ഞങ്ങൾ എന്താ മണ്ടന്മാരാണോ? ചായയുടെ പേരിലെ അടി, ബിഗ് ബോസിന് പുറത്ത് ഡിംപൽ ഭാലും സൂര്യ ജെ മേനോനും

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശ്രദ്ധേയരായ രണ്ട് മത്സരാര്‍ത്ഥികള്‍ ആയിരുന്നു സൂര്യയും ഡിംപലും. ബിഗ് ബോസില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ ഡിംപലിന് സാധിച്ചു. ബിഗ് ബോസില്‍ ഡിംപലും മണിക്കുട്ടനും തമ്മിലുളള സൗഹൃദ്യം പ്രേക്ഷകര്‍ ആഘോഷിച്ചിരുന്നു. അതേസമയം സൂര്യയ്ക്ക് മണിക്കുട്ടനോടുളള പ്രണയത്തിന് അത്ര കയ്യടി കിട്ടിയിരുന്നില്ല.

ബിഗ് ബോസ് ഹൗസില്‍ സൂര്യയും ഡിംപലും തമ്മില്‍ വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബിഗ് ബോസിന് ശേഷം ഇരുവരും ഒരുമിച്ചത് ആരാധകര്‍ക്ക് കൗതുകമായിരിക്കുകയാണ്.

എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ

1

ഡിംപല്‍ ഭാലുമൊത്തുളള ഒരു വീഡിയോ സൂര്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഡിംപലിനെ കുറിച്ച് ഒരു കുറിപ്പും.. നമ്മളില്‍ നിന്നും നേരെ വിപരീതമായിട്ടുളള ഒരാളുമായി നിങ്ങള്‍ സൗഹൃദത്തിലാകുമ്പോള്‍ അതാണ് ഏറ്റവും നല്ല സൗഹൃദം എന്ന് താന്‍ കരുതുന്നു എന്നാണ് സൂര്യ കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചത് ആരാധകര്‍ക്കും സന്തോഷം തന്നെ. മാത്രമല്ല ഓണത്തിന് പായസമുണ്ടാക്കാനും ഡിംപലും സൂര്യയും ഒരുമിച്ച് എത്തിയിട്ടുണ്ട്.

2

ബിഹൈന്‍ഡ് വുഡ്‌സിന്റെ ഓണം പ്രത്യേക പരിപാടിയില്‍ ആണ് ഡിംപല്‍ ഭാലും സൂര്യയും അതിഥികളായി എത്തിയത്. ഇരുവരും ചേര്‍ന്ന് പാലട പായസമാണ് ഉണ്ടാക്കിയത്. ഓണപ്പാട്ടിനൊപ്പം സൂര്യയും ഡിംപലും നൃത്തവും ചെയ്തു. അതിനിടെ ബിഗ് ബോസ് വിശേഷങ്ങളും സൂര്യയും ഡിംപലും പങ്കുവെച്ചു. ബിഗ് ബോസില്‍ കിട്ടാന്‍ ഏറ്റവും ക്ഷാമമുളള വസ്തുക്കള്‍ ആയിരുന്നു ഡ്രൈ ഫ്രൂട്ട്‌സ് എന്ന് സൂര്യ പറഞ്ഞു.

3

ബിഗ് ബോസ് ഹൗസില്‍ താന്‍ ആകെ നന്നായി കഴിച്ച് കൊണ്ടിരുന്ന ഭക്ഷണം പുട്ടും പഴവും ആയിരുന്നുവെന്ന് ഡിംപല്‍ പറഞ്ഞു. പുട്ടും പഴവും ഉണ്ടാക്കുന്ന ദിവസങ്ങളില്‍ ഒരു വലിയ കുറ്റിയില്‍ ഉണ്ടാക്കുന്ന ഒരു കുറ്റി പുട്ട് താന്‍ ഒറ്റയ്ക്ക് കഴിക്കുമായിരുന്നുവെന്നും ഡിംപല്‍ പറഞ്ഞു. തനിക്ക് വീട്ടില്‍ പായസം വെച്ച് നല്ല പരിചയം ഉണ്ടെന്നും ഡിംപല്‍ പറഞ്ഞു. എന്നാല്‍ തനിക്ക് നന്നായി കഴിക്കാനാണ് അറിയുകയെന്ന് സൂര്യ കൂട്ടിച്ചേര്‍ത്തു.

ഇണക്കുരുവികളെ പോലെ കുടുംബവിളക്കിലെ സഞ്ജനയും പ്രതീഷും, ചിത്രങ്ങൾ

4

ഓണം അടക്കം എല്ലാ ഉത്സവങ്ങള്‍ക്കും ഒരു തീം ഉണ്ടെന്ന് ഡിംപല്‍ പറഞ്ഞു. ഓണം മുന്നോട്ട് വെയ്ക്കുന്ന സന്ദേശം ദയയും സ്‌നേഹവും ഒക്കെയാണെന്ന് ഡിംപല്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസില്‍ നിരവധി തവണ പായസമുണ്ടാക്കിയിട്ടുണ്ട്. വിഷുവിനും റിതുവിന്റെ അമ്മയുടെ പിറന്നാളിനുമൊക്കെ പായസമുണ്ടാക്കിയിരുന്നു. ഭാഗ്യലക്ഷ്മിച്ചേച്ചി കുറേ പായസമുണ്ടാക്കിയിരുന്നുവെന്ന് ഡിംപല്‍ പറഞ്ഞു. ഭാഗ്യച്ചേച്ചിക്ക് ഭയങ്കര കൈപ്പുണ്യം ആണെന്നും എന്തുണ്ടാക്കിയാലും നല്ല രുചി ആണെന്നും ഡിംപല്‍ പറഞ്ഞു.

5

സമയം അറിയാനുളള ക്ലോക്ക് ഒന്നും ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാലും തിയ്യതി അറിയാന്‍ പറ്റും. അവിടേക്ക് പോയ ദിവസം വെച്ച് കണക്ക് കൂട്ടിയായിരുന്നു പിറന്നാള്‍ ദിവസങ്ങളൊക്കെ മനസ്സിലാക്കിയിരുന്നതെന്ന് സൂര്യ പറഞ്ഞു. ഡേറ്റ് മനസ്സിലാകാതിരിക്കാന്‍ തങ്ങള്‍ എന്താ മണ്ടന്മാരാണോ എന്ന് ഡിംപല്‍ അതിനിടെ ചോദിച്ചു. 13ാം തിയ്യതി ആണ് ബിഗ് ബോസ് ഹൗസില്‍ കയറിയത് എങ്കില്‍ അതിന് ശേഷമുളള ദിവസങ്ങള്‍ എണ്ണാന്‍ നമ്പേഴ്‌സ് ഒക്കെ ഓര്‍ത്ത് വെയ്ക്കുന്നവരുണ്ടായിരുന്നു.

6

അവരുടെ അടുത്ത് താന്‍ ഇടയ്ക്കിടെ പോയി ചോദിക്കുമായിരുന്നു, എത്ര ദിവസം കഴിഞ്ഞെന്നും ഇനി എത്ര ദിവസം ബാക്കിയുണ്ടെന്നും, ഡിംപല്‍ ഭാല്‍ പറഞ്ഞു. ബൂസ്റ്റിന് വേണ്ടി തല്ല് കൂടുന്ന ആളുകളേയും രണ്ട് സ്പൂണ്‍ അധികം പഞ്ചസാരയ്ക്ക് വേണ്ടി തല്ല് കൂടുന്ന ആള്‍ക്കാരെയുമൊക്കെ കണ്ട് തങ്ങള്‍ പ്രേക്ഷകര്‍ വളരെ എന്റര്‍ടെയിന്‍ഡ് ആയെന്ന് അവതാരകയായ വീണ അതിനിടെ ഡിംപലിനെ കളിയാക്കി.

7

വേറെ അവിടെ എന്താണ് ഉളളത് എന്ന ചോദ്യമായിരുന്നു ഡിംപലിന്റെ മറുപടി. ഈ പഞ്ചസാരയും ബൂസ്റ്റുമൊക്കെ തന്നെയാണ് അവിടെ ഉണ്ടായിരുന്നത്. ബൂസ്റ്റിന്റെയും പഞ്ചസാരയുടേയുമൊക്കെ വില അവിടെ പോയിട്ടാണ് അറിയുന്നതെന്നും ഡിംപല്‍ പറഞ്ഞു. ബിഗ് ബോസിലെ ആദ്യത്തെ അടി ചായയ്ക്ക് വേണ്ടി ആയിരുന്നുവെന്ന് സൂര്യ പറഞ്ഞു. തന്റെ ഇഞ്ചി ചായയ്ക്ക് വേണ്ടി ആയിരുന്നു ആ അടിയെന്ന് ഡിംപല്‍ കൂട്ടിച്ചേര്‍ത്തു.

8

ആ അടിയുടെ കഥയും ഡിംപല്‍ തുറന്ന് പറഞ്ഞു. സൂര്യ തന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ഡിംപല്‍ ചായ ഉണ്ടാക്കി കുടിച്ചു, ബാക്കി ആര്‍ക്കും കൊടുത്തില്ലെന്ന്. അതേ ഞാന്‍ കുടിക്കും ബാക്കി ആള്‍ക്കാര്‍ക്കും കൊടുക്കും, എന്റെ ഇഷ്ടം, എന്നാണ് താന്‍ സൂര്യയ്ക്ക് മറുപടി കൊടുത്തത് എന്നും ഡിംപല്‍ പറഞ്ഞു. അപ്പോഴേക്ക് ഓരോരുത്തരായി വന്നു. പ്ലീസ് ചായ ഉണ്ടാക്കരുത് എന്ന് പറഞ്ഞു. ചായ ഉണ്ടാക്കുമ്പോള്‍ എല്ലാവര്‍ക്കും വേണം. പക്ഷേ താന്‍ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ അതൊരു ടോപിക്കായി എന്നും ഡിംപല്‍ പറഞ്ഞു. ഡിംപല്‍ നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം നന്നായി ഉണ്ടാക്കുമെന്ന് സൂര്യ പറഞ്ഞു.

9

സൂര്യയേയും ഡിംപലിനേയും ബിഗ് ബോസിന് ശേഷം ഒരുമിച്ച് കണ്ടതിന്റെ സന്തോഷമാണ് ആരാധകർ കമന്റ് ബോക്സിൽ പങ്കുവെയ്ക്കുന്നത്. ചില കമന്റുകൾ ഇങ്ങനെ: ''പെട്ടെന്ന് കണ്ടപ്പോൾ എന്റെ കിളിപോയി... രണ്ടു പേരേം ഒന്നിച്ചു കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം''. '' ഓണത്തിന് ഉണ്ണിപ്പിറന്ന പാട്ട് പാടിയ സൂര്യചേച്ചിയും... വിഷുന്റെ പാട്ട് പാടിയ ഡിമ്പുവും''. ''ചില സൗഹൃദങ്ങൾ അങ്ങനെയാണ് പിണക്കത്തിൽ നിന്നും തുടങ്ങിയാലും അതിനേറെ ഭംഗിയുണ്ടാവും'' എന്നാണ് മറ്റൊരു കമന്റ്

10

''രണ്ടുപേരെയും ഒന്നിച്ചു കാണുമ്പോൾ എന്തോ വല്ലാത്ത സന്തോഷം. സൂര്യ ഡിമ്പു എന്നും ഇവർ ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ''. മറ്റൊരു കമന്റ് ഇങ്ങനെ: '' സത്യം പറഞ്ഞാൽ വല്ലാത്ത ഒരു സന്തോഷം ആണു വന്നത് ഇതു കണ്ടപ്പോ.ഒരുപാടു സ്നേഹം.മൂന്ന് പേരും അടിപൊളി ,ഒട്ടും ഡ്രമാറ്റിക് അല്ലാതെ ചെയ്തു. മുത്താണ് ഞങ്ങളുടെ മുത്ത്‌ ''. '' പായസമല്ല പാഷാണം ഉണ്ടാക്കുന്ന വീഡിയോ ആണേലും ഡിമ്പുവുണ്ടേൽ കണ്ടിരിക്കും . ഇതിപ്പോ സൂര്യയും കൂടി ഉള്ളത് കൊണ്ട് ഇരട്ടിമധുരം'' എന്നാണ് മറ്റൊരു പ്രതികരണം.

11

ഒരു നീണ്ട കമന്റ് വായിക്കാം: '' സൂര്യ ബിഗ്‌ബോസിൽ കളിച്ച ഗെയിം നോടും സംസാരിച്ച പല വിഷയങ്ങളോടും എതിരഭിപ്രായമുള്ള ഒരാളാണ് ഞാൻ അത് കൊണ്ടുതന്നെ പലപ്പോഴും വിമർശിച്ചിട്ടുണ്ട്.. പക്ഷെ ഒരിക്കലും സൂര്യയെ വ്യക്തിഹത്യ ചെയ്‌തിട്ടില്ല... സൂര്യ ഒരിക്കൽ ഹൗസിലെ കിച്ചണിൽ വെച്ചു ‌ പറയുന്നത് കണ്ടിരുന്നു അവിടെ ഉള്ള പല കണ്ടസ്റ്റൻസിനോടും(ഇൻക്ലൂഡിങ് ഡിമ്പൽ) പുറത്തു പോയാൽ സൗഹൃദം തുടരില്ല പുറത്തു പോയി എപ്പിസോഡ് കണ്ടിട്ട് തന്നെ പിന്നിൽ നിന്ന് കുത്താത്തവരെ മാത്രമേ സുഹൃത്തുക്കൾ ആയി കൂട്ടു എന്ന്.. ഇപ്പോൾ സൂര്യയും ഡിമ്പലും ഒരുമിച്ചു വന്നിരിക്കുന്നു.. അതിന് അർത്ഥം സൂര്യക് മനസ്സിലായിട്ടുണ്ട് ഡിമ്പൽ ഒരിക്കലും തനിക്കെതിരെ പിന്നിൽ നിന്ന് കളിച്ചിട്ടില്ല എന്ന്... രണ്ട് പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം . (ഗുണപാഠം-- നിങ്ങൾ ഒരാളെയും അവരെ പൂർണമായും മനസിലാക്കാതെ വിലയിരുത്താൻ പാടില്ലാ )''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+