Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടോ എന്നുപോലും ഞങ്ങൾക്ക് അറിയില്ല'; അഖിലിന്റെ അച്ഛനും അമ്മയും പറയുന്നു

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഒരുപക്ഷേ പ്രേക്ഷക പിന്തുണ അധികം ഉള്ള മത്സാർത്ഥി അഖിൽ മാരാർ ആയിരിക്കും. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ് അഖിലിന്റേത്. അഖിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന്റെ പേരിൽ നിരവധി തവണ മോഹൻലാൽ തന്നെ അഖിലിന് താക്കീത് നൽകിയിട്ടുണ്ട്. അഖിലും സാഗറും വഴക്കിട്ടതിന്റെ പേരിൽ മോഹൻലാൽ തന്നെ ഷോ നിർത്തിവെച്ച് ഇറങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്.

അവസാനമായി ഉണ്ടായ പ്രശ്‌നം ജുനൈസുമായിട്ടായിരുന്നു. ജുനൈസിനെ അഖിൽ തള്ളിയതാണ് പ്രശ്‌നത്തിന് കാരണമായത്. അഖിലിനെ പുറത്താക്കി എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ പ്രശ്‌നം ബിഗ്‌ബോസ് തന്നെ സംസാരിച്ച് പരിഹരിക്കുകയായിരുന്നു. ഇപ്പോൾ അഖിലിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അഖിലിന്റെ മാതാപിതാക്കൾ. വൺഇന്ത്യ മലയാളത്തോട് ആയിരുന്നു ഇവർ മനസ്സുതുറന്നത്.

Akhil

അഖിലിനെതിരെ പലതവണ ഫിസിക്കൽ അറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അഖിൽ ഒരിക്കലും പരാതി പറഞ്ഞിട്ടില്ലെന്ന് അഖിലിന്റെ മാതാപിതാക്കൾ പറയുന്നു. അഖിലിനെ പുറത്താക്കിയെന്നു പറയുമ്പോഴും അങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അഖിൽ അങ്ങനെ അടിക്കില്ലെന്ന് അറിയാമായിരുന്നുവെന്നും ഇവർ പറയുന്നു.

അതുപോലെ തന്നെ സാഗറുമായുള്ള പ്രശ്‌നത്തെക്കുറിച്ചും അഖിലിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. അന്ന് എല്ലാവരോടുമായി ക്ഷമ ചോദിച്ചിട്ടും സാഗറാണ് ക്യാപ്റ്റൻ ബാഡ്ജ് നൽകുന്ന സമയത്ത് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ഇവർ പറയുന്നത്. ആ ബാഡ്ജ് സ്വീകരിച്ച ശേഷം അതിനെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിൽ പ്രശ്‌നങ്ങൾ ഉണ്ടാവുമായിരുന്നില്ലെന്നും അഖിലിന്റെ മാതാപിതാക്കൾ പറയുന്നത്.

അതുപോലെ തന്നെ ബിഗ്‌ബോസിലെ ഒരു ടാസ്‌ക്കിനിടെ തന്റെ ഭാര്യയെ തല്ലിയതിനെക്കുറിച്ച് അഖിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെ അഖിലിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഭാര്യയെ തല്ലുന്ന ഒരാളല്ല അഖിൽ എന്നാണ് മാതാപിതാക്കൾ പറയുന്നത്.

'അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്നുപോലും ഞങ്ങൾക്ക് അറിയില്ല, തമാശയ്‌ക്കെങ്ങാനും അടിച്ചിട്ടുണ്ടോ എന്ന് ഞങ്ങൾക്കറിയില്ല.. അങ്ങനെ ഭാര്യയെ തല്ലുന്ന മോനല്ല അവൻ.. ഭാര്യയേയും മക്കളേയും തല്ലുന്ന സ്വഭാവം അവനില്ല. യാദൃശ്ചികമായി എങ്ങാനും തല്ലിയതാവാം. അത് പറയുന്നതിന് അവന് നാണക്കേടില്ല,'' അഖിലിന്റെ മാതാപിതാക്കൾ പറഞ്ഞു.

ബിഗ്‌ബോസിലെ എല്ലാ ആൾക്കാരേയും ഇഷ്ടമാണ്. ഗെയിം കളിച്ച് മുന്നോട്ട് പോകുക. അവിടെ ആൺ-പെൺ വ്യത്യാസമില്ല, എല്ലാവരും ഗെയിംകളിക്കാനാണ് വന്നത്. അവിടെ സാഗർ മുഖത്ത് നോക്കി തുപ്പിയിട്ടുപോലും പ്രശ്‌നം വന്നിട്ടില്ല. അഖിൽ തൂഫ് എന്നാക്കിയപ്പോൾ അത് പ്രശ്‌നം, അത് കണ്ടോണ്ടിരിക്കുന്ന പ്രേക്ഷകർ തീരുമാനിക്കും ശരിയും തെറ്റും. മോന്റെ സൈഡ് ചേർന്ന് നിന്ന് ഒന്നും പറയാനില്ല.

ഇത്രയും ഫിസിക്കൽ അറ്റാക്ക് ഉണ്ടായിട്ടും എന്റെ മോൻ പരാതിയൊന്നും പറഞ്ഞിട്ടില്ല, അവർ പറഞ്ഞു. ലാലേട്ടന്റെ കയ്യിൽ നിന്ന് വഴക്ക് ലഭിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞു. ലാലേട്ടന് കയ്യിൽ നിന്ന് ചീത്ത കേൾക്കുന്നത് തന്നെ ഏറ്റവും വലയി കാര്യമാണ്. ലാലേട്ടൻ മോശമായി ഒന്നും പറയാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+