Get Updates
Get notified of breaking news, exclusive insights, and must-see stories!

2 മോഹന്‍ലാല്‍ ചിത്രങ്ങളിലേക്ക് ചാന്‍സ് ലഭിച്ചു: ഒന്നും നടന്നില്ല, മുട്ടയില്‍ കൂടോത്രമോ?രജിത് കുമാര്‍

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഷോ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും മത്സരാര്‍ത്ഥികളുടെ പ്രകടന മികവുകൊണ്ടും വിവാദങ്ങള്‍ക്കും ഏറെ ശ്രദ്ധേയമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 2. രജിത് ആര്യ, വീണ,പാഷാണം ഷാജി, അമൃത സഹോദരി അഭിരാമി സുരേഷ്, മഞ്ജു പത്രോസ്, ഫുക്രു തുടങ്ങിയവരായിരുന്നു ഷോയില്‍ മത്സരാര്‍ത്ഥികളായി എത്തിയത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. വലിയ വിവാദങ്ങളില്‍ അതിനോടകം തന്നെ ഉള്‍പ്പെട്ട രജിത് കുമാര്‍ ബിഗ് ബോസിലും വിവാദങ്ങളില്‍ നിന്നും മുക്തനായില്ല.

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

ബിഗ് ബോസ് സീസണ്‍ 2

മറ്റൊരു മത്സരാര്‍ത്ഥിയെ ദേഹോപദ്രവം ചെയ്തെന്ന പരാതിയില്‍ വോട്ടെടുപ്പ് പോലും ഇല്ലാതെ 69-ാം ദിവസം ഷോയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. രജിത് കുമാറിന്‍റെ പുറത്താവലും അതിന് ശേഷം ഉണ്ടായ ചില സംഭവവികാസങ്ങളും വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ആരാധകര്‍ വലിയ വമര്‍ശനമായിരുന്നു ഷോയ്ക്കെതിരെ അന്ന് നടത്തിയത്.

 സിനിമകളില്‍

ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്ത് പോയെങ്കിലും നിരവധി സിനിമകളില്‍ ഉള്‍പ്പടെ രജിത് കുമാറിന് അവസരം ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു സീരിയിലില്‍ അഭിനയിച്ചതല്ലാതെ അദ്ദേഹത്തെ സിനിമകളിലോ ടെലിവിഷിന്‍ സീരിയലുകളില്‍ തന്നെയോ അധികമായി കണാന്‍ സാധിച്ചില്ല. ഇപ്പോഴിതാ ഇതിനുള്ള കാരണം വ്യക്തമാക്കി രംഗത്ത് വന്നരികിക്കുകയാണ് രജിത് കുമാര്‍.

മോഹന്‍ലാല്‍

ബിഗ് ബോസ് സീസൺ 2 വിലെ സഹമത്സരാർഥിയും ഗായികയുമായ അമൃത സുരേഷുമായുള്ള ലൈവിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മോഹന്‍ലാലിന്‍റെ രണ്ട് സിനിമകളില്‍ ഉള്‍പ്പടെ നിരവധി സിനിമകളിലേക്ക് ഓഫര്‍ വന്നിരുന്നു. ദിലീപ്, ജയസൂര്യ ചിത്രങ്ങളിൽ നിന്നൊക്കെ ഓഫർ വന്നിരുന്നു. എന്നാൽ ഇതൊന്നും കൊറോണ ആയത് കൊണ്ട് നടന്നില്ല.

മുട്ടയില്‍

എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്യുന്നുണ്ടെന്ന് അടുത്തിടെ ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഈ ഫീല്‍ഡില്‍ കയറി പറ്റരുതെന്നാണ് അവരുടെ ലക്ഷ്യം. എല്ലാ ശക്തികളിലും വിശ്വസിക്കുന്ന ഒരാളായത് കൊണ്ട് തന്നെ ഇതിനെ ഞാന്‍ പുര്‍ണ്ണമായി തള്ളിക്കളയുന്നില്ലെന്നും അമൃതയോടായി രജിത് കുമാര്‍ പറയുന്നു.

നമ്മൾ തന്നെയായിരിക്കും

ഒരാൾ തകരാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കും. അതിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആർക്കും ഒരു ദേഷം ഉണ്ടാക്കാതെയിരിക്കുക. ചതി, വഞ്ചന, തരികിട ഇതൊക്കെ ഇപ്പോഴും നമ്മുടെ പിന്നാലെ നടക്കുന്ന കാര്യമാണെന്ന് അറിയമല്ലോ എന്നും രജിത് കുമാർ പറഞ്ഞു.

ജീവ ചരിത്രം

വീട്ടില്‍ ഇരുന്നിരുന്ന് വേര് മുളച്ചു എന്ന അവസ്ഥയായി. എന്നാലും ഈ സമയത്ത് കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്‍റെ ജീവചരിത്രം കവിത വിശ്വാനാഥ് എന്ന ഒരു എഴുത്തുകാരി വന്ന് എഴുതുന്നുണ്ട്. ജനിച്ചത് മുതലുള്ള കഥകള്‍ അവരോടായി പറഞ്ഞ് വരികയാണ്. അവര്‍ നല്ലൊരു കഥാകാരിയാണ്. പത്തിരുപത് വര്‍ഷത്തെ കഥകള്‍ അവരോട് പറഞ്ഞു കഴിഞ്ഞു.

ഓണ്‍ലൈന്‍ പഠനം

അതിന് പുറമെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി പുതിയൊരു സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. സത്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളോട് എനിക്ക് താല്‍പര്യമില്ല. കുട്ടികള്‍ ക്ലാസില്‍ പോയി തന്നെ പഠിക്കണം. ഡിഗ്രി ഫസ്റ്റ് ഇയറിലെ കുട്ടി കോളേജ് എന്താണെന്ന് പോലും കാണാതെയാണ് രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈനെ പറ്റുകയുള്ളു.

യൂട്യൂബില്‍


നെറ്റ് വര്‍ക്ക് പ്രശ്നം ഉള്ളതിനാല്‍ പല കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ കേള്‍ക്കുന്നതില്‍ നിന്നും വളരെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. വിഷയം പോലും കാര്യമായി മനസ്സിലാക്കാതെയാണ് അവര്‍ മുന്നോട്ട് പോവുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കായി ബയോളജി എന്‍ട്രസ് ക്ലാസുകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

Recommended Video

cmsvideo
    Mohanlal appreciates amazing drawing by fan KP rohit

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+