Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്റെ ഉള്ളിൽ നൻമയുണ്ടെന്ന് പറയാൻ കാരണം ഇതാണ്,അടുത്ത തിരവന്നാലും മായാത്ത കാൽപാടുള്ള വ്യക്തി; കിടിലം ഫിറോസ്

ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണനെ കുറിച്ച് കിടിലം ഫിറോസ് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. റോബിനെ മുഴുവനായിട്ടും എടുത്താൻ വളരെ പോസിറ്റിവായ വ്യക്തിയാണദ്ദേഹമെന്നും കിടിലം ഫിറോസ് പറയുന്നു. വേൾഡ് വിഷൻ എച്ച്ഡിഎൻ യുട്യൂബ് ചാനലിനോടായിരുന്നു കിടിലൻ ഫിറോസിന്റെ പ്രതികരണം. ബിഗ് ബോസ് സീസൺ 3 കഴിഞ്ഞ പുറത്തുവന്നപ്പോൽ ജീവിതത്തിൽ തന്നെ ഏറ്റവും ഉലച്ച സംഭവത്തെ കുറിച്ചും കിടിലം ഫിറോസ് മനസ് തുറന്നു. വായിക്കാം

റോബിൻ നല്ല മനുഷ്യനാണ്, അവനെ ഭയങ്കര ഇഷ്മാണ്


സനാധാലയം എന്ന പേരിൽ കിടിലം ഫിറോസ് നടത്തി വരുന്ന അനാഥാലയത്തിലേക്ക് റോബിൻ എത്തിയതിനെ കുറിച്ചായിരുന്നു ഫിറോസ് പറഞ്ഞ് തുടങ്ങിയത്-'റോബിൻ നല്ല മനുഷ്യനാണ്, അവനെ ഭയങ്കര ഇഷ്മാണ്. അവൻ വളരെ പോസിറ്റീവാണ്. സനാധാലയത്തിലേക്ക് വരാൻ മനസുണ്ടാകുകയെന്നത് തന്നെ നല്ല മനസിന്റെ ഉടമയാണല്ലോ. അതേസമയം എടാ അവിടെ വരാന് കഴിയില്ല, അവരെ കാണാനുള്ള ശേഷിയില്ലെട വിഷമമാണ് എന്ന് വിളിച്ച് പറയുന്ന സുഹൃത്തുക്കളും ഉണ്ട്. റോബിനും ദിൽഷയും ഒക്കെ അവിടെ വന്നിരുന്നു. റോബിൻ എന്ന വ്യക്തിയെ എനിക്ക് ഇഷ്ടമാണ്. പിന്നെ ഓരോ കാര്യങ്ങളിൽ ഓരോരുത്തരുടെ തീരുമാനം തീർത്തും വ്യത്യസ്തമാണ്'.

വളരെ പോസിറ്റിവായ വ്യക്തി


'റോബിൻ മുഴുവനായിട്ടും എടുത്താൻ വളരെ പോസിറ്റിവായ വ്യക്തിയാണ്. അയാളെ ശരിയായി ധരിച്ചവരും ഒരുപാടുണ്ട് തെറ്റിധരിച്ചിട്ടുണ്ട്. അയാളിൽ ഒരു നൻമയുണ്ടെന്നതാണ് കാര്യം. റോബിനും ഞാനും സ്ഥിരമായി ഫോൺ വിളിക്കുന്നവരോ സന്ദേശമയക്കുന്നവരോ അല്ല. സമയമില്ല രണ്ടാൾക്കും. പക്ഷേ ഏത് നിമിഷം വിളിച്ചാലും ഇഷ്ടത്തോടെ ഇക്കാ എന്ന് സ്നേഹത്തോടെ ബഹുമാനത്തോടെ സംസാരിക്കുന്ന , എവിടെയെങ്കിലും പോകാം എന്ന് പറയുമ്പോൾ പോകാലോ എന്ന് പറയുന്ന, നീ കുറച്ച് കൂടി ശ്രദ്ധിക്കണം എന്ന് പറയാൻ എനിക്ക് സ്വാതന്ത്ര്യമുള്ള ഒരാളാണ് റോബിൻ. അടുത്തൊരു തിര വന്നാലും മായാത്ത കാൽപാടുള്ള വ്യക്തിയായിരിക്കും റോബിൻ', ഫിറോസ് പറഞ്ഞു.

ഏറ്റവും ഉലച്ചതെന്ന്

കാൻസറിനോട് പോരാടി മരിച്ച നന്ദു മഹാദേവയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു കിടിലം ഫിറോസ്. അവൻറെ മരണമാണ് ബിഗ് ബോസിന് പുറത്ത് വന്നതിന് പിന്നാലെ തന്നെ ഏറ്റവും ഉലച്ചതെന്ന് പറയുകയാണ് ഫിറോസ്. ''ബിഗ് ബോസ് എന്നെ ഉലച്ചിട്ടില്ല, ബിഗ് ബോസ് ഷോ കൊവിഡിനെ തുടർന്ന് നിർത്തി പുറത്ത് വന്ന് മെയ് 22 നാണ് ഞങ്ങൾ മത്സരാർത്ഥികൾ പുറത്തേക്ക് വരുന്നത്. ഓരോരുത്തർക്കും ഓരോ മുറിയുണ്ട്. അങ്ങനെയാണ് ഹോട്ടലിൽ താമസിപ്പിച്ചത്. എന്നാൽ ഞാൻ നോബിയുടെ മുറിയിലെത്തി, ഞങ്ങളുടെ ഗ്രൂപ്പുണ്ടല്ലോ റംസുവും അവിടെ എത്തി. ഇപ്പോഴും ആ ഗ്യാങ്ങ് ഉണ്ട്. അത് കഴിഞ്ഞാണ് ഫോൺ കൈയ്യിൽ കിട്ടുന്നത്'.

ഇക്കാ ഭയങ്കര നെഗറ്റീവ് റിവ്യൂസ് ഉണ്ട്


'ഫോൺ ഓണാക്കിയപ്പോൾ ആരൊക്കെയോ വിളിച്ചു. ഇക്കാ ഭയങ്കര നെഗറ്റീവ് റിവ്യൂസ് ഉണ്ട്, അതുണ്ട് , ഇതുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് വിളിച്ചിട്ട് പറഞ്ഞു, നിങ്ങൾ പൊളിച്ചടുക്കി, ഗംഭീരമാക്കി, തിരിച്ച് വാ എന്നാണ്. അടുത്ത കൂട്ടുകാർ വിളിച്ച് എടാ നീ സംഭവമാണെന്ന് പറഞ്ഞു. ഉമ്മ വിളിച്ച് പറഞ്ഞത് മോനെ യുട്യൂബിലൊക്കെ എന്തൊക്കെയോ പറയുന്നുവെന്നാണ്'.

'ഇതിനേക്കാളൊക്കെ കൂടുതൽ മുകളിൽ


'ഇതിനേക്കാളൊക്കെ കൂടുതൽ മുകളിൽ ഞാൻ ആർക്ക് വേണ്ടിയാണോ ബിഗ് ബോസിൽ വന്നത് ആ ആളില്ലെന്ന വാർത്തയാണ് ഉലച്ചത്.നന്ദു ഇല്ലായ്മ എനിക്ക് തോന്നിയിട്ടില്ല. നന്ദു ജീവിതത്തോട് പോരാടിയ വ്യക്തിയാണ്. അങ്ങേയറ്റം അവൻ പോരാടി, അവൻ അവനെ കോറിയിട്ടു. നന്ദു മഹാദേവ എല്ലാ കാലത്തും ഓർക്കപ്പെടുന്ന മനുഷ്യനാണ്. നന്ദുവിന്റെ വേർപാട് എന്നെ ഒരുപാട് ഉലച്ചിരുന്നു. പക്ഷേ ഒരു പരിധിക്കപ്പുറം ഇതൊക്കെ കണ്ട് കണ്ട് മനസ് ആ നിലയിലെത്തി'

പലരും തെറ്റായി വിലയിരുത്തി


'ബിഗ് ബോസിനുള്ളിൽ പലരും തെറ്റായി വിലയിരുത്തി എന്ന് പറയുന്നത് അതേ ഉള്ളൂ. എനിക്ക് പലപ്പോഴും പലതും കാണുമ്പോൾ ചിരി വരും. കാരണം നമ്മൾ അതിലൂടെ കടന്ന് പോയിട്ടുണ്ട്, ഇതൊക്കെ ചുമ്മതാണെന്ന് മനസിലാകും.നമ്മുടെ മുഖത്ത് നോക്കി ഒരാൾ ചീത്ത വിളിച്ചാലും നമ്മൾ ചിരിച്ചോണ്ടിരിക്കും'.

തിരികെ പറഞ്ഞാൽ വഴക്കുണ്ടാകുമെന്ന്


'അതിന് കാരണം തിരികെ പറഞ്ഞാൽ വഴക്കുണ്ടാകുമെന്ന് അറിയുന്നതാണ്. ഒരു മനുഷ്യൻ ജീവിക്കുന്നത് സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനാണ്. സമാധാനം ഉണ്ടാവണമെങ്കിൽ എപ്പോഴും ചിരിച്ച് കൊണ്ട് ഇരിക്കുന്നതാണ് നല്ലത്', അഭിമുഖത്തിൽ ഫിറോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+