സൂര്യയുടെ പ്രണയത്തിൽ മണിക്കുട്ടൻ എന്തുകൊണ്ട് നോ പറയുന്നില്ല, കാരണം ഒന്ന് മാത്രം, വെളിപ്പെടുത്തൽ ഇങ്ങനെ
ബിഗ് ബോസ് ഹൗസില്‍ പ്രണയങ്ങള്‍ മൊട്ടിട്ട് വിവാഹങ്ങളില്‍ വരെ എത്തി നിന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ആദ്യ സീസണിലെ മത്സരാര്‍ത്ഥികളായ ശ്രീനിഷ്- പേളി മത്സരാര്‍ത്ഥികളായിരുന്നു ഹൗസിലെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചത്. ഇരുവരെയും പോലെ ഇത്തവണത്തെ എപ്പിസോഡില്‍ ഒരു പ്രണയം പൂവണിയുമെന്ന് പ്രേക്ഷകര്‍ കരുതിയ മത്സരാര്‍ത്ഥികളായിരുന്നു മണിക്കുട്ടനും സൂര്യയും. എന്നാല്‍ സൂര്യയുടെ പ്രണയത്തെ മണിക്കുട്ടന്‍ കണ്ട ഭാവം നടിക്കുന്നില്ല. എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് മണിക്കുട്ടന്‍ സൂര്യയുടെ പ്രണയത്തില്‍ നിലപാട് വ്യക്തമാക്കുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഹൃത്തുക്കള്‍.
വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

ഒരുപാട് ചര്‍ച്ച ചെയ്ത വിഷയം
ബിഗ് ബോസ് വീട്ടിനകത്തും പുറത്തും ഒരു പോലെ ചര്‍ച്ച ചെയ്ത വിഷയമാണ് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. എന്നാല്‍ മണിക്കുട്ടന്‍ ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായ മണിക്കുട്ടന്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നിലപാട് എടുക്കാത്തതെന്ന് പ്രേക്ഷകരും പലപ്പോഴായി ചോദിക്കുന്നുണ്ട്.

സുഹൃത്തുക്കള്‍ പറയുന്നത്
ഇക്കാര്യത്തില്‍ മണിക്കുട്ടന്റെ സുഹൃത്തുക്കള്‍ കേരളീയം ഓണ്‍ലൈനോട് വ്യക്തമാക്കിയത് ഇങ്ങനെ. സൂര്യയുടെ പ്രണയം ഷോയുടെ ഭാഗമാണെന്നാണ് മണിക്കുട്ടന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. കൂടാതെ ഈ സീസണിലെ വിജയി മണിക്കുട്ടനാകുമെന്നും സുഹൃത്തുക്കള്‍ പറയുന്നു.

നാട്ടില്‍ എങ്ങനെയാണോ
മണിക്കുട്ടന്‍ നാട്ടില്‍ എങ്ങനെയാണോ അതു പോലെ തന്നെയാണ് ബിഗ് ബോസ് ഹൗസിലും. അതില്‍ പ്രത്യകിച്ച് മാറ്റമില്ല. ബിഗ് ബോസ് ഷോയില്‍ നടക്കുന്ന ലവ് ട്രാക്കിനെ കുറിച്ചും സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഇഷ്ടം പോലെ പ്രേമമുണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

പ്രണയം തോന്നാന്‍ കാരണം
അദ്ദേഹത്തിന്റെ സ്വഭാവവും താരപദവിയുമാണ് പ്രണയം തോന്നാന്‍ കാരണമെന്നും സുഹൃത്തുക്കള്‍ പറയുന്നു. സൂര്യയുടെ പ്രണയത്തില്‍ മണിക്കുട്ടന്‍ എന്തുകൊണ്ടാണ് നോ പറയാത്തതെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നുണ്ട്.

വിഷമിപ്പിക്കാത്ത സ്വഭാവം
ആരേയും വിഷമിപ്പിക്കാത്ത ആളാണ് മണിക്കുട്ടന്‍. ആ കുട്ടിയ്ക്ക് ഒരു വിഷമം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചാകും നോ പറയാത്തതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സൂര്യയെ മാത്രമല്ല ആ വീട്ടില്‍ ആരേയു മണിക്കുട്ടന്‍ വേദനിപ്പിച്ചിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. അദ്ദേഹത്തിന് സഹോദരിമരുള്ളതുകൊണ്ടാണ് സ്ത്രീകള്‍ കരയുമ്പോള്‍ ഓടിയെത്തി സഹായിക്കുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

മറ്റൊരു ഗുണം
ഷോയില്‍ വളരെ സഭ്യമായ ഭാഷയില്‍ മാത്രമാണ് മണിക്കുട്ടന്‍ സംസാരിക്കുന്നത്. കൂടാതെ മണിക്കുട്ടന്‍ നല്ലൊരു കേള്‍വിക്