
എന്നെ ഡീഗ്രേഡ് ചെയ്യാന്‍ കാശ് കൊടുത്ത് വരെ ശ്രമമുണ്ട്: മിണ്ടാതിരുന്നാല്‍ ഒന്നുമുണ്ടാവില്ല: റോബിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ മികച്ച മത്സരാർത്ഥികളില്‍ ഒരാളായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. വലിയൊരു ആരാധക നിരയെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച അദ്ദേഹത്തിന് അതുപോലെ തന്നെ നിരവധി വിമർശകരും ഉണ്ടായിരുന്നു. താരത്തിന്റെ മത്സര രീതിയും നിലപാടുകളുമായിരുന്നു പലരേയും ശത്രുപക്ഷത്ത് നിർത്തിയത്. പലരും ഇത് തുറന്ന് പറയുകയും ചെയ്തു.
ബിഗ് ബോസ് കഴിഞ്ഞതോടെ പലരും ഇതൊക്കെ വിട്ടെങ്കിലും വിമർശകരായി ചിലർ ഇപ്പോഴും റോബിന് പിന്നാലെയുണ്ട്. എന്നാല്‍ എത്ര വിമർശകരുണ്ടെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നാണ് റോബിന്‍ വ്യക്തമാക്കുന്നത്. സീ ന്യൂസ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിലെ ഒരു അംഗം എന്ന നിലയിലാണ് ആളുകള്‍ എന്നെ കാണുന്നത്. അതുകൊണ്ടാണ് ഇപ്പോഴും എന്നെ കാണാന്‍ അവർ വരുന്നത്. നല്ലത് മാത്രമല്ല, നെഗറ്റിവായ കാര്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. ഈ ലോകത്ത് തന്നെ എല്ലാത്തിലും അതുണ്ട്. പിന്നെ നമ്മള്‍ വളരുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് അവിടെ ഡീ ഗ്രേഡേഴ്സ്, അല്ലെങ്കില്‍ നമ്മളെ തളർത്താനുള്ള ആളുകള്‍ വരുന്നു എന്നുള്ളത്. ഒന്നും ചെയ്യാതെ വെറുതെ ഒരു സ്ഥലത്ത് ഒതുങ്ങിക്കൂടി കഴിയുന്ന ഒരാളാണെങ്കില്‍ ഇതുപോലെ ആളുകള്‍ വരില്ലെന്നും റോബിന്‍ പറയുന്നു.
യുഎഇക്ക് അപൂർവ്വ നേട്ടം: പിന്നിലാക്കിയത് ജർമ്മനിയും ഫ്രാന്‍സും അടങ്ങുന്ന വമ്പന്മാരെ, ഇന്ത്യ 87-ാമത്

നമ്മള്‍ വളരുന്തോറും നമ്മുടെ ശത്രുക്കളും വലുതാവും. അതാണ് ഇവിടെ സംഭവിക്കുന്നത്. ജീവിതത്തില്‍ ഇതില്‍ നിന്നും അടുത്ത പടിയിലേക്ക് പോവുമ്പോള്‍ നിലവിലേതിനേക്കാള്‍ വലിയ ശത്രുക്കളും ഡീഗ്രേഡേഴ്സുമായിരിക്കും ഉണ്ടാവു. നമ്മളെ തളർത്തണമെന്ന് അവർ ആഗ്രഹിക്കും. അവരുടെ വലിപ്പവും ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളും വലുതാവും. ഇപ്പോഴെ ഇത്തരം ചെറിയ ചെറിയ പൊട്ടാസുകള്‍ക്ക് മുന്‍പില്‍ തളർന്ന് കഴിഞ്ഞാല്‍ വലിയ അമിട്ടും ആറ്റം ബോംബുമൊക്കെ വരുമ്പോള്‍ നമ്മള്‍ എന്തു ചെയ്യും. ഒരു ആറ്റംബോബ് പ്രതീക്ഷിച്ചിരിക്കുന്ന ആളാണ് ഞാന്‍.
ഇതൊക്കെ രണ്ടാഴ്ചയെ ഉള്ളുവെന്ന് പറഞ്ഞ ചേട്ടനുള്ള മറുപടിയാണിത്: ഞാനല്പം അഹങ്കാരിയാണെന്നും റോബിന്

ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍. ബിഗ് ബോസിന് ശേഷമാണ് രണ്ട് കാറുകള്‍ വാങ്ങിച്ചത്. നമുക്ക് എന്തെങ്കിലും ലക്ഷ്യം ഉണ്ടെങ്കില്‍ അതിന് വേണ്ടി കഷ്ടപ്പെട്ട് അധ്വാനിച്ചാല്‍ അതൊക്കെ സാധ്യമാവും. ഞാന്‍ വലിയ ടാലന്റഡ് ആണെന്ന് ഒരിക്കലും പറയില്ല. എന്റെ ടാലന്റ് എന്ന് ഞാന്‍ വിശ്വസിക്കുന്നത് കഠിനാധ്വാനമാണ്. വളരെ അധികം കഷ്ടപ്പെട്ടുകൊണ്ടാണ് ഞാന്‍ മുന്നോട്ട് പോവുന്നത്.
ഗുജറാത്തിലെങ്ങും താമരമയം: പ്രവർത്തകർ ആഹ്ളാദ തിമിർപ്പില്‍, രവീന്ദ്ര ജഡേജയും റോഡ് ഷോയില്‍

എനിക്കെതിരെ പലരും ഓരോന്ന് പറയുന്നുണ്ട്. പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കട്ടെ. നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും. അവരൊക്കെ അത് പറയണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ ജീവിതത്തില്‍ ഓരോ സ്റ്റെപ്പുകള്‍ വെച്ച് ഞാന്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയ്ക്ക് ഓരോരുത്തർ വന്ന് എന്തെങ്കിലും പറഞ്ഞെന്ന് കരുതി എന്നെ ബാധിക്കുക പോലുമില്ല. അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. പോസിറ്റീവുകള്‍ മാത്രമാണ് ഞാന്‍ നോക്കുന്നത്.

എന്നെ ഡീഗ്രേഡ് ചെയ്യാന്‍ കാശ് കൊടുത്തുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത്തരം ചില മെസേജുകളെ കുറിച്ച് പലരും അറിയിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ തന്നെ റോബിനെ പറ്റി നെഗറ്റീവായിട്ട് പറയണം എന്നാവശ്യപ്പെട്ട് ചിലർ പെയിഡ് ആയിട്ടുള്ള പിആർ വർക്കേഴ്സിനെ ഏർപ്പെടുത്തിയിട്ടുണ്ടാവും. ഞാന്‍ വളരുന്നത് കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ഞാന്‍ ഒരു സ്ഥലത്ത് മിണ്ടാതിരിക്കുകയാണെങ്കില്‍ ഇതൊന്നും ചെയ്യില്ലെന്നും റോബിന്‍ പറയുന്നു.

ഈ പരിപാടി തന്നെ കൊച്ചുകുട്ടികള്‍ മുതല്‍ അമ്മമാർ വരെ കാണും. അതുകൊണ്ട് തന്നെ നമ്മള്‍ കാര്യങ്ങള്‍ സൂക്ഷിച്ച് സംസാരിക്കണം, പക്ഷെ പറയേണ്ട കാര്യങ്ങള്‍ നാം പറയുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ ഫേക്ക് ആവുന്നില്ല. പെട്ടെന്ന് ദേഷ്യവരുന്നതും ചീത്തവിളിക്കുകയുമൊക്കെ ചെയ്യുന്ന ഒരാളാണ്. എന്നുവെച്ച് ദേഷ്യം വരുമ്പോള്‍ പബ്ലിക്കില്‍ ചെന്ന് ചീത്തവിളിച്ചില്ലെങ്കില്‍ ഞാന്‍ ഫേക്ക് ആവുന്നില്ല. ഒരോ സ്ഥലത്തും പെരുമാറേണ്ട രീതിയിട്ടുണ്ട്. ഉദ്ഘാടനത്ത് ചെല്ലുമ്പോള്‍ ഞാന്‍ അലറും, എന്നാല്‍ വിദ്യാലയങ്ങളില്‍ പോവുമ്പോള്‍ അങ്ങനെയല്ല.

ഞാന്‍ ഞാനായിട്ട് തന്നെയാണ് നില്‍ക്കുന്നത്. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും. ഞാന്‍ ആരെയെങ്കിലും കൊല്ലാനോ പിടിച്ച് പറിക്കാനോ കള്ളക്കടത്തിനോ പോയിട്ടില്ല. അത്തരം ക്രിമിനല്‍ പ്രവർത്തികള്‍ ചെയ്യുന്നത് വരെ എന്നെ ആർക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും റോബിന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേർക്കുന്നു.