കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃപാസനം എന്റെ വിശ്വാസം; അതിനെയാണ് ട്രോളുന്നത്, പൈസ വാങ്ങിയെന്ന ആരോപണത്തിനും ധന്യയുടെ മറുപടി

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം സിനിമാ-സീരിയല്‍ നടിയുമായ ധന്യ മേരി വർഗീസ് കൃപാസനം ധാന്യകേന്ദ്രത്തില്‍ പോയി സാക്ഷ്യം പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൃപാസനത്തില്‍ ഉടമ്പടി പ്രാർത്ഥന നടത്തിയപ്പോള്‍ ഏറെ നാളായി നടക്കാത്ത അനിയന്റെ വിവാഹം നടന്നുവെന്നാണ് നടി സാക്ഷ്യം പറയുന്നത്.

ഇതിന് പിന്നാലെ ധന്യ മേരി വർഗീസിനെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോള്‍ വീഡിയോകളും മറ്റും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകകളിലേക്ക്.

ഒരു കല്യാണത്തിന് പോയി വരുമ്പോള്‍

ഒരു കല്യാണത്തിന് പോയി വരുമ്പോള്‍ ഞങ്ങളുടെ വണ്ടി ബ്രേക്ക് ഡൌണ്‍ ആയിരുന്നു. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ കൃപാസനത്തില്‍ പോയി അനുഭവസാക്ഷ്യം പറഞ്ഞു എന്നൊക്കെ പറഞ്ഞ് ഒരു സഹോദരന്‍ ഒരു വീഡിയോ ചെയ്തിരുന്നു. കൃപാസനത്തില്‍ നിന്നും പൈസ വാങ്ങിയിട്ട് സാക്ഷ്യം പറഞ്ഞു എന്നൊക്കെയാണ് പറഞ്ഞത്. എന്നെ ഒന്ന് നന്നായി ട്രോളിയിട്ടുണ്ട്. ട്രോളാന്‍ ഞാന്‍ തന്നെയാണ് കാരണമെന്നും ധന്യ പറയുന്നു.

'ലിബർട്ടി ബഷീർ ദിലീപ് പക്ഷത്തേക്ക് മാറി': അവിടെ നടന്നത് എന്ത്, ഞാന്‍ അനുഭവിച്ചത്: ബൈജു കൊട്ടാരക്കര'ലിബർട്ടി ബഷീർ ദിലീപ് പക്ഷത്തേക്ക് മാറി': അവിടെ നടന്നത് എന്ത്, ഞാന്‍ അനുഭവിച്ചത്: ബൈജു കൊട്ടാരക്കര

സ്റ്റേജില്‍ കയറി സാക്ഷ്യം പറഞ്ഞപ്പോള്‍ തെറ്റിപ്പോയി.

സ്റ്റേജില്‍ കയറി സാക്ഷ്യം പറഞ്ഞപ്പോള്‍ തെറ്റിപ്പോയി. 2018 ല്‍ കോവിഡ് വന്നു എന്നായിരുന്നു ഞാന്‍ പറഞ്ഞത്. പെട്ടെന്ന് വെപ്രാളത്തില്‍ പറഞ്ഞ കാര്യമാണ്. മറ്റുള്ളവരെ ട്രോളാനൊക്കെ വളരെ എളുപ്പമാണ്, എന്നാല്‍ അനുഭവ സാക്ഷ്യമൊക്കെ പറയുന്നത് അത്ര എളുപ്പമല്ല. അനുഭവിച്ച് കഴിഞ്ഞതിന് ശേഷമുള്ള നല്ല അനുഭവത്തില്‍ നിന്നും പറയുന്നതാണ് അനുഭവ സാക്ഷ്യം. അതുപറയുമ്പോള്‍ ചില തെറ്റുകളൊക്കെ വരും. അങ്ങനെ ഒരു തെറ്റ് എന്റെ വായില്‍ നിന്നും വന്നുപോയതാണ്. കോവിഡ് വന്നത് 2018 ല്‍ അല്ലെന്ന് എനിക്ക് കൃത്യമായി അറിയാം. അന്ന് കല്യാണത്തിന് പോയ വീഡിയോസ് ഒക്കെ ഇതിനോടൊപ്പം ഇടുന്നുണ്ടെന്നും താരം പറയുന്നു.

ലോട്ടറി അടിച്ചത് ഒരു കോടി: നേരെ ഓടി സ്റ്റേഷനിലേക്ക്, താമസിച്ചോളൂ.. സംരക്ഷണമില്ലെന്ന് പൊലീസ്ലോട്ടറി അടിച്ചത് ഒരു കോടി: നേരെ ഓടി സ്റ്റേഷനിലേക്ക്, താമസിച്ചോളൂ.. സംരക്ഷണമില്ലെന്ന് പൊലീസ്

ഭർത്താവ് ജോണും ധന്യ മേരി വർഗീസിനൊപ്പം

ഭർത്താവ് ജോണും ധന്യ മേരി വർഗീസിനൊപ്പം വീഡിയോയില്‍ എത്തുന്നുണ്ട്. 2015 മോഡലാണ് എന്റെ വണ്ടി. വളരെ മോശം രീതിയിലാണ് ഞാനത് കൊണ്ടു നടന്നിരുന്നത്. കല്യാണവീടിന്റെ അടുത്ത് എത്തിയപ്പോഴാണ് വണ്ടി കേടാവുന്നത്. വണ്ടി അവിടെ പാർക്ക് ചെയ്ത് നേരെ കല്യാണത്തിന് പോയി. പിന്നീട് തിരികെ വന്ന് കാർ വർക്ക് ഷോപ്പില്‍ കൊടുത്തപ്പോള്‍ കുറച്ച് സമയം എടുക്കുമെന്ന് പറഞ്ഞു. അപ്പോഴാണ് അവിടെ അടുത്തുള്ള കൃപാസനത്തില്‍ പോവാന്‍ തീരുമാനിച്ചതെന്നും ഭർത്താവ് വ്യക്തമാക്കുന്നു

കല്യാണത്തിന് പോയ അതേ വേഷത്തിലാണ്

കല്യാണത്തിന് പോയ അതേ വേഷത്തിലാണ് ഞാന്‍ അങ്ങോട്ട് പോയത്. അത് എന്റെ വിശ്വാസമാണ്. കലാകാരന്മാർക്കൊക്കെ എല്ലാവരുടേയും മുന്നില്‍ പോയി ഇത്തരം കാര്യങ്ങളൊക്കെ പറയാന്‍ മടിയായിരിക്കും. എന്നാല്‍ എനിക്ക് ഈ സാക്ഷ്യം പറയാനുള്ളതുകൊണ്ടായിരിക്കാം ഇത്തരമൊരു അവസരം കിട്ടിയതെന്ന് ഞാന്‍ ചിന്തിച്ചു. അത് തെറ്റായിപ്പോയോ എന്ന് ചിന്തിക്കുന്ന രീതിയിലാണ് അനിയനാ വീഡിയോ ചെയ്തത്.

ഞാന്‍ അവിടെ കരഞ്ഞുകൊണ്ട് പറഞ്ഞിട്ടില്ല

അമ്മ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി കിടക്കുമ്പോള്‍ ലേക്ഷോർ ആശുപത്രിയില്‍ കൃപാസനം വരെ വണ്ടിയോടിച്ച് പോയിട്ടുണ്ടോയെന്നുള്ളത് പോയ എനിക്ക് മാത്രമേ അറിയൂ. എന്റെ സാഹചര്യവും വിഷമവും ഹൃദയം നുറുങ്ങിയതും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. ഞാന്‍ അവിടെ കരഞ്ഞുകൊണ്ട് പറഞ്ഞിട്ടില്ല, പക്ഷെ എനിക്ക് അത്രയും വേദനയുണ്ടായിരുന്നു. നിങ്ങളതിനെ കളിയാക്കുകയാണ് ചെയ്തതെന്നും ധന്യ മേരി വർഗീസ് പറയുന്നു.

എന്റെ വിശ്വാസത്തെയാണ് ചോദ്യം ചെയ്തത്.

എന്റെ വിശ്വാസത്തെയാണ് ചോദ്യം ചെയ്തത്. എനിക്ക് അത് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. ഈ ഇന്ത്യയില്‍ ഏത് വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനും അതിനെ കുറിച്ച് സംസാരിക്കാനുമുള്ള അവകാശമുണ്ട്. ഞാന്‍ ചെയ്ത അബദ്ധത്തെ നിങ്ങള്‍ എത്ര വേണേലും ട്രോളിക്കോ. പക്ഷെ എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്. 2018 ലല്ല കോവിഡ് വന്നതെന്ന് എല്ലാവർക്കും അറിയാം.

പൈസ വാങ്ങിയിട്ടാണ് ഇതെല്ലാം ചെയ്യുന്നതെങ്കില്‍

പൈസ വാങ്ങിയിട്ടാണ് ഇതെല്ലാം ചെയ്യുന്നതെങ്കില്‍ 2018 ല്‍ എന്ന് പറയുന്ന ആ ഭാഗം എഡിറ്റ് ചെയ്യുമായിരുന്നല്ലോ. മാതാവിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ ഒരു പ്രാർത്ഥനയാണ് ബിഗ് ബോസിൽ നൂറ് ദിവസം നിൽക്കാൻ തുണ ഏകിയത്. സുവിശേഷപ്രവർത്തനം ചെയ്യുന്ന ആളുകൾ തട്ടിപ്പ് ചെയ്യുന്നുണ്ടാകാം. അത് ഞങ്ങൾ എതിർക്കുന്നില്ല.

അനുജന്റെ വിവാഹം നടക്കുക എന്നത് എന്റെ

അനുജന്റെ വിവാഹം നടക്കുക എന്നത് എന്റെ ആവശ്യം ആയിരുന്നു. അതിനാണ് ഞാന്‍ ആദ്യ പരിഗണന നല്‍കിയത്. അത് എന്റെ ആവശ്യമാണ്, അല്ലാതെ നിങ്ങളുടെ ആവശ്യമല്ല. അത് എത്ര വലുതാണെന്ന് എനിക്ക് അറിയാം. രണ്ട്, മൂന്ന് കാര്യങ്ങൾ അവിടെ വെച്ചിരുന്നുവെങ്കിലും പ്രയോരിറ്റി അനുജന്റെ വിവാഹത്തിന് ആയിരുന്നുവെന്നും ധന്യ മേരി വർഗീസ് പറയുന്നു. ചില അസുഖങ്ങള്‍ക്ക് മരുന്ന് പോലും ഇല്ല. ആ സമയത്ത് ആളുകള്‍ പോയി ദൈവത്തെ വിളിക്കും. അതിന് ആളുകളെ കുറ്റം പറയാന്‍ പറ്റില്ല. അത് അവരുടെ വിശ്വാസമാണ്. ആ വിശ്വാസം കൊണ്ട് അസുഖം പോലം ഭേദമായ അവസ്ഥയുണ്ടെന്നും ധന്യ മേരി കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss Malayalam season 3 Dhanya Mary Varghese responded to social media taunts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X