'ഗുളിക കഴിക്കുന്ന സുഖമില്ലാത്തവൻ', ആ ഗുളികയ്ക്ക് പിന്നിലെന്തെന്ന് രജിത് കുമാറിനോട് വെളിപ്പെടുത്തി ഫിറോസ്
ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഫിറോസ് ഖാനും സജിനയും അപ്രതീക്ഷിതമായാണ് പുറത്തേക്ക് പോയത്. ഇരുവരുടേയും എലിമിനേഷന് ബിഗ് ബോസ് ആരാധകരെ ഞെട്ടിച്ചിരുന്നു.
ബിഗ് ബോസിന് പുറത്ത് പോയതിന് ശേഷവും ബിഗ് ബോസ് ചര്‍ച്ചകളില്‍ സജിനയും ഫിറോസും നിറയുകയാണ്. ബിഗ് ബോസ് രണ്ടാം സീസണിലെ വിവാദ താരം രജിത് കുമാറിനെ ഇരുവരും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. രജിത് കുമാറുമായി നടത്തിയ സംഭാഷണത്തില്‍ ബിഗ് ബോസില്‍ ചര്‍ച്ചയായ ഗുളികയുടെ പിന്നിലുളള സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഫിറോസ് ഖാന്.

ഗുളികകൾക്ക് പിന്നിൽ
ബിഗ് ബോസില്‍ എത്തിയതിന് ശേഷം കോളിളക്കം സൃഷ്ടിച്ച മത്സരാര്‍ത്ഥികള്‍ ആണ് ഫിറോസ് ഖാനും സജിനയും. ഇരുവര്‍ക്കും എതിരെ മത്സരാര്‍ത്ഥികള്‍ മുഴുവന്‍ പേരും ഒറ്റക്കെട്ടായി തിരിഞ്ഞതോടെയാണ് ഫിറോസിനും സജിനയ്ക്കും പുറത്തേക്കുളള വഴി തെളിഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ വെച്ച് കിടിലം ഫിറോസ് ഒരിക്കല്‍ ഫിറോസ് ഖാന് ഗുളികകള്‍ കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു.

ഇന്നേ വരെ ഒരു ശാരീരിക പ്രശ്നങ്ങളും ഇല്ല
യഥാര്‍ത്ഥത്തില്‍ എന്താണ് ആ ഗുളികകള്‍ക്ക് പിന്നിലെന്ന് ഫിറോസ് ഖാന് തുറന്ന് പറഞ്ഞിരിക്കുകയാണ്. സര്വ്വേശ്വരന് അനുഗ്രഹിച്ച് ഇന്നേ വരെ തനിക്ക് ഒരു ശാരീരിക പ്രശ്നങ്ങളും ഇല്ലെന്ന് രജിത് കുമാറിനോടുളള സംസാരത്തിനിടെ ഫിറോസ് ഖാന് പറഞ്ഞു. ബിഗ് ബോസില്‍ വെച്ച് ഒരിക്കല്‍ തലവേദന വന്നപ്പോള്‍ ആണ് പെയിന്‍ കില്ലര്‍ പറഞ്ഞ് വാങ്ങിച്ചത് എന്നും ഫിറോസ് പറയുന്നു.

അത് സുഖവാസ കേന്ദ്രം അല്ലല്ലോ
തലവേദന ആണല്ലോ അവിടെ കംപ്ലീറ്റ് എന്നും പരിഹാസ രൂപത്തില്‍ പറഞ്ഞു. അത് സുഖവാസ കേന്ദ്രം അല്ലല്ലോ എന്ന് രജിത് കുമാര്‍ പറഞ്ഞപ്പോള്‍ മറ്റ് പലരും അത് സുഖവാസ കേന്ദ്രമാണെന്ന് വിചാരിച്ചാണ് പോയത് എന്നും താന്‍ അങ്ങനെ അല്ലെന്നും ഫിറോസ് ഖാന് മറുപടി പറഞ്ഞു. പുലിക്കുട്ടികളുടെ ഇടയിലേക്കാണ് പോകുന്നത് എന്ന് പറഞ്ഞാണ് താന്‍ ബിഗ് ബോസിലേക്ക് പോയത്.

പക്ഷേ പല്ലും നഖവും ഒടിഞ്ഞത്
അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്, പുലിക്കുട്ടികളാണ് പക്ഷേ പല്ലും നഖവും ഒടിഞ്ഞതാണെന്ന് മനസ്സിലായത് എന്നും ഫിറോസ് ഖാന് തുറന്നടിച്ചു. ഒരു തവണ പ്രഷര്‍ കൂടിയപ്പോള്‍ ഗുളിക കഴിച്ചിരുന്നു. ഒരു തവണ തലവേദനയ്ക്കും. ഇതാണ് സംഭവിച്ചത്. അല്ലാതെ തനിക്ക് വേറൊരു പ്രശ്നവും ഇല്ല. ഇതാണ് അവിടൊരാള് നിനക്ക് സുഖമില്ലാത്തവനാണ് ഗുളിക കഴിച്ച് കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞത് എന്നും ഫിറോസ് പറഞ്ഞു.

അപ്പോള്‍ തന്നെ മറുപടി പറഞ്ഞേനെ
തങ്ങള്‍ രണ്ട് പേരും അത് കേട്ട് അതിശയിച്ച് നില്‍ക്കുകയായിരുന്നു. അന്ന് തനിക്ക് സംസാരിക്കാന്‍ അവസരം തന്നിരുന്നില്ല.. അല്ലെങ്കില്‍ അപ്പോള്‍ തന്നെ മറുപടി പറഞ്ഞേനെ. എന്തിന്റെ ഗുളികയെന്നും ചോദിച്ചേനെ. അപ്പോള്‍ എന്താണെന്ന് തങ്ങള്‍ക്ക് മനസ്സിലായില്ല. പിന്നീട് ഇറങ്ങി കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. രണ്ട് പ്രാവശ്യം തലവേദനയ്ക്ക് ഗുളിക കഴിച്ചുവെന്നും ഫിറോസ് പറഞ്ഞു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications