Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വാക്ക് നീ അവിടെ ആവർത്തിച്ചത് അതിലും വലിയ തെറ്റായിപ്പോയി- സായിയോട് അനൂപ്, വാദങ്ങള്‍ നിരത്തി സായി വിഷ്ണു

സംഘർഷഭരിതമായ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് ഹൌസ് സാക്ഷിയാവുന്നത്. ഡെയ് ലി ടാസ്കുകളും വ്യക്തിഗത ടാസ്കുകളും എല്ലാം അവസാനിക്കുന്നത് മത്സരാർത്ഥികളുടെ ഇടയിൽ പലതരത്തിലുള്ള സംഘർഷങ്ങളുണ്ടാക്കിക്കൊണ്ടാണ്. നാട്ടുകൂട്ടം ടാസ്കും പ്രമോഷൻ ടാസ്കും എല്ലാം ഇതിനുദാഹരണങ്ങള്‍ മാത്രമാണ്.

വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദങ്ങൾ പാടില്ല;ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും ചെന്നിത്തല

 പറഞ്ഞിൽ തെറ്റോ?

പറഞ്ഞിൽ തെറ്റോ?


ഞാൻ വൈൽഡ് കാർഡിൽ വന്നതാണ്. ആ ഞാൻ പറഞ്ഞിട്ടുണ്ട്. അടുത്തതൊരു ബോംബായിരിക്കുമെന്നത്. ഇങ്ങനെയൊക്കെ അല്ലേ ഞാനും പറഞ്ഞിട്ടുള്ളൂ. അല്ലാതെ വേറെ എന്തെങ്കിലും നമ്മള് പറയ്വോ? എന്നും രമ്യ ചോദിക്കുന്നു. അവസാനം അവൻ കൊണ്ടിട്ടത് എന്റെ പേര്. ഇതോടെ അഡോണി- രമ്യ- റംസാൻ എന്നിവർ നിന്ന് സംസാരിക്കുന്നതിനിടെ റംസാനാണ് മറുപടി നൽകുന്നത്.

 വളച്ചൊടിക്കുമെന്ന്

വളച്ചൊടിക്കുമെന്ന്

ചേച്ചിയുടെ പേര് ഞാൻ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ ഏതോ പെൺകുട്ടിയെപ്പറ്റി പറഞ്ഞെന്ന്. അതിന്റെ അർത്ഥം എന്താണ്? എന്നാൽ മനസ്സിലാക്കിക്കൊണ്ടാണ് പേര് പറയാൻ താൻ സായിയോട് ആവശ്യപ്പെട്ടതെന്നും രമ്യ ചൂണ്ടിക്കാണിക്കുന്നു. അത് പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതിന് പിന്നിലും ഇതാണെന്നും രമ്യ പറയുന്നു. ആ രീതി കണ്ടോ ലാസ്റ്റ് കറഞ്ഞിത്തിരിഞ്ഞ് എന്റടുത്ത് തന്നെ എത്തിയെന്നും രമ്യ പറയുന്നു. സായിയ്ക്ക് റംസാസനെയും രമ്യയെയും പേടിയാണെന്നും രമ്യ റംസാനോടും അഡോണിയോടുമായി പറയുന്നുണ്ട്.

 തെറ്റ് ആവർത്തിക്കരുത്

തെറ്റ് ആവർത്തിക്കരുത്

സായി വീണ്ടും തെറ്റ് ആവർത്തിച്ചുവെന്നാണ് അനൂപ് സായിയോട് പറയുന്നത്. എന്നാൽ ഇക്കാര്യം സമ്മതിക്കാൻ സായി തയ്യാറാവുന്നില്ല. ആ ആക്ഷനടക്കം ആ വാക്കടക്കം സായി ആവർത്തിച്ചുവെന്നും അനൂപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതോടെ അത് തന്നെ അവൻ കാണിച്ചില്ലേ എന്നാണ് സായി ഉന്നയിക്കുന്ന ചോദ്യം. അവൻ ചെയ്തത് തന്നെ നീ ചെയ്തെങ്കിൽ അതിൽ എന്ത് വ്യത്യാസമാണുള്ളതെന്നും അനൂപ് ചോദിക്കുന്നു. ഇതോടെ അവനത് ചെയ്തത് തെറ്റല്ലേ എന്നാണ് സായി അനൂപിനോട് ചോദിക്കുന്നത്. അതെന്തിന് വീണ്ടും ആവർത്തിച്ചതെന്നാണ് അനൂപ് ചോദ്യം ചെയ്യുന്നത്. റംസാനും സായിയും തമ്മിലുള്ള തർക്കത്തെക്കുറിച്ചാണ് അനൂപിന്റെ സംസാരം.

 അത് മോശം തന്നെ

അത് മോശം തന്നെ

സായിയും റംസാനും തമ്മിൽ ടാക്സിനിടെയുണ്ടായ ആ സംഭവം ഞാൻ കണ്ടിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ മോശമാണെന്നും അനൂപ് പറയുന്നുണ്ട്. എന്നാൽ ഈ സംഭവം ടെലികാസ്റ്റ് ചെയ്യുമോ എന്ന് അറിയില്ലെന്നാണ് സായി പറയുന്നത്. ഇതോടെ ടെലികാസ്റ്റ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നല്ല വിഷയമെന്നും അനൂപ് പറയുന്നു. പക്ഷേ അതേ കാര്യം സായി ആവർത്തിച്ചുവെന്നും കോമൺസെൻസില്ലേ എന്നുമാണ് അനൂപ് ഉന്നയിക്കുന്ന ചോദ്യം. എല്ലാം ശരിയാണോ എന്ന് ഇരുന്ന് ആലോചിക്കാനും സായിയോട് താരം ആവശ്യപ്പെടുന്നുണ്ട്. ഇതോടെ തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും അനൂപ് പറയുന്നു. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റിനെ ആവർത്തിക്കുകയാണ് സായി ചെയ്തതെന്നും അനൂപ് കുറ്റപ്പെടുത്തുന്നു.

 അത് തെറ്റ് തന്നെ

അത് തെറ്റ് തന്നെ

ആരെ കൊല്ലുമെന്ന് ചോദിച്ചാൽ റംസാനെ കൊല്ലുമെന്നാണ് പറഞ്ഞത്. എന്നാൽ അതൊരു വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും കപടവ്യക്തിത്വത്തെയാണ് ഉദ്ദേശിച്ചതെന്നും സായി പറയുന്നുണ്ട്. എന്നാൽ തന്നെ ലക്ഷ്യംവെച്ചാണ് റംസാൻ ചെരുപ്പെറിഞ്ഞത്. എന്നാൽ മണിക്കുട്ടന്റെ ശരീരത്തിലാണ് കൊണ്ടത്. എന്നിട്ടും മണിക്കുട്ടനോടാണ് റംസാൻ മാപ്പ് പറഞ്ഞതെന്നും സായി ചൂണ്ടിക്കാണിക്കുന്നു. അമ്മയുടെ സ്ഥാനത്ത് കാണുന്ന ഒരു വ്യക്തിയെ പോടിയെന്ന് വിളിക്കുക, നാണവും മാനവുമില്ലാത്തവരെന്ന് വിളിക്കുക, മെന്റൽ എന്ന് വിളിക്കുക ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് പ്രശ്നത്തെ വെറുതെ വിടാത്തതെന്നും സായി പറയുന്നു.

Recommended Video

cmsvideo
    Fukru talking about the cyber attacks he is facing | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+