മകളെ കാണണമെന്ന് ഫോണിൽ ബാല: ആരോപണങ്ങൾ തള്ളി അമൃത സുരേഷ്, പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥയിങ്ങനെ
റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസിലിടം നേടിയ ഗായികയാണ് അമൃത സുരേഷ്. നടൻ ബാലയുമായുള്ള അമൃത സുരേഷിന്റെ പ്രണയവും വിവാഹവും അക്കാലത്ത് ആരാധർക്കും സന്തോഷം നൽകുന്നതായിരുന്നു. ഇരുവർക്കും ഒരു മകളുണ്ടെങ്കിലും ഇരുവും പിന്നീട് വിവാഹം മോചനം നേടുകയായിരുന്നു. ഗായികയായും യൂട്യൂബറായും ഇതിനിടെ ബിഗ് ബോസിലേക്കും എത്തിയ അമൃത സുരേഷ് മലയാളികളുടെ മനസ്സിൽ പ്രിയപ്പെട്ട ഗായിക തന്നെയാണ്. സോഷ്യൽ മീഡിയിൽ ഉടലെടുത്ത പുതിയ വിവാദത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷ്.

സത്യാവസ്ഥയെന്ത്?
അമൃതയും മുൻ ഭർത്താവ് ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. യൂട്യൂബിലൂടേയും സോഷ്യൽ മീഡിയയിലുടെയും മറ്റും ഫോണ്‍ സംഭാഷണം വ്യാപകമായും പ്രചരിക്കുകയും ചെയ്യുന്നുണ്ട്. തന്റെ മകളെ വീഡിയോ കോളിൽ കാണണമെന്നാണ് ബാല ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ഓഡിയോ എങ്ങനെയാണ് ഇത് പുറത്ത് വന്നതെന്ന് കണ്ടെത്താനായിട്ടില്ല.

മകളെ കാണണം
ഞാന്‍ നിന്റെ അമ്മയെ വിളിച്ചിരുന്നുവെന്നും അമ്മ കോള്‍ എടുത്തില്ലെന്നാണ് ബാല പറയുന്നത്. ഇതോടെ അമ്മ എന്തെങ്കിലും തിരക്കിലായിരിക്കും അപ്പോൾ എന്ന മറുപടി അമൃത നൽകുന്നുണ്ടെങ്കിലും ബാല ഇതൊന്നും കേൾക്കാൻ തയ്യാറാവുന്നില്ല. ഇതോടെ എനിക്കെന്റെ മകളെ കാണണം എന്ന് ബാല ആവർത്തിക്കുന്നുണ്ട്. അങ്ങനെ പറയാന്‍ പറ്റില്ലെന്നും ഫോണിൽ വിളിച്ചിട്ട് ഇപ്പോള്‍ കാണിക്കണം എന്നു പറഞ്ഞാല്‍ തനിക്ക് കാണിക്കാന്‍ പറ്റില്ലല്ലോ എന്ന് അമൃത ബാലയോട് പറയുന്നതോടെ ബാല കൂടുതല്‍ ദേഷ്യത്തോടെ സംസാരിക്കുന്നതും ഓഡിയോയിൽ വ്യക്തമാണ്.

വിട്ടുവീഴ്ചയില്ലാതെ
മകളെ കാണാൻ കഴിയില്ലെന്ന് പറഞ്ഞതോടെ നീ ഇപ്പോള്‍ ആരുടെ കൂടെയാണെന്ന് ഞാന്‍ ചോദിക്കുന്നില്ലല്ലോ. എന്റെ മകള്‍ എവിടെ എന്നല്ലേ ചോദിക്കുന്നതും ഓഡിയോയിൽ വ്യക്തമാണ്. എനിക്കന്റെ മകളെ കാണണം. എന്തുകൊണ്ട് എന്റെ മകളെ കാണിക്കുന്നില്ലെന്നും ബാല ഇതോടെ ചോദിക്കുന്നു. എന്നാൽ അമൃത അങ്ങോട്ട് പറയുന്ന കാര്യങ്ങളൊന്നും കേൾക്കാൻ പോലും ബാല തയ്യാറാവുന്നില്ലെന്നും ഓഡിയോയിൽ നിന്ന് വ്യക്തമാണ്. ഇതോടെ നിങ്ങള്‍ ആദ്യം മനസിലാക്കേണ്ടത് ഒന്നെങ്കില്‍ നിങ്ങള്‍ സംസാരിക്കുക അല്ലെങ്കില്‍ കേള്‍ക്കുകയാണ് വേണ്ടതെന്ന് എന്ന് അമൃതയും പറയുന്നുണ്ട്.

