'ഇതിങ്ങനെ കൈയിൽ പിടിച്ച് കൊതി തീർന്നില്ല', ലാലേട്ടൻ തന്ന ഓണസമ്മാനത്തെ കുറിച്ച് അഡോണിയുടെ കുറിപ്പ്
കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ അവസാനിച്ചതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന താരങ്ങളില്‍ ഒരാളാണ് അഡോണി ടി ജോണ്‍. ബിഗ് ബോസ് ഹൗസില്‍ ക്യാപ്റ്റനായിരിക്കെ എലിമിനേഷന് വിധേയമാക്കപ്പെട്ട ആളാണ് അഡോണി.
മികച്ച മത്സരാര്‍ത്ഥി ആയിരുന്ന അഡോണിക്ക് എഴുപതില്‍ അധികം ദിവസങ്ങള്‍ ബിഗ് ബോസില്‍ പിടിച്ച് നില്‍ക്കാനായി. ഇപ്പോള്‍ അഡോണി തന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ നല്‍കിയ ഒരു സമ്മാനത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

അഡോണിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: "നിനക്കത് ഉടുത്തിട്ട് ഫോട്ടോ എടുക്കത്തില്ലേ? കൈയിൽ പിടിച്ചാണോ എടുക്കുന്നെ?" "ഇല്ലമ്മേ, ഇതിങ്ങനെ കൈയിൽ പിടിച്ച് കൊതി തീർന്നില്ല. ലാലേട്ടൻ തന്ന ഓണക്കോടി അല്ലെ! അതെ, ആ മനുഷ്യൻ തൊട്ടടുത്ത് നിർത്തി ചേർത്തുപിടിച്ച് നിറഞ്ഞ മനസ്സോടെ തന്ന ഓണസമ്മാനം. ആരെങ്കിലും ഒരോണക്കോടി തന്നിരുന്നെങ്കിലെന്ന് കൊതിച്ച ഒരു കാലമുണ്ടായിരുന്നില്ലേ?

പുതിയ കുപ്പായമിട്ട് ചുറ്റും ആഘോഷത്തിന്റെ ആർത്തിരമ്പലുകൾ കേൾക്കുമ്പോൾ ഹോസ്റ്റലിൽ കൂട്ടുകാരുടെ ഷെൽഫിന്റെ അരികിൽ തപ്പിനോക്കിയ ഒരു കാലമുണ്ടായിരുന്നില്ലേ? പഴയ മുണ്ട് ഒന്നൂടെ ഇരട്ടി കഞ്ഞിപ്പശ മുക്കിയെടുത്ത് ക്യാമ്പസ്സിലേക്ക് പോയ കാലമുണ്ടായിരുന്നില്ലേ? ഡിപ്പാർട്ട്മെന്റ് ഓണാഘോഷത്തിന് ഒരേ നിറത്തിലെ കുപ്പായം മേടിക്കാൻ പൈസ ഉണ്ടാക്കാൻ തലേ ആഴ്ച്ചയിൽ ഓടിയ ഓട്ടമില്ലേ?

പല വർണ്ണങ്ങളിൽ നിറഞ്ഞുനിന്ന കുപ്പായക്കടകളിലേക്ക് നോട്ടമെത്താതിർക്കാൻ മനപ്പൂർവ്വം മുഖം തിരിച്ചുപിടിച്ചു നടന്നൊരു കാലമുണ്ടായിരുന്നില്ലേ? ഇന്ന്... എനിക്കും ഒരോണക്കോടി കിട്ടി. മോഹൻലാൽ എന്ന മനുഷ്യൻ തന്നതാണ്. ആഗ്രഹങ്ങളുടെ പരകോടിയിലേക്ക് കയറ്റിവിട്ടിട്ട് കാലം തന്നതാണ്. ഓണമാണ്. ഒരു തിരിച്ചുവരവിന്റെ ഓർമ്മയാണ്.
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

അപമാനത്തിന്റെ പാതാളത്തിലേക്ക് എത്രയേറെ ആഴത്തിൽ ആണ്ടുപോയാലും തിരിച്ചുവരവിന്റെ ഒരു കാലമുണ്ടാകുമെന്ന് ഓർപ്പിക്കുന്ന ഓണം. കളിയാക്കിയവരുടെയും തള്ളിപ്പറഞ്ഞവരുടെയും ഒഴിവാക്കിയവരുടെയും അവഗണിച്ചവരുടെയും പരിഹസിച്ചവരുടെയും മുൻപിൽ കാലം നിങ്ങളെ ഉയർത്തുന്നൊരു കാലം വരും. അന്ന് നിങ്ങൾ സ്വപ്നം കണ്ടതിനേക്കാൾ അപ്പുറമുള്ള കുപ്പായങ്ങൾ നിറമണിയും''.

ഇടുക്കി ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണ് അഡോണി. ബിഗ് ബോസിലേക്ക് എത്തുന്നതിന് മുന്‍പ് വിവിധ ടെലിവിഷന്‍ ഷോകളിലൂടെ അഡോണി ശ്രദ്ധ നേടിയിരുന്നു. സ്‌കൂള്‍ കാലം മുതല്‍ പ്രസംഗ വേദികളില്‍ അടക്കം അഡോണി തിളങ്ങിയിരുന്നു. ഒരു സാധാരണക്കാരന്റെ ഇമേജോട് കൂടി ആയിരുന്നു അഡോണി ബിഗ് ബോസ് പോലൊരു വലിയ റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. ബിഗ് ബോസിലെ ബുദ്ധിമാനായ കളിക്കാരന്‍ അഡോണി ആണെന്നാണ് അടുത്ത സുഹൃത്ത് കൂടിയായ റംസാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ക്യാപ്റ്റന്‍സി ടാസ്‌കില്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അഡോണി ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്താകുന്നത്. ഇത്തരത്തില്‍ ബിഗ് ബോസില്‍ നിന്നും പുറത്താകുന്ന ആദ്യത്തെ മത്സരാര്‍ത്ഥി ആയിരുന്നു അഡോണി. അനൂപിന് ക്യാപ്റ്റന്‍സി കൈമാറിയതിന് ശേഷമാണ് അഡോണി ബിഗ് ബോസില്‍ നിന്നും പടിയിറങ്ങിയത്. 77 ദിവസം ആയിരുന്നു അഡോണി ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നത്. ബിഗ് ബോസില്‍ വിജയിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചാല്‍ പല ബന്ധങ്ങളും കൈവിട്ട് പോകുമെന്ന് അഡോണി പറയുന്നു. ബിഗ് ബോസ് ഒരു ഇമോഷണല്‍ ഗെയിം ആണെന്നും ഒരു അഭിമുഖത്തില്‍ അഡോണി പറഞ്ഞിരുന്നു.
ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications