'നമ്പർ നൽകിയതോടെ തെറിവിളി, പിള്ളേരുടെ കൂടെ എന്താടി കാണിക്കുന്നത് എന്നായിരുന്നു ചോദ്യം';മഞ്ജു പത്രോസ്
കൊച്ചി: ബിഗ് ബോസിന് ശേഷം സൈബർ ആക്രമണങ്ങൾ കടുത്തപ്പോഴായിരുന്നു സോഷ്യൽ മിഡിയയിൽ നമ്പർ പങ്കുവെച്ചതെന്ന് നടി മഞ്ജു പത്രോസ്. എന്നാൽ നമ്പർ പങ്കുവെച്ചതോടെ പലരും വിളിച്ചെന്നും തലവേദനയായി പോയെന്നും മഞ്ജു പറയുന്നു. 50 വയസിന് മുകളിൽ ഉള്ള അമ്മമാരാണ് തന്നെ വിളിച്ച് ചീത്ത പറഞ്ഞവരിൽ ഏറെയെന്നും ഫ്ലവേഴ്സ് ചാനലിലെ ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ മഞ്ജു പത്രോസ് പറഞ്ഞു. മഞ്ജുവിന്റെ വാക്കുകൾ വായിക്കാം

തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ തിരുവനന്തപുരം എസ് പി ഓഫീസിൽ പരാതി കൊടുത്തിരുന്നു. ഒരു ദിവസം അവിടെ നിന്ന് പോലീസ് വിളിച്ചു. ഒരാളെ പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നന്നായി പ്രതികരിക്കണമെന്ന് ഉറച്ചാണ് പോയത്. അവിടെ എത്തിയപ്പോൾ ഒരു പ്ലസ്ടുക്കാരൻ. അവൻ ഭയങ്കര കരച്ചിലായിരുന്നു. സാധാരണ കുടുംബത്തിൽ നിന്നും ഉള്ള കുട്ടിയാണ്. അച്ഛൻ കൂലിപണിക്കാരനാണെന്നൊക്കെ പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ എനിക്കും സങ്കടമായി. അതോടെ കേസെടുക്കേണ്ടെന്ന് ഞാൻ പോലീസിനോട് പറഞ്ഞു.

ബിഗ് ബോസിന് ശേഷം നിരന്തരം സൈബർ ആക്രമണമായിരുന്നു. ആ സമയത്ത് നമ്മൾ വളരെ പാനിക്കായി പോകും. അതുകൊണ്ടാണ് നമ്പർ സോഷ്യൽ മീഡിയയിൽ ഇട്ടത്. ഞാൻ അനുഭവിച്ച സത്യങ്ങൾ അല്ല വരുന്നത്. ബിഗ് ബോസിൽ സംഭവിച്ചതിൽ നിന്ന് നേർ വിപരീതമായ കാര്യങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. എനിക്ക് പറയാനുള്ളതും ആളുകൾ കേൾക്കണമെന്ന് എനിക്ക് തോന്നി. എനിക്കൊരു മകനുണ്ട്, അവനും ഇതൊക്കെ അനുഭവിക്കുകയല്ലെ.

ഫോൺ നമ്പർ പങ്കുവെച്ചതോടെ നേപ്പാളിൽ നിന്ന് വരെ ആളുകൾ വിളിച്ചു. തലവേദന ആയിപ്പോയി. 50 മുകളിൽ പ്രായമുള്ള അമ്മമാണ് ഭയങ്കരമായി രോഷം കൊള്ളുന്നത്. തൃശ്ശൂരിൽ നിന്ന് ഷൂട്ട് കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ ഒരു അമ്മച്ചി വിളിച്ചു. മഞ്ജു പത്രസല്ലേ ചോദിച്ചു അതെ എന്ന് പറഞ്ഞപ്പോൾ നിനക്ക് എന്തുവാടി , എന്താ നിന്റെ പ്രശ്നം, കൊച്ച് പിള്ളേരുടെ കൂടെ നീ എന്താ കാണിക്കുന്നത് എന്ന് ചോദിച്ച് വലിയ ബഹളമായിരുന്നു.