അവരെന്നെ അവഗണിക്കുന്നു
നിന്റെ അമ്മയുടെ നമ്പര്‍ അയക്കാമെന്ന് നീ പറഞ്ഞിരുന്നു. എന്നാൽ അതെന്റെ കയ്യിലുണ്ടായിരുന്നു. ഞാന്‍ വിളിച്ചു പക്ഷെ ഫോൺ എടുത്തില്ല. എന്നെ ഒഴിവാക്കുകയാണ്. എനിക്കെന്റെ മകളെ കാണണം. ഇപ്പോ എനിക്കെന്റെ മകളെ വീഡിയോ കോളില്‍ കാണാന്‍ സാധിക്കുമോ? എന്ന ബാലയുടെ ചോദ്യത്തിന് അമൃത ഇല്ലെന്നാണ് മറുപടി നൽകുന്നത്. ഇത് വീണ്ടും ആവർത്തിച്ചെങ്കിലും ഇപ്പോൾ അതിന് സാധിക്കില്ലെന്ന് തന്നെ അമൃതയും മറുപടി നൽകുന്നു. എന്ന് നടന്‍ ആവര്‍ത്തിക്കുന്നു. ഇതോടെ ഓക്കെ സൂപ്പര്‍ എന്നു പറഞ്ഞുകൊണ്ട് ശേഷം ബാല ഫോണ്‍ കട്ട് ചെയ്തു പോവുകയായിരുന്നു. അമൃത പറയാൻ ശ്രമിക്കുന്ന മറ്റ് കാര്യങ്ങളൊന്നും കേൾക്കാൻ ബാല തയ്യാറായിരുന്നില്ല.

സമയം അറിയിക്കാൻ
പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് അമൃത തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. സോഷ്യൽ മീഡിയിലും മറ്റുമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് താനും മുൻ ഭർത്താവ് ബാലയുമായി കഴിഞ്ഞ ദിവസം നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് വ്യക്തമാക്കിയ അമൃത അതിന് ശേഷം നടന്ന കാര്യങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്. ബാല തന്നെ വിളിച്ചതിന് പിന്നാലെ തന്നെ താൻ വീട്ടിൽ അമ്മയോട് കാര്യം പറഞ്ഞുവെങ്കിലും ബാലയെ പലതവണ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ലെന്നും അമൃത പറഞ്ഞു. നാളെയോ എപ്പോഴാണ് സമയമുള്ളപ്പോൾ മോളുമായി സംസാരിക്കാനുള്ള സൌകര്യമൊരുക്കാമെന്നും വോയ്സ് റെക്കോർഡിൽ അമൃത പറയുന്നതും വ്യക്തമാണ്.

അത് വ്യാജ വാർത്ത
തന്റെ മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത തള്ളിക്കളഞ്ഞ് ഗായിക അമൃത സുരേഷ്. തന്റെ മകൾ അവന്തികയ്ക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്നും അവൾ ആരോഗ്യവതിയായിരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. മകൾക്ക് കൊവിഡ് ബാധിച്ചെന്ന് ഒരു ഓൺലൈൻ മാധ്യമം വാർത്ത നൽകിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഫേസ്ബുക്ക് ലൈവിലെത്തി അമൃത ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ ഞാനടക്കമുള്ള എല്ലാവരും ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ഈ എട്ട് വയസ്സുള്ള ഒരു കുഞ്ഞിനെക്കുറിച്ച് കൊവിഡ് ആണെന്ന രീതിയിൽ പറഞ്ഞു പ്രചരിപ്പിക്കുന്നത് അമ്മയെന്ന നിലയിൽ തനിക്ക് സഹിക്കാൻ കഴിയില്ലെന്നും അമൃത സുരേഷ് പറയുന്നു. ഈ വാർത്ത കാണുന്ന കുട്ടിയുടെ മാനസികാവസ്ഥ പോലും പരിഗണിക്കാതെ വ്യാജ വാർത്ത നൽകിയ സംഭവത്തെയും അമൃത രൂക്ഷമായി വിമർശിക്കുന്നുണ്ട്.

തെളിവുകൾ നിരത്തി
ബാല അമ്മയെ ഫോണിൽ വിളിച്ചിരുന്ന സമയത്ത് മകള്‍ ഓണ്‍ലൈന്‍ ക്ലാസിലായിരുന്നു. ആ സമയത്ത് ഫോൺ വന്നത് അമ്മത് അറിഞ്ഞില്ലെന്നും താൻ വിളിച്ചറിയിച്ചതിനെ തുടർന്ന്ബാലയുടെ വീഡിയോ കോളിനായി മകൾക്കൊപ്പം കാത്തിരുന്നു. എന്നാൽ പിന്നീട് ബാല വിളിച്ചില്ലെന്നും അമൃത പറയുന്നു. ബാലയ്ക്ക് അയച്ച വോയ്സ് റെക്കോർഡ് തന്നെ തെളിവായി നിരത്തിയാണ് അമൃത ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. ഇതെക്കുറിച്ച് ബാലയ്ക്ക് അയച്ച മറ്റ് മെസേജുകളും പുറത്തുവിട്ടിട്ടുണ്ട്.
Recommended Video

ക്വാറന്റൈനിൽ
കൊവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന താൻ അവസാനം നടത്തിയ കൊവിഡ് പരിശോധനയുടെ റിസൽട്ട് വരുന്നതിന് വേണ്ടിയാണ് കാത്തിരുന്നത്. ഫലം വാങ്ങുന്നതിനായി കാത്തുനിൽക്കുമ്പോഴായിരുന്നു ബാല വിളിച്ചത്. ഫലം ലഭിക്കാതെ വീട്ടിലേക്ക് പോകാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ മറുപടി നൽകിയതെന്നും അമൃത വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവായതോടെ താൻ ക്വാറന്റൈൻ അവസാനിപ്പിച്ച് വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയെന്നും ഇനിയുള്ള സമയം മകൾക്കൊപ്പം ചെലവഴിക്കുമെന്നും അമൃത കൂട്ടിച്ചേർത്തു.












Click it and Unblock the Notifications