ട്. സ്കൂളിൽ ഭരണഘടനയും ആമുഖങ്ങളുമൊക്കെയാണ് നമ്മൾ പഠിച്ചിട്ടുള്ളത്. അടിസ്ഥാന മനുഷ്യാവകാശങ്ങളെ കുറിച്ച് നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.

ബഹുമാനം എന്നത് എന്നെ സംബന്ധിച്ച് ദയ ആണ്. നമ്മൾ ആളുകളോട് ദയയോടെ പെരുമാറണമെന്നതാണ്. ഹേറ്റേഴ്സിനെ ഞാൻ ഒഴിവാക്കുകയാണ് പതിവ്. അവരുടെ ഏറ്റവും നല്ല ഗുണം എന്നത് ഫ്രീ പി ആർ ആണെന്നതാണ്. ഒരു പത്ത് പൈസ പോലും ചെലവാക്കാതെ തന്നെ അവർ എന്നെ പ്രമോട്ട് ചെയ്യുന്നുണ്ട്', നിമിഷ അഭിമുഖത്തിൽ പറഞ്ഞു.
അനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, കഞ്ചാവ് കേസിലെ പ്രതിവരെ