Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയ ഇറാനി കാമുകനല്ലേ? ബിഗ് ബോസ് താരം റിതു മന്ത്രയുടെ പ്രണയവും വിവാഹവും, സംശയങ്ങൾക്ക് ഉത്തരം

ബിഗ് ബോസ് മലയാളത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിതു മന്ത്ര. ബിഗ് ബോസ് കഴിഞ്ഞതോടെ റിതു മന്ത്ര ഷൂട്ടിംഗ് തിരക്കുകളിലാണ്. നടിയും മോഡലുമായ റിതുവിന് ബിഗ് ബോസ് കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ കൂടിയിട്ടുണ്ട്.

അച്ഛനൊപ്പം നിറഞ്ഞ് ചിരിച്ച് മീനാക്ഷി, ഒപ്പം അനിയത്തിയും കാവ്യയും, ദിലീപിന്റെ കുടുംബചിത്രം വൈറൽ

റിതുവും സുഹൃത്ത് ജിയ ഇറാനിയുമായുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഇരുവരും പ്രണയത്തിലാണോ വിവാഹം കഴിക്കുമോ എന്നുളള ചോദ്യങ്ങൾ ആരാധകർ എപ്പോഴും ചോദിക്കാറുളളതാണ്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുളള ചോദ്യങ്ങൾക്ക് റിതു മന്ത്ര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മറുപടി നൽകിയിരിക്കുകയാണ്. മാത്രമല്ല ബിഗ് ബോസിലെ ചില താരങ്ങളുടെ പോസിറ്റീവ്-നെഗറ്റീവ് വശങ്ങളെ കുറിച്ചും റിതു തുറന്ന് പറഞ്ഞിട്ടുണ്ട്.

1

റിതുവിന്റെ വാക്കുകള്‍: താന്‍ ആരെയും തേച്ചിട്ടും ഇല്ല ഇതുവരെ തേപ്പ് കിട്ടിയിട്ടും ഇല്ല. പരസ്പര ധാരണയില്‍ ആയിരുന്നു എല്ലാ കാര്യങ്ങളും. ഉയരം തനിക്ക് കുട്ടിക്കാലത്തൊക്കെ വില്ലനായി തോന്നിയിരുന്നു. എന്നാല്‍ മോഡലിംഗില്‍ അവസരം കിട്ടാന്‍ കാരണം തന്റെ ഈ ഉയരം ആയിരുന്നു. എന്നാല്‍ ചെറിയ വിഷമം തോന്നാറുണ്ട്. കാരണം സിനിമകളിലേക്ക് അവസരത്തിനായി വിളിക്കുമ്പോള്‍ ചില സംവിധായകര്‍ പറയാറുണ്ട് എന്തൊരു ഉയരമാണ് എന്ന്.

2

പ്രണയമുണ്ടോ കല്യാണം എപ്പോഴാണ് എന്നുളള അവതാരകന്റെ ചോദ്യത്തെ ചിരിയോടെയാണ് റിതു നേരിട്ടത്. എന്തിനാണ് ഇത് പോലുളള ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്ന് റിതു ചോദിച്ചു. പ്രണയം എന്ന് പറയുന്നത് ഏറ്റവും മനോഹരമായ ഒരു വികാരമാണ്. തനിക്ക് എല്ലാത്തിനോടും പ്രണയമാണ്. ഈ പ്രപഞ്ചത്തിനോട് പ്രണയമാണ്.. തന്റെ അമ്മയോട് പ്രണയമാണ്. തന്നെ അത്ര കണ്ട് വിശ്വസിക്കുന്ന സുഹൃത്തുക്കളോട് പ്രണയമാണ്. ശരിക്കും പറഞ്ഞാല്‍ തനിക്ക് എല്ലാത്തിനോടും പ്രണയമാണ്.

3

സാരികളോട് തനിക്ക് ഭ്രാന്തമായിട്ടുളള സ്‌നേഹമാണ്. താനിപ്പോള്‍ കല്യാണം കഴിക്കാന്‍ വിചാരിച്ചിട്ടില്ല. താന്‍ കരിയറിലേക്ക് ചുവടുകള്‍ വെച്ച് തുടങ്ങിയിട്ടേ ഉളളൂ. തനിക്ക് ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. കുറേ സ്വപ്‌നങ്ങളുണ്ട്. അതിലേക്കൊക്കെ എത്താനുളളതാണ്. അപ്പോള്‍ കല്യാണം എന്നത് നമ്മള്‍ വിചാരിച്ചിട്ട് നടക്കേണ്ടതല്ല. അത് സംഭവിക്കേണ്ടതാണ്. ഇപ്പോഴൊന്നും താന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല.

കുട്ടിയുടുപ്പിട്ട് ഗ്ലാമറസ്സായി എസ്തർ അനിൽ, പുതിയ ചിത്രങ്ങൾ വൈറൽ

4

കുറേ കാര്യങ്ങള്‍ കരിയറില്‍ ചെയ്യാനുണ്ട്. ഭാവിയില്‍ ഒരാളെ കിട്ടിയാല്‍ കല്യാണം കഴിക്കും. ഇല്ലെങ്കില്‍ കല്യാണം കഴിക്കില്ല. അതിലൊരു കുഴപ്പവും ഇല്ലാത്ത ഒരാളാണ് താന്‍. തനിക്ക് സിനിമയില്‍ ആദ്യമായി ക്രഷ് തോന്നിയിട്ടുളള ഒരാളാണ് ഹൃതിക് റോഷന്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ആരോടും തോന്നാറില്ല. തന്റെ റോള്‍ മോഡല്‍ അമ്മയാണ്. തന്റെ അമ്മയെ പോലെ കോണ്‍ഫിഡന്റും സ്‌ട്രോങ്ങും ആയ സ്ത്രീ ആകാനാണ് ആഗ്രഹിക്കുന്നത്.