എന്താ ചേച്ചി കണ്ടത് എന്ന് ഞാൻ ചോദിച്ചു. എനിക്ക് അത് പറയാൻ നാണമാകുകയാണ് ഞാൻ അങ്ങനെ ചെയ്യുന്നവൾ അല്ല, ഭർത്താവും മകനും ഉള്ളയാളാണ് ഞാൻ അങ്ങനെ ചെയ്യില്ലെന്നും അവർ പറഞ്ഞു.എനിക്കും ഭർത്താവും മകനും ഉണ്ടെന്നും ചേച്ചി ചെയ്യാത്തതൊന്നും താനും ചെയ്യില്ലെന്നും ഞാൻ മറുപടി കൊടുത്തു. ചേച്ചിക്ക് അപ്പുറത്തെ വീട്ടിലെ പയ്യനോട് തോന്നാത്തതൊന്നും എനിക്കും തോന്നില്ലെന്ന് പറഞ്ഞു, അതോടെ കട്ട് ചെയ്ത് പോയി, മഞ്ജു പറഞ്ഞു.

നേപ്പാളിൽ നിന്നായിരുന്നു ചീത്ത വിളിച്ച് ആദ്യ കോളിൽ വന്നതെന്നും പിന്നെ ഇത്തരം കോളുകളൊക്കെ താൻ ആസ്വദിച്ചിരുന്നുവെന്നും മഞ്ജു പറഞ്ഞു. 'ബിഗ് ബോസിലെ ചൂടൊക്കെ ആറി കഴിഞ്ഞപ്പോഴാണ് ഭർത്താവ് സുനിച്ചനെ കണ്ടത്. തന്നെ കണ്ടപ്പോൾ സുനിച്ചൻ ഒന്നും പറഞ്ഞില്ല. വേണ്ടിയിരുന്നില്ലെന്ന് പറയാൻ സുനിച്ചന് പറ്റില്ല, കാരണം അത് വേണമായിരുന്നുവെന്ന് സുനിച്ചനും അറിയാലോ'

കാരണം ഇത്രയും പൈസ നമ്മൾ മറ്റുള്ളവർക്ക് കൊടുക്കാൻ ഉള്ളപ്പോൾ അത് വേണ്ടിയിരുന്നില്ലെന്ന് സുനിച്ചൻ പറഞ്ഞാൽ അടുത്ത ഓപ്ഷൻ എന്താണെന്ന് സുനിച്ചൻ പറയണം.എനിക്ക് ഒരു ലക്ഷ്യമുണ്ട്. ആയുസും ആരോഗ്യവും ഉള്ള കാലത്തെ എനിക്ക് അത് ചെയ്യാൻ കഴിയുകയുള്ളൂ. അതിന് ആര് എന്ത് പറഞ്ഞാലും ഞാൻ ഓടും.

ഇപ്പോൾ കടം തീർക്കാൻ പറ്റി, കുറച്ച് സ്ഥലം മേടിച്ചു. ഇപ്പോൾ അവിടെ ഒരു വീടെടുക്കുന്നുണ്ട്. എന്റെ അധ്വാനം മാത്രമാണ് ആ വീട്. 13 വാടക വീടുകളിൽ താമസിച്ചിട്ടുണ്ട്. പുതിയ വീട് യാഥാർത്ഥ്യമാകുന്നത് സ്വപ്നം കണ്ട് കഴിയുകയാണ്.സുനിച്ചനുമായുള്ളത് അറേഞ്ച്ഡ് വിവാഹമായിരുന്നു. കല്യാണം കഴിയുന്നത് ഞാൻ വളരെ സന്തോഷവതിയായിരുന്നു. ഇത് ആരുടേയും കുറ്റമല്ല. നമ്മുക്ക് കരുതി വെച്ചിരിക്കുന്നത് എന്താണെന്ന് നമ്മുക്ക് ആർക്കും പറയാൻ സാധിക്കില്ല.












Click it and Unblock the Notifications