Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹം കഴിച്ച കാരണം പറഞ്ഞാൽ ബിഗ് ബോസ് ടൈറ്റിൽ കിട്ടിയേനെ, റിയൽ ബിഗ് ബോസ് തന്നെ പറഞ്ഞു; കിടിലം ഫിറോസ്

കൊച്ചി: വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം മനസ് തുറന്ന് ബിഗ് ബോസ് താരവും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസ്. തന്റേത് പ്രണയ വിവാഹം ആയിരുന്നില്ലെന്നും ജീവിതത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തിൽ നമ്മൾ ഒരുമിച്ച് ജീവിക്കേണ്ടതുണ്ടെന്ന് പരസ്പരം തിരിച്ചറിഞ്ഞ് ജീവിതം തുടങ്ങിയവരാണ് താനും ഭാര്യയുമെന്നും ഫിറോസ് പറയുന്നു. അവയവും ശരീരവും ദാനം ചെയ്യാനുള്ള തീരുമാനത്തെ കുറിച്ചും കിടിലം ഫിറോസ് വേൾഡ് വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വായിക്കാം

പ്രണയ വിവാഹമായിരുന്നില്ല


'ഞാനും ഭാര്യയും തമ്മിൽ ഉണ്ടായിരുന്നത് പ്രണയ വിവാഹമായിരുന്നില്ല. അവൾ പല അഭിമുഖങ്ങളിലും അങ്ങനെ പറയുന്നതൊക്കെ കേട്ടിട്ടുണ്ട്. ഭയങ്കര വ്യൂസും കിട്ടിയിരുന്നു. പക്ഷേ അത് അങ്ങനെ ആയിരുന്നില്ല. ഒരു സഹജീവനം എന്ന് വേണമെങ്കിൽ അതിനെ പറയാം.ജീവിതത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തിൽ നമ്മൾ ഒരുമിച്ച് ജീവിക്കേണ്ടതുണ്ടെന്ന് പരസ്പരം തിരിച്ചറിഞ്ഞ് ജീവിതം തുടങ്ങിയവരാണ്'.

ആറ് വർഷങ്ങൾക്ക് ഇപ്പുറമാണ്


'രണ്ട് പേർക്കുമിടിയിലെ പ്രണയമൊക്കെ നടക്കുന്നത് ഒരു ആറ് വർഷങ്ങൾക്ക് ഇപ്പുറമാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അങ്ങോട്ടുമിങ്ങോട്ടും പരസ്പരം വേണ്ട കാര്യങ്ങൾ അന്വേഷിച്ചും ഉറപ്പുവരുത്തിയും മുന്നോട്ട് പോകുന്ന ബന്ധമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരന്നു. ഞങ്ങൾ വിവാഹം കഴിക്കാൻ ഉണ്ടായ സാഹചര്യം ബിഗ് ബോസിൽ പറഞ്ഞിരുന്നുവെങ്കിൽ ബിഗ് ബോസ് ടൈറ്റിൽ നേടാമായിരുന്നുവെന്ന് ബിഗ് ബോസ് ഹെഡ് അർജുൻ മേനോൻ എന്നോട് പറഞ്ഞിട്ടുണ്ട്'.

ഷോയിൽ വെച്ച് വിറ്റിട്ട്


'അത് പക്ഷേ താൻ പറയാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവെങ്കിൽ അത് ഷോയിൽ വെച്ച് വിറ്റിട്ട് എനിക്ക് ജയിച്ച് പോരാമായിരുന്നു', കിടിലൻ ഫിറോസ് പറഞ്ഞു. തനിക്ക് രണ്ട് മക്കളാണ് ഉള്ളത്, ഇരട്ടകളാണ്, സ്വതന്ത്ര്യമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അവരെ ഒരു മതത്തിലും ഞാൻ കെട്ടിയിട്ടിട്ടില്ല, രാഷ്ട്രീയമായും ഞാൻ ചെയ്യുന്ന സാമൂഹിക പ്രവർത്തനവുമായും അവരെ കെട്ടിയിട്ടിട്ടില്ല'.

കുടുംബത്തെ കാണാത്തതെന്ന്


'എന്നോട് പലരും ചോദിച്ചിട്ടുണ്ട് തന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ കുടുംബത്തെ കാണാത്തതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഒരു മതത്തിൽ അവരെ ഞാൻ തളച്ചിട്ടിട്ടില്ലെങ്കിൽ ചാരിറ്റിയിലും അവരെ തളച്ചിടേണ്ടതില്ല. അവർ കാണാനേ പാടുള്ളൂ. അച്ഛൻ ഇത് ചെയ്തുവെന്ന് അവർ കാണണം. 18 വയസാകുമ്പോൾ അവർക്ക് തീരുമാനിക്കാം. മതം, രാഷ്ട്രീയം എല്ലാം അവർക്ക് തിരഞ്ഞെടുക്കാം. ഞാനെന്ന മനുഷ്യന്റെ എല്ലാ പ്രവർത്തിക്കൾക്കും ഒരു കുട പോലെ സപ്പോർട്ടിംഗ് സിസ്റ്റമായി എനിക്ക് കുടുംബം ഉണ്ട്', ഫിറോസ് പറഞ്ഞു.

അവയവങ്ങളും ശരീരവും


മരണ ശേഷം അവയവങ്ങളും ശരീരവും ധാനം ചെയ്ത ആളാണ് താൻ. എന്റെ ശരീരം മണ്ണിന് ഉണ്ടാക്കുന്ന ഗുണത്തേക്കാൾ അത് കൊണ്ട് ഗുണം ഉണ്ടാകുക മെഡിക്കൽ കോളേജ് സ്റ്റുഡൻസിനാണ്. മതവും ആചാരവുമൊന്നും പിന്തുടരാത്ത തന്നെ സംബന്ധിച്ച് ശരീരം എന്നത് ഒരു ഉപകരണം മാത്രമാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് എന്റെ ശരീരം കൊണ്ട് പഠിക്കാൻ സാധിക്കുമെങ്കിൽ പഠിക്കട്ടെ. മരണത്തിന് ശേഷവും നമ്മൾ ആർക്കൊക്കെയോ ഗുണം ചെയ്യപ്പെടുമെന്ന ആശയമാണ് സർക്കാരിന്റെ മൃതസഞ്ജീവിനി. അവയവം ദാനം ചെയ്യാൻ തീരുമാനിച്ചതിൽ ശരീരം നൽകാൻ തീരുമാനിച്ചതിൽ താൻ വളരെ ഏറെ അഭിമാനിക്കുന്നു.

ചേട്ടൻ എഎ റഹീമും


എന്റെ പാത പിന്തുടർന്നാണ് ചേട്ടൻ എഎ റഹീമും അവയവവും ശരീരവും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ ശരീരം എന്ത് ചെയ്യണമന്ന് ജീവിച്ചിരിക്കുമ്പോൾ തീരുമാനിക്കണം. മരിച്ച് കഴിഞ്ഞാൽ സാധിക്കില്ലല്ലോ. ഇക്കാര്യത്തിൽ അവബോധം ആവശ്യമാണ്. കാരണം അവയവവും ശരീരവും ധാനം ചെയ്യാനെ നമ്മുക്ക് സാധിക്കൂ, വീട്ടുകാർ മരണശേഷം എതിർപ്പ് ഉയർത്തിയാൽ അത് പൂർത്തീകരിക്കാൻ നമ്മുക്ക് സാധിക്കില്ലല്ലോ', കിടിലം ഫിറോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+