5

തങ്ങള്‍ക്ക് വേണ്ടി അമ്മ തന്നെയാണ് ജോലി ചെയ്ത് വീടുണ്ടാക്കിയത്. രണ്ടാമത് ഒരു വിവാഹം പോലും കഴിക്കാതെ താന്‍ മകളെ നോക്കിക്കോളും എന്ന് തീരുമാനിച്ച് നിന്ന ഒരു സ്ത്രീയാണ് തന്റെ അമ്മ. അതിന്റെ പകുതിയെങ്കിലും ആകാന്‍ പറ്റിയാല്‍ തന്നെ താന്‍ സന്തോഷവതിയാണ്. പലരും അമ്മയോട് വേറെ കല്യാണം കഴിക്കാനൊക്കം പറഞ്ഞിരുന്നു. എന്നാല്‍ അമ്മ തനിക്ക് വേണ്ടി ജീവിച്ചു. ഒരാള്‍ അയാളുടെ ജീവിതം മറ്റൊരാള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുകയാണ്.

6

ബിഗ് ബോസിലെ തന്റെ ഫേവറേറ്റ് നോബി മാര്‍ക്കോസ് ആണ്. ആദ്യ ദിവസം മുതല്‍ 96ാം ദിവസം വരെ ഒരുപോലെ തോന്നിയ ഒരാള്‍ മാത്രമേ ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നുളളൂ. അത് നോബിച്ചേട്ടന്‍ ആയിരുന്നു. ഭയങ്കര സ്ട്രാറ്റജി ഇല്ലാതെ, ഫേക്ക് അല്ലാതെ ഒരേ പോലെ തന്നെ ട്രീറ്റ് ചെയ്ത ഒരാള്‍ നോബിച്ചേട്ടന്‍ ആയിരുന്നു. അതാണ് നോബിച്ചേട്ടന്റെ പോസിറ്റീവ് വശം. നെഗറ്റീവ് ആയിട്ട് പ്രത്യേകിച്ചൊന്നും ഇല്ല. നോബി ബിഗ് ബോസില്‍ 96 ദിവസം തികച്ച് നിന്നു എന്നതില്‍ കൂടുതല്‍ എന്താണ് വേണ്ടത്.

7

സൂര്യ എല്ലാവരുടെ അടുത്തും നന്നായി നില്‍ക്കുന്നു എന്നുളളതാണ് സൂര്യയുടെ പോസിറ്റീവ് വശം. സൂര്യ ഒന്നും മനസ്സില്‍ വെക്കുന്ന ആളല്ലാന്ന് തോന്നിയത്. അതൊരു നല്ല കാര്യമാണ്. ഭയങ്കരമായിട്ട് കരയാതിരിക്കാമായിരുന്നു എന്ന് തനിക്ക് തോന്നിയിട്ടുണ്ട്. അതാണ് നെഗറ്റീവ് ആയി തോന്നിയത്. സൂര്യ ഇമോഷണലും സെന്‍സിറ്റീവും ആയിട്ടുളള ആളാണ്. അത് തനിക്കും അറിയാം എല്ലാവര്‍ക്കും അറിയാം. പക്ഷേ അതൊന്ന് കുറച്ചിരുന്നുവെങ്കില്‍ നല്ലതായിരുന്നു.

ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

8

ബിഗ് ബോസിലേക്ക് പോകുമ്പോള്‍ നല്ല ഗട്ട്‌സ് ഉളള ആളുകള്‍ മാത്രമേ പോവുകയുളളൂ. കാരണം നമ്മളുടെ അകവും പുറവും ആളുകള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. അപ്പോള്‍ കുറച്ച് കൂടി സൂര്യയ്ക്ക് സ്‌ട്രോംഗ് ആയി നില്‍ക്കാമായിരുന്നു. പക്ഷേ അതൊക്കെ സൂര്യയുടെ ഇഷ്ടമാണ്. ഡിംപല്‍ ഭാല്‍ വളരെ എനര്‍ജറ്റിക് ആയിട്ടുളള ഒരാളാണ്. ഒരു എനര്‍ജി എപ്പോഴും സൂക്ഷിക്കുന്ന ആളാണ് ഡിംപല്‍. അത് എല്ലാവരെ കൊണ്ടും നടക്കുന്ന കാര്യമല്ല.

9

ഡിംപലിന്റെ നെഗറ്റീവ് സൈഡായി തനിക്ക് തോന്നിയിട്ടുളളത്, ഡിംപല്‍ താന്‍ പറയുന്നത് മാത്രമാണ് ശരി എന്നുളള പക്ഷക്കാരിയാണ്. വേറെ ഒരാള്‍ പറയുന്നത് പാടെ അങ്ങ് അവഗണിക്കും. താന്‍ അത്തരമൊരു ആളല്ല. ഒരാള്‍ തന്റെ അടുത്ത് വന്ന് ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ മടി ഇല്ലാത്ത ഒരാളാണ്. നമ്മളൊക്കെ മനുഷ്യരാണ് തെറ്റുകള്‍ സംഭവിക്കാം. എന്നാല്‍ ഡിംപല്‍ അങ്ങനെ അല്ല. താന്‍ പറഞ്ഞതാണ് ശരി എന്നാണ് നിലപാട്. അതൊരു നല്ല കാര്യമായി തോന്നിയിട്ടില്ല.

താരരാജാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Dimpal Bhal reveals why she did not go to meet Manikuttan

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+