• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിസി ജോര്‍ജ് മുതല്‍ ബാബുരാജും അനുക്കുട്ടിയും വരെ; അടുത്ത ബിഗ് ബോസില്‍ ആരൊക്കെ, പ്രേക്ഷകര്‍ പറയുന്നു

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാം ദിവസം നിര്‍ത്തിവെക്കേണ്ടി വന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ വിജയിലെ ഉടന്‍ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ഷോ അധികൃതര്‍. ഷോ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ പ്രേക്ഷകരുടെ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ഇത്തവണ വിജയെയ പ്രഖ്യാപിക്കുന്നത്.

മണിക്കുട്ടനല്ല, ഇത്തവണ ഒരു അട്ടിമറി വിജയി ആ മത്സരാര്‍ത്ഥിയായിരിക്കും: കാരണം അത്, വൈറല്‍ കുറിപ്പ്മണിക്കുട്ടനല്ല, ഇത്തവണ ഒരു അട്ടിമറി വിജയി ആ മത്സരാര്‍ത്ഥിയായിരിക്കും: കാരണം അത്, വൈറല്‍ കുറിപ്പ്

മണിക്കുട്ടനും ഡിംപല്‍ ഭാലും കിടിലം ഫിറോസും ഉള്‍പ്പടെ എട്ട് താരങ്ങളാണ് ഇപ്പോള്‍ ഷോയില്‍ അവസാനിക്കുന്നത്. സീസണ്‍ 3 യിലെ വിജയി ആരെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നിരിക്കെ അടുത്ത സീസണില്‍ ആരൊക്കെയെന്ന ചോദ്യവും ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളില്‍ ഉയര്‍ന്ന് കഴിഞ്ഞു. അത്തരത്തില്‍ അടുത്ത സീസണിലേക്ക് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചില താരങ്ങളുടെ പേരുകള്‍ ഇപ്രകാരമാണ്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

ബിഗ് ബോസ് സീസണ്‍ 3

95-ദിവസം പിന്നിട്ടിരുന്നുവെങ്കിലും ആദ്യ രണ്ട് സീസണിലെ മത്സരാര്‍ത്ഥികളുടെ അത്ര മികവ് പുലര്‍ത്താന്‍ മുന്നാം സീസണിലെ താരങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന വികാരം പ്രേക്ഷകര്‍ക്കിടയില്‍ ശക്തമാണ്. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ഷോയില്‍ നിന്നും പാതിവഴിയില്‍ ഇറിങ്ങിപ്പോയ മണിക്കുട്ടനേയും ടിംപല്‍, സായി, കിടിലം ഫിറോസ് എന്നിവരുടെ ഗെയിം സ്ട്രാറ്റജിയേയും ഇവര്‍ വിമര്‍ശിക്കുന്നു.

നാലാം സീസണില്‍

നാലാം സീസണില്‍ ആരൊക്കെ വേണം എന്ന കാര്യത്തില്‍ വളരെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. അനന്ദു നന്ദു എന്നയാള്‍ അഭിപ്രായപ്പെടുന്നത് അധികം സെലിബ്രിറ്റികള്‍ അല്ലാത്ത ആള്‍ക്കാര്‍ വേണം ഷോയിലേക്ക് വരാന്‍ എന്നാണ്. മൂന്നാം സീസണിലെ ഡിംപല്‍, മജ്സിയ, റിതു, അഡോണി, സായി എന്നിവരെ പോലുള്ള താരങ്ങളെയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

Also Read: മകളുടെ വിദ്യാഭ്യാസത്തിനായും വിവാഹത്തിനായും കരുതല്‍ വേണ്ടേ? പിപിഎഫിലും സുകന്യ സമൃദ്ധിയിലും നിക്ഷേപിക്കാം

Also Read: 1 ലക്ഷം രൂപ സമ്പാദ്യം 5.5 ലക്ഷം രൂപയാക്കി മാറ്റാം - അറിയേണ്ടതെല്ലാം

സുഹൃത്തുക്കള്‍ വേണ്ട

നേരത്ത് തന്നെ സുഹൃത്തുക്കള്‍ ആയിട്ടുള്ളവരെ പരമാവധി ഷോയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യവും പലരും ഉന്നയിച്ചിട്ടുണ്ട്. സുഹൃത്തുക്കളായിരുന്നവര്‍ ഷോയിലേക്ക് കടന്ന് വരുന്നത് ഗ്രൂപ്പിസത്തിന് കളം ഒരുങ്ങും. ഗ്രൂപ്പിസം വേണമെന്നല്ല അത് ഷോയിലൂടെ സ്വാഭാവികമായും ഉയര്‍ന്ന് വരികയാണ് വേണ്ടത്. അല്ലാതെ അത് നേരത്തെ തന്നെ ഉണ്ടായത് ആവാന്‍ പാടില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഫിറോസ്-നോബി

മൂന്നാം സീസണിലെ മത്സരാര്‍ത്ഥികളില്‍ കിടിലം ഫിറോസ്-നോബി മാര്‍ക്കോസ്, ആര്യ-വീണ എന്നിവര്‍ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. അതു പോലെ ദമ്പതികളുടെ ആവശ്യമില്ല. ഫിസിക്കല്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൂടി ഗെയിമുകളിലൊക്കെ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവണം. ഒരോ മത്സരാര്‍ത്ഥിയും വ്യക്തിപരമായി മികവുള്ളവരായിക്കണമെന്ന നിര്‍ദേശവും പ്രേക്ഷകര്‍ മുന്നോട്ട് വെക്കുന്നു.

ഗെയിം സ്ട്രാറ്റജി

അതേസമയം, സെലിബ്രിറ്റികള്‍ക്കൊപ്പം തന്നെ കൂടുതല്‍ സാധാരണക്കാരെയും ഷോയില്‍ ഉള്‍പ്പെടുത്തണം. അസുഖങ്ങളൊക്കെ സര്‍വൈവ് ചെയ്ത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നവരേയും ഷോയിലേക്ക് കൊണ്ട് വരണം. മത്സരാര്‍ത്ഥികളുടെ സാമ്പത്തികാവസ്ഥ പരിഗണനാ വിഷയമാവാന്‍ പാടില്ലെങ്കിലും അത് ഗെയിം സ്ട്രാറ്റജിയാവാന‍് പാടില്ലെന്നും നിര്‍ദേശിക്കുന്ന പ്രേക്ഷകര്‍ ചില പേരുകളും മുന്നോട്ട് വെക്കുന്നു.

പിസി ജോര്‍ജ്

നാലാം സീസണിലേക്ക് പ്രേക്ഷകര്‍ പ്രധാനമായും പങ്കുവെക്കുന്ന ഒരു പേര് രാഷ്ട്രീയക്കാരനായ പിസി ജോര്‍ജിന്‍റേത് ആണ്. പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും കേരള ജനപക്ഷം നേതാവുമായി പിസി ജോര്‍ജ് ഷോയിലേക്ക് വന്നാല്‍ ' ഒന്നാം ദിനം മുതല്‍ തന്നെ കണ്ടന്‍റ്' ആയിരിക്കുമെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഒരു രാഷ്ട്രീയക്കാരനായ അദ്ദേഹം ഒരിക്കലും ഇത്തരമൊരു ഷോയിലേക്ക് വരില്ലെന്ന അഭിപ്രായം പങ്കുവെക്കുന്നവരും കുറവല്ല.

ബാബു രാജ്

അടുത്തതായി ഉയര്‍ന്ന് വരുന്ന മറ്റൊരു പേര് സിനിമാ താരം ബാബു രാജിന്‍റേതാണ്. ഏറ്റവും അവസാനം ജോജി എന്ന ചിത്രത്തില്‍ അടക്കം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജിനെ ഷോയിലേക്ക് എത്തിച്ചാല്‍ അത് ഷോയ്ക്ക് ഏറെ ഗുണകരമാവും എന്ന അഭിപ്രായമാണ് ചിലര്‍ മുന്നോട്ട വെക്കുന്ന കാരണം. പിസി ജോര്‍ജിന്‍റെ കാര്യം പറഞ്ഞത് പോലെ ഇദ്ദേഹത്തേയും ഷോയിലേക്ക് എത്തിക്കുന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നും പ്രേക്ഷകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.

ബിനു അടിമാലി, അനുക്കുട്ടി

മിമിക്രി താരമായ ബിനു അടിമാലി, ടിക് ടോക് ഫെയിം ഹെലന്‍ ഓഫ് സ്ഫാര്‍ട്ട് എന്നിവരുടെ പേരുകളും ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കില്‍ നിന്നും ബിനു അടിമാലിയെ കൂടാതെ തങ്കച്ചന്‍ വിതുര, അസീസ് നെടുമങ്ങാട്, അനുക്കുട്ടി, തുടങ്ങിയവരുടേ പേരുകളും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.

കാര്‍ത്തിക് സൂര്യ

കരിക്ക് ഫെയിം ശംഭു, സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പാലാ സജി തുടങ്ങിയവര്‍ക്കും പിന്തുണയ്ക്കാര്‍ ഏറെയാണ്. യൂട്യൂബറായ കാര്‍ത്തിക് സൂര്യ, അര്‍ജുന്‍, സീരിയില്‍ നടന്‍ രുദ്രന്‍,സിനിമാ നടന്‍ വിനു മോഹന്‍, അന്‍സിബ ഹസന്‍, ജിയ ഇറാനി, ശ്രീവിദ്യ, ലക്ഷ്മിനായര്‍ തുടങ്ങിയവരുടെ പേരുകളും ചിലര്‍ നിര്‍ദേശിക്കുന്നു.

cmsvideo
  Health Minister Veena George thanked Mohanlal for donating medical equipments to hospitals in Kerala
  അവതാരകന്‍ മാറുമോ

  അതേസമയം നാലാം സീസണില്‍ അവതാരക സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ മാറിയേക്കുമെന്ന ചില അഭ്യൂഹങ്ങളും നേരത്ത് പുറത്ത് വന്നിരുന്നു. അങ്ങനെയെങ്കില്‍ പകരം ആര് എന്ന ചര്‍ച്ചകളും സാമൂഹ്യ മാധമ്യങ്ങളില്‍ ശക്തമാണ്. സുരേഷ് ഗോപിയുടെ പേരിനാണ് ആരാധകരില്‍ മുന്‍ഗണന. അദ്ദേഹമില്ലെങ്കില്‍ മുകേഷിന്‍റെ പേരും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.

  സാരിയില്‍ അതിവ സുന്ദരിയായി അനസൂയ ഭരദ്വാജ്; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  Bigg Boss malayalam: PC George, Baburaj ,Anukutty; Who are next Bigg Boss contestants: audience says
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X