കിടുക്കൻ 'പ്രാങ്കുമായി' മോഹൻലാൽ! മത്സരാർത്ഥികളെ പറ്റിച്ചു... ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരച്ചിൽ, എല്ലാം വെറുതേ
ബിഗ് ബോസ് മലയാളം സീസണ് ത്രീ അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. വിഷിദുനത്തിന് തൊട്ടുതലേന്നായിരുന്നു അപ്രതീക്ഷിതമായ രണ്ട് പേര് എലിമിനേറ്റ് ചെയ്യപ്പെട്ടത്. ബിഗ് ബസ് ഹൗസിലെ പ്രശ്നക്കാരായിരുന്ന ഫിറോസ്- സജ്ന ദമ്പതിമാരായിരുന്നു അന്ന് പുറത്തായത്.
അടുത്ത എലിമിനേഷന് ഏപ്രില്‍ 18 ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡില്‍ ഉണ്ടാകും എന്നായിരുന്നു ആദ്യമേ പറഞ്ഞിരുന്നത്. എലിമിനേഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നവരും അല്ലാത്തവരും പ്രേക്ഷകരും എല്ലാം അതിന് കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ വമ്പന്‍ 'പ്രാങ്ക്' ആയിരുന്നു മത്സരാര്‍ത്ഥികള്‍ക്കായി മോഹന്‍ലാല്‍ ഒരുക്കിയത്.

നാല് പേര്
ഇത്തവണ നാല് പേരായിരുന്നു എലിമിനേഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഫിറോസ്- സജ്ന ദമ്പതിമാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ അപ്രതീക്ഷമായി പുറത്താക്കപ്പെട്ടു. ഋതുമന്ത്ര, അഡോണി, സായി, സന്ധ്യ എന്നിവരായിരുന്നു അവശേഷിച്ചിരുന്നത്. ഇവരില്‍ ആര് പുറത്താകും എന്നായിരുന്നു പ്രേക്ഷകര്‍ ഉറ്റുനോക്കിയിരുന്നത്.

മത്സരാര്‍ത്ഥികള്‍ക്ക് മാത്രം സസ്പെന്‍സ്
എന്നാല്‍ ഇത്തവണ എലിമിനേഷന് ഇല്ലെന്ന് മോഹന്‍ലാല്‍ ആദ്യമേ വ്യക്തമാക്കി. പക്ഷേ, അത് മത്സരാര്‍ത്ഥികളെ അറിയിച്ചില്ല. എന്നാല്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താതെ, ആദ്യമേ അത് വ്യക്തമാക്കിയിട്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കം.

ഓരോരുത്തരായി
ആദ്യം എലിമിനേഷന് ലിസ്റ്റിലുള്ളവരെ ഒരുമിച്ച് നിര്‍ത്തുകയാണ് മോഹന്‍ലാല്‍ ചെയ്തത്. ഋതുമന്ത്ര, സായി, അഡോണി, സന്ധ്യ എന്ന ക്രമത്തില്‍ ആയിരുന്നു ഇത്. അധികം സസ്പെന്‍സ് വയ്ക്കാതെ ഋതുവിനും സായിയ്ക്കും ആശ്വാസം നല്കി, അവരോട് ഇരുന്നോളാന്‍ പറഞ്ഞു.

സന്ധ്യയും അഡോണിയും
ഏറ്റവും ഒടുവില്‍ സന്ധ്യയോടും അഡോണിയോടും പുറത്തേക്ക് വരാന്‍ പറഞ്ഞ് മോഹന്‍ലാല്‍ ഒരു ബ്രേക്കും പറഞ്ഞ് പോയി. ഇതോടെ മത്സരാര്‍ത്ഥികള്‍ ആകെ ആശയക്കുഴപ്പത്തിലായി. സാധാരണ മോഹന്‍ലാലിന് അടുത്തേക്കാണ് വിളിക്കാറുള്ളത്. എന്നാല്‍ ഇത്തവണ പുറത്തേക്ക് വരാന്‍ ആയിരുന്നു പറഞ്ഞത്. ഇത് മറ്റ് മത്സരാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു.

പൊട്ടിക്കരച്ചില്‍
സന്ധ്യയുടേയും അഡോണിയുടേയും പുറത്താകല്‍ വലിയ ഷോക്ക് ആയിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചത്. ഓരോരുത്തരും കെട്ടിപ്പിടിച്ച് കരയാനും കുടങ്ങി. ഡിംപലും നോബിയും എല്ലാം ശരിക്കും കരഞ്ഞുപോയി. സൂര്യ മുഖംപൊത്തിക്കൊണ്ട് നില്‍ക്കുകയായിരുന്നു.

പോകാന്‍ തയ്യാറായി
ആരുമായും വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഡോണിയുടെ യാത്രാമൊഴി. സന്ധ്യയും ഇപ്രകാരം തന്നെ പറഞ്ഞു. അഡോണി ഋതുവിനോട് പ്രത്യേകം ഇക്കാര്യം പറയുകയും ചെയ്തു. ഒടുവില്‍ എല്ലാവരും അവസാന സെല്‍ഫിയും പകര്‍ത്തി.

ബിഗ് ബോസ് ഞെട്ടിച്ചു
അപ്പോഴാണ് മത്സരാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസിന്റെ അനൗണ്‍സ്മെന്റ് വന്നത്. പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ പറ്റുന്നില്ല എന്നതായിരുന്നു അത്. താക്കോല്‍ കാണിന്നില്ല എന്ന് കൂടി പറഞ്ഞപ്പോള്‍ എല്ലാവരും ആര്‍ത്തുവിളിച്ച് സന്തോഷം പങ്കിട്ടു. പിന്നീട് മോഹന്‍ലാല്‍ എത്തി അതൊരു പ്രാങ്കായിരുന്നു എന്ന് പറയുകയും ചെയ്തു.

ക്യാപ്റ്റന്‍ അഡോണി
അടുത്ത ആഴ്ചയിലേക്കുളള ക്യാപ്റ്റന്‍സി ടാസ്കില് അഡോണിയും അനൂപും സന്ധ്യയും ആയിരുന്നു ഏറ്റുമുട്ടിയത്. അഡോണിയ്ക്കായിരുന്നു വിജയം. അങ്ങനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സമയത്താണ് എലിമിനേഷന് എന്ന 'പ്രാങ്കു'മായി മോഹന്‍ലാല്‍ എത്തിയത്. എന്തായാലും അടുത്ത ആഴ്ചയിലെ നോമിനേഷനില്‍ അഡോണി ഉണ്ടാവില്ലെന്ന് ഉറപ്പായി.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications