Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് കിരീടം ആര് ചൂടും?; പോൾ ഫലം ഇങ്ങനെ... താരത്തിന്റെ വൻ കുതിപ്പ്.. കാത്തിരിക്കുന്നത് ട്വിസ്റ്റ്?

കൊച്ചി; ബിഗ് ബോസ് സീസൺ ത്രീ ഫിനാലെയെന്നാണ്? ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഉടൻ തന്നെ ഫിനാലെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അപ്രതീക്ഷിതമായി ഷോ അവസാനിച്ചതോടെ ഇത്തവണ ബിഗ് ബോസ് വിജയിയെ കണ്ടെത്താൻ പ്രത്യേക വോട്ടെടുപ്പായിരുന്നു നടത്തിയിരുന്നത്.വോട്ടെടുപ്പിൽ നടൻ മണിക്കുട്ടനാണ് മുൻപിൽ എന്നതരത്തിലുള്ള പ്രചരണങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അതിനിടയിൽ ആരാകും ബിഗ് ബോസ് കിരീടം ചൂടുകയെന്നത് സംബന്ധിച്ചുള്ള ഒരു പോൾ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരിശോധിക്കാം.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

നിരാശയിൽ

തമിഴ്നാട്ടിൽ കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയായിരുന്നു 95 ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസ് സീസൺ ത്രീ ഷോയ്ക്ക് അപ്രതീക്ഷിതമായി പൂട്ട് വീണത്. രണ്ടാം സീസണും സമാന സാഹചര്യത്തിൽ തന്നെയായിരുന്നു പകുതിയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നത്. സീസൺ ത്രീയും പകുതിക്ക് നിർത്തിയതോടെ പ്രേക്ഷകർ ഏറെ നിരാശയിലായിരുന്നു.

പ്രത്യേക വോട്ടെടുപ്പ്


ഇത്തവണയെങ്കിലും വിജയിയെ പ്രഖ്യാപിക്കാൻ അണിയറ പ്രവർത്തകർ തയ്യാറാകണമെന്ന ആവശ്യം ഇതിനിടയിൽ ആരാധകർ ഉയർത്തിക്കൊണ്ടേയിരുന്നു. പ്രേക്ഷക ആവശ്യം പരിഗണിച്ച് വിജയി ഉണ്ടാകുമെന്ന് ഷോയുടെ അവതാരകനായ മോഹൻലാൽ തന്നെ എത്തി വ്യക്തമാക്കി. പ്രത്യേക വോട്ടടെുപ്പിലൂടെ വിജയിയെ കണ്ടെത്തുമെന്നായിരുന്നു അറിയിച്ചത്.

വിജയി ആര്?

ഷോയിൽ അവസാനം ഉണ്ടായ എട്ട് പേരെ ഉൾപ്പെടുത്തി വോട്ടിംഗും ആരംഭിച്ചു. ഏറെ ദിവസങ്ങൾ നീണ്ട വോട്ടെടുപ്പ് അവസാനിച്ചിട്ടും പക്ഷേ ആരാണ് വിജയിയെന്ന് പ്രഖ്യാപിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ പല പ്രചരണങ്ങളും ഉണട്ായിരുന്നു. മണിക്കുട്ടനാണ് വോട്ടെടുപ്പിൽ ഏറ്റവും മുൻപിലെന്നായിരുന്നു ഒരു പ്രചരണം.

ടെറ്റിൽ വിന്നർ

ടാസ്കുകളിലും പെർഫോമൻസുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച മത്സരാർത്ഥിയായിരുന്നു മണിക്കുട്ടൻ. തുടക്കം മുതൽ തന്നെ വലിയ ജനപിന്തുണ ഷോയിൽ താരത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബിഗ് ബോസ് ടൈറ്റിൽ വിന്നറാകാൻ ഏറ്റവും യോഗ്യൻ മണിക്കുട്ടനാണെന്നാണ് ഒരുവലിയ വിഭാഗം ആരാധകരും അഭിപ്രായപ്പെട്ടത്.

 സ്വീകാര്യത നഷ്ടമായി

അതേസമയം വോട്ടെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഇക്കുറി ഒരു അട്ടിമറിയാണ് പലരും പ്രവചിച്ചത്. നേരത്തേ മണിക്കുട്ടൻ വിജയിയെങ്കിൽ രണ്ടാം സ്ഥാനം ഡിംപൽ ഭാൽ നേടുമെന്നായിരുന്നു പലരും പ്രവചിച്ചത്. വലിയ ജനപിന്തുണയുള്ള താരം കൂടിയായിരുന്നു ഡിംപിൽ. എന്നാൽ തന്റെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തോടെ ഷോയിൽ നിന്നും പുറത്ത് പോയ ഡിംപിൽ പിന്നീട് തിരിച്ചെത്തിയപ്പോൾ ആദ്യമുണ്ടായിരുന്ന സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചില്ലെന്ന് വിമർശനം ഉയർന്നിരുന്നു.

 വോട്ടെടുപ്പിൽ സായി

ഇതോടെ ഡിംപൽ മൂന്നാം സ്ഥാനത്ത് എത്തുമെന്നായി പ്രവചനങ്ങൾ. അപ്രതീതമായൊരു പേരായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പ്രവചിക്കപ്പെട്ടത്, സായി കൃഷ്ണയുടേത്. വോട്ടിംഗിൽ രണ്ടാം സ്ഥാനം നേടാൻ സായിക്ക് സാധിച്ചുവെന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. ഷോയുടെ തുടക്കത്തിൽ സായിക്കുണ്ടായിരുന്ന നെഗറ്റീവ് ഇമേജുകൾ എല്ലാം ഷോ അവസാനിക്കാറായപ്പോഴേക്കും ഇല്ലാതായെന്നാണ് ആരാധകർ പറയുന്നത്.

മണിക്കുട്ടനും V/S സായി

എന്തായാലും നിലവിൽ മണിക്കുട്ടനും V/S സായി കൃഷ്ണ എന്ന രീതിയിലാണ് ചർച്ചകൾ ഏറെയും. ഇവരിൽ ആരാകും കപ്പടിക്കുക? കിരീടം ചൂടാൻ അർഹത ആർക്കെന്നത് സംബന്ധിച്ച് ഒരു യട്യൂബ് ചാനൽ നടത്തിയ പോളിലും പക്ഷേ തകർക്കാൻ പറ്റാത്ത രീതിയിൽ പിന്തുണ നേടിയിരിക്കുന്നത് മണിക്കുട്ടൻ തന്നെയാണ്.

പിന്തുണച്ചത്

പോളംഗിൽ 66 ശതമാനം പേർ മണിക്കുട്ടൻ കപ്പടിക്കുമെന്ന് പ്രവചിച്ചപ്പോൾ വെറും 33 ശതമാനം പേർ മാത്രമാണ് സായി കൃഷ്ണയെ പിന്തുണച്ചത്. എന്തായാലും യഥാർത്ഥ ഫലം അറിയാൻ ഇനി അധികനാൾ കാത്തിരിക്കേണ്ട വരില്ലെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
മത്സരാർത്ഥികളെല്ലാം കേരളത്തിലായതിനാൽ കൊച്ചിയിൽ വെച്ചാകും ഗ്രാൻറ് ഫിനാലേയെന്നാണ് കരുതപ്പെടുന്നത്.

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    8 മത്സരാർത്ഥികൾ


    അംഗങ്ങളെ പരമാവധി കൂറച്ച് ഇന്റോർ ഷൂട്ടിംഗുകൾ നടത്താമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഫൈനൽ ഏത് നിമിഷവും നടന്നേക്കുമെന്നാണ് കണക്കാക്കുന്നത്.
    നിലവിൽ മണിക്കുട്ടൻ, സായി കൃഷ്ണ, ഡിംപൽ ഭാൽ, കിടിലം ഫിറോസ്, അനപ് കൃഷ്ണ, ഋതുമന്ത്ര, റംസാൻ, നോബി എന്നിവരാണ് ഫൈനൽ 8 ൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ.

    ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+