Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് കണ്ടവർ മണ്ടന്മാർ, പിടിച്ചൊരു മുറിയിലിട്ടാൽ തീരും', പൊളി-കിടിലം ഫിറോസുമാർക്കെതിരെ ഫാൻസ്

ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫിനാലെ ഷൂട്ടിംഗ് ചെന്നൈയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഓഗസ്റ്റ് 1ന് ഷോ ടെലിവിഷനില്‍ സംപ്രേഷണം ചെയ്‌തേക്കും എന്നും സൂചനയുണ്ട്.

ചെന്നൈയിലെ ഫിനാലെ ലൊക്കേഷനില്‍ നിന്നും മത്സരാര്‍ത്ഥികള്‍ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിടുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചയായത് രണ്ട് പഴയ ശത്രുക്കളുടെ ഒരുമിച്ചുളള ചിത്രങ്ങളായിരുന്നു.

1

നൂറ് ദിവസം മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി ബന്ധമില്ലാതെ ഒരുമിച്ച് ഒരു വീട്ടില്‍ കഴിയുമ്പോള്‍ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ സ്വാഭാവികമാണ്. ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയവരായിരുന്നു ഫിറോസ് ഖാനും സജ്‌നയും. കുറഞ്ഞ സമയം കൊണ്ട് ശക്തമായ ഗെയിമിലൂടെ പ്രേക്ഷക പ്രീതി സ്വന്തമാക്കാനും ഇവര്‍ക്കായി.

2

പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു ഇരുവരും ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത്. ഷോയുടെ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരിലായിരുന്നു ഇവരെ പുറത്താക്കിയത്. ബിഗ് ബോസ് ഹൗസിനുളളില്‍ കിടിലം ഫിറോസ് അടക്കമുളളവരുമായി വന്‍ പ്രശ്‌നത്തിലായിരുന്നു പൊളി ഫിറോസും സജ്‌നയും. ഷോയില്‍ നിന്ന് പുറത്ത് പോയതിന് ശേഷം ബിഗ് ബോസിനെ ഇരുവരും പലവട്ടം വിമര്‍ശിച്ചിരുന്നു.

3

ഇപ്പോള്‍ ഫിനാലെയ്ക്ക് വേണ്ടി ചെന്നൈയില്‍ ബിഗ് ബോസ് കുടുംബത്തിനൊപ്പം വീണ്ടും ചേര്‍ന്നിരിക്കുകയാണ് പൊളി ഫിറോസ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പൊളി ഫിറോസുമൊത്തുളള ചിത്രങ്ങള്‍ കിടിലം ഫിറോസ് പങ്കുവെച്ചിരുന്നു. ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്നതും കവിളത്ത് ഉമ്മ നല്‍കുന്നതുമായുളള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

4

'ഇത്രേ ഉളളൂ' എന്നുളള തലക്കെട്ടോട് കൂടിയാണ് കിടിലം ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ ചിത്രങ്ങള്‍ ബിഗ് ബോസ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മത്സരവും ശത്രുതയുമെല്ലാം ഗെയിമിന്റെ മാത്രം ഭാഗമാണെന്നും അതിനപ്പുറം എല്ലാവരും സുഹൃത്തുക്കളാണ് എന്നും തെളിയിക്കുന്നതായിരുന്നു പൊളി ഫിറോസിന്റെയും കിടിലം ഫിറോസിന്റെയും ഈ ചിത്രങ്ങള്‍.

5

പോസ്റ്റിന് ലഭിച്ച ചില കമന്റുകൾ വായിക്കാം:

* ''കവാല കുറ്റിക്ക് ഉമ്മ ..ഉമ്മ ..ഉമ്മൂമ്മ ... "അടിയെടാ അടിയെടാ പൊടിയെടാ "രണ്ടാളുടേ നമ്മളെ ശശിയാക്കി ല്ലേ ... എന്തിരായാലും നിങ്ങൾ എല്ലാരും ഒന്നായല്ല് ..നമ്മളില്ലേ ''

* '' ഇക്ക ഇയാളോട് എങ്ങനെ ക്ഷമിക്കാൻ കഴിയുന്നു , അത്രമാത്രം നിങ്ങളെ ദ്രോഹിച്ചിട്ടില്ലേ വാക്കുകൊണ്ടും നോട്ടം കൊണ്ടും''

6

* ''ഇതിൽ നിന്നു എന്തു മനസ്സിൽ ആയി ബിഗ് ബോസ്സ് കണ്ടവർ വെറുതെ മണ്ടൻ ആയി''

* '' ഇങ്ങനയൊക്കെ ചെയ്താൽ കൊറോണ നാണിച്ചു സ്ഥലം വിടും അല്ലെ ഫിറോസേ''

* ''ഇങ്ങക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ തല്ല് കൂടിയവരും കടിച്ച് പറിച്ചവരും ആരായീ.... ഇത്രേ ഉള്ളൂ കാര്യങ്ങൾ.. എന്തായാലും കണ്ടപ്പോ സന്തോഷായി''

Recommended Video

cmsvideo
    Bigg boss 3 Malayalam finale | Oneindia Malayalam
    7

    * '' തിരിച്ചു പിന്നേം പിടിച് ഒരു മുറിയിൽ ആക്കിയിട്ട് ഗെയിം ജയിച്ചാൽ ഒരു കോടി തരാം എന്ന് പറഞ്ഞാൽ കാണാം''

    * ''ആണ്ടേ... വില്ലനും നായകനും ഉമ്മ വച്ചു കളിക്കുന്നു''

    * '' ഇത്രേ ഉള്ളൂ അതൊരു പ്രോഗ്രാം ആയിരുന്നു എന്നുപോലും മനസിലാക്കാതെ നെഗറ്റീവ് അടിക്കാൻ കുറെയെണ്ണം''

    * '' എല്ലാർക്കും കിട്ടാൻ ഉള്ളതൊക്കെ കിട്ടിയല്ലോ സന്തോഷായല്ലോ ഇനി ലാലേട്ടൻ കൂടേ ഒന്നു കെട്ടി പിടിച്ചാൽ പൂർത്തിയായി''

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+