Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേക്ഷകരും ബിഗ് ബോസ് ഹൗസും ഞെട്ടലില്‍; സൂര്യയെ നോമിനേറ്റ് ചെയ്ത് മണിക്കുട്ടന്‍, ഓപ്പണ്‍ നോമിനേഷന്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ ബിഗ് ബോസ് 66ാം ദിവസം പിന്നിട്ടിരിക്കുകയാണ്. എല്ലാവരെയും ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് ഒരോ ദിവസവും ഹൗസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എല്ലവരിലും ആശ്ചര്യമുണ്ടാക്കി ഒപ്പണ്‍ നോമിനേഷന്‍ നടന്നിരുന്നു. പ്ലാസ്മ ടിവിയുടെ മുന്നില്‍ നിന്ന് ഓരോരുത്തരും രണ്ട് പേരെ നോമിനേറ്റ് ചെയ്യണമെന്നാണ് ബിഗ് ബോസ് അറിയിച്ചത്.

നാല് പേരെ ഒഴിവാക്കി

നാല് പേരെ ഒഴിവാക്കി

ക്യാപ്റ്റനായ അഡോണി, രാജാവ്, സിംഹം, വ്യാളി തുടങ്ങിയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മണിക്കുട്ടന്‍, റംസാന്‍, കിടിലം ഫിറോസ് തുടങ്ങിയ ആരെയും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

അനൂപിനെ നോമിനേറ്റ് ചെയ്ത് സന്ധ്യ

അനൂപിനെ നോമിനേറ്റ് ചെയ്ത് സന്ധ്യ

അനൂപിന്റെ പേരാണ് ഓപ്പണ്‍നോമിനേഷനില്‍ സന്ധ്യ നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അനൂപ് സൈലന്റായിപ്പോയെന്നും ഒരു സൈഡ്, ഒരു സ്റ്റാന്റ് എടുക്കുന്നില്ലെന്ന് എനിക്ക് തോന്നിയെന്ന് സന്ധ്യ പറഞ്ഞു. രണ്ടാമതായി സായിയുടെ പേര് സന്ധ്യ പറഞ്ഞു. ഒരു വാക്ക് എടുത്ത് അതിനെ വെച്ച് പറയുന്നതല്ല നിലപാട് എന്നും സന്ധ്യ സായിയെ കൊണ്ട് പറഞ്ഞു.

മറ്റ് നോമിനേഷനുകള്‍

മറ്റ് നോമിനേഷനുകള്‍

ഡിംപല്‍ സായിയുടെയും സൂര്യയുടെയും പേര് നോമിനേറ്റ് ചെയ്തപ്പോള്‍, റംസാന്‍ ഡിംപലിന്റെയും രമ്യയുടെയും പേരുകള്‍ നിര്‍ദ്ദേശിച്ചു. ഡിംപലിനെയും റിതുവിനെയുമാണ് നോബി നോമിനേറ്റ് ചെയ്തത്. അനൂപിനെയും സൂര്യയെയും റിതു നോമിനേറ്റ് ചെയ്തു.

ഞെട്ടിച്ച നോമിനേഷനുകള്‍

ഞെട്ടിച്ച നോമിനേഷനുകള്‍

കഴിഞ്ഞ എപ്പിസോഡിലെ നോമിനേഷനുകള്‍ മണിക്കുട്ടനും കിടിലം ഫിറോസും നടത്തിയതായിരുന്നു. സൂര്യയുടെ പേരാണ് മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്തത്. തന്നോട് പ്രണയമാണെന്ന് സൂര്യ പറയുന്നിതിലുള്ള തന്റെ സംശയം മണിക്കുട്ടന്‍ പരസ്യമായി നോമിനേഷനിടെ പറയുകയുണ്ടായി.

ഫിറോസിന്റെ നോമിനേഷന്‍

ഫിറോസിന്റെ നോമിനേഷന്‍

വളരെ കണിശമായ വാക്കുകളോടെയാണ് ഫിറോസിന്റെ നോമിനേഷന്‍. ഡിംപലിന്റെ പേരാണ് ഫിറോസ് ആദ്യം നോമിനേറ്റ് ചെയ്തത്. ശാരീരിക അവസ്ഥയെ കുറിച്ച് ഇരട്ടത്താപ്പ് കാണിക്കുന്നെന്ന് ആരോപിച്ചാണ് ഡിംപലിനെ ഫിറോസ് നോമിനേറ്റ് ചെയ്തത്. ആക്ടീവല്ലെന്ന് പറഞ്ഞാണ് ഫിറോസ് അനുപീന്റെ പേര് നോമിനേറ്റ് ചെയ്തത്. ഇതേ കാരണം കൊണ്ടാണ് റിതുവും സന്ധ്യയും അനൂപിനെ നോമിനേറ്റ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+