Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാത്തിനും കാരണം ഞാനെന്നായി: എന്തിനാണ് ഇങ്ങനെയൊരു ഫൈറ്റെന്ന് റോബിന്‍ ചോദിച്ചു: സൂരജ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് ശേഷം ഏറ്റവും കൂടുതല്‍ ചർച്ചാ വിഷയമായ കാര്യമായ റോബിന്‍-ദില്‍ഷ വിവാദം. ദില്‍ഷയുടെ സുഹൃത്തായ സൂരജ് കൂടെ ഈ വിഷയത്തിലേക്ക് വന്നതോടെ വിവാദം കൂടുതല്‍ ശക്തമായി. ദില്‍ഷയോടൊപ്പം സൂരജ് നടത്തിയ ഒരു അഭിമുഖത്തിലെ ചില പരാമർശങ്ങളും വോയിസ് ക്ലിപ്പ് ലീക്കായതുമൊക്കെ വിവാദങ്ങള്‍ക്ക് എണ്ണ പകർന്നു. ഇരുവിഭാഗത്തേയും ഫാന്‍സുകാർ ഇത് ശക്തിയുക്തം തന്നെ ഏറ്റെടുത്തപ്പോള്‍ ഒരു ഘട്ടത്തില്‍ ഫാന്‍ ഫൈറ്റ് അതിരുവിടുന്ന അവസ്ഥ വരെയുണ്ടായി

. ഇതിന് പിന്നാലെ സൂരജ് തന്നെ അന്നത്തെ അഭിമുഖത്തിലെ കട്ടായ ഭാഗങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തുകയാണ് അദ്ദേഹം. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂരജ്.

ബിഗ് ബോസില്‍ നിന്നും റോബിന്‍ നേരത്തെ പുറത്ത്

ബിഗ് ബോസില്‍ നിന്നും റോബിന്‍ നേരത്തെ പുറത്ത് വന്നപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അന്ന് ഞാന്‍ നെതർലന്‍ഡ്സിലായിരുന്നു. പുള്ളിക്കാരന്റെ അഡ്മിന്‍സുമായി ബന്ധപ്പെട്ട ഒരു മീറ്റിന്റെ സമയത്തും സംസാരിച്ചിരുന്നു. പിന്നീട് ബന്ധപ്പെടുന്നത് എന്റെ ഒരു വോയിസ് ക്ലിപ്പ് ലീക്കായ സമയത്താണ്. ആ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയെന്നും സൂരജ് പറയുന്നു.

ചാറ്റ് ചെയ്യുന്ന ബന്ധമൊന്നും ഞങ്ങള്‍ക്കിടയിലില്ല

അതല്ലാതെ ചാറ്റ് ചെയ്യുന്ന ബന്ധമൊന്നും ഞങ്ങള്‍ക്കിടയിലില്ല. ദില്‍ഷ എത്രത്തോളം ബിസിയായിരുന്നുവെന്ന് എനിക്ക് അറിയാം. അതുപോലെ തന്നെ റോബിനും എത്രത്തോളം ബിസിയായിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നെ വിളിച്ചാല്‍ ഉറപ്പായും കോള്‍ എടുക്കും. പുള്ളിക്കാരുമായി ബന്ധപ്പെട്ട ആളുകള്‍ എന്നോട് സംസാരിക്കാറുണ്ടായിരുന്നു. പ്രശ്നങ്ങള്‍ വലിയ തരത്തിലായപ്പോള്‍ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് വിളിച്ച് അത് പരിഹരിക്കുന്നത്.

എന്തിനാണ് ഇങ്ങനെയൊരു ഫൈറ്റ് എന്ന് പുള്ളിക്കാരന്‍

എന്തിനാണ് ഇങ്ങനെയൊരു ഫൈറ്റ് എന്ന് പുള്ളിക്കാരന്‍ ചോദിച്ചു. എല്ലാം പരിഹരിക്കാമെന്ന് ഞാനും പറഞ്ഞു. അങ്ങനെയാണ് ആ വിഷയം പരിഹരിച്ചത്. അന്ന് ഉണ്ടായിരുന്നത്ര വിഷയം ഇപ്പോഴില്ല. ബിഗ് ബോസിലേക്ക് ദില്‍ഷ പോയപ്പോള്‍ മുതല്‍ പുറത്ത് അവള്‍ക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ന്റെ പ്രൊഫലിലൂടെ മാത്രമായിരുന്നു വർക്ക്

ഫേക്ക് പ്രൊഫൈലിലൊന്നുമായിരുന്നില്ല, എന്റെ പ്രൊഫലിലൂടെ മാത്രമായിരുന്നു വർക്ക്. ബിഗ് ബോസ് ഫൈനല്‍ കഴിയുന്നത് വരെ വാട്സാപ്പ് ഗ്രൂപ്പിലുള്ള ആളുകള്‍,റോബിനുമായി ബന്ധപ്പെട്ട കുറച്ച് ആളുകള്‍ തുടങ്ങിയവർക്കെ എന്നെ അറിയുമായിരുന്നുള്ളു. അതില്‍ കൂടുതല്‍ അറിയാന്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ബിഹൈന്‍ഡ് വുഡ്സിലെ അഭിമുഖത്തോടെ ആ ഫെയിം മൊത്തത്തില്‍ മാറിയെന്നും സൂരജ് പറയുന്നു.

visa free countries: ചില്ലറക്കാരനല്ല ഇന്ത്യന്‍ പാസ്പോർട്ട്, 60 രാജ്യങ്ങളില്‍ വിസയില്ലാതെ കറങ്ങാം

അത് കഴിഞ്ഞ് യാഥാർത്ഥത്തില്‍ ഫെയിം അല്ല

അത് കഴിഞ്ഞ് യാഥാർത്ഥത്തില്‍ ഫെയിം അല്ല, ഡീഫെയിം ആണ് വന്നത്. പലർക്കും ഞാനൊരു വില്ലാനായി. ആളുകള്‍ പൊതുവെ അങ്ങനെയാണ് എന്റെ അടുത്ത് സംസാരിച്ചിരുന്നതും. ഞാനാണ് എല്ലാ പ്രശ്നവും ഉണ്ടാക്കിയതെന്ന പ്രചരണവും ശക്തമായിരുന്നു. നീ നാട്ടില്‍ കാല് കുത്തിയാല്‍ കാല് വെട്ടിക്കളയും. ധൈര്യമുണ്ടേല്‍ വാടാ എന്ന ഭീഷണിയൊക്കെ ഈ സമയത്താണ് കിട്ടുന്നത്.

നാട്ടിലെത്തിയപ്പോള്‍ ആരെങ്കിലും എന്തെങ്കിലും

നാട്ടിലെത്തിയപ്പോള്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ ആരും മുന്നോട്ട് വന്നില്ല. ചുമ്മാതുള്ള ഭീഷണിയായിരുന്നു. അപ്പോഴാണ് നാട്ടില്‍ കാല് കുത്തിയ എന്റെ കയ്യും കാലും വെട്ടിയെടുത്തെന്ന തരത്തില്‍ തമാശ രൂപേണയുള്ള ഒരു പോസ്റ്റ്റ് ഞാന്‍ ഇന്‍സ്റ്റഗ്രാമിലിടുന്നത്. പിന്നെയാണ് എനിക്ക് മനസ്സിലായത് ചുമ്മാതെയുള്ള ഈ ഡയലോഗ് അടി മാത്രമേയുള്ളു, വരാനുള്ള ധൈര്യം ആർക്കും ഇല്ലെന്നും മനസ്സിലായതെന്നും സൂരജ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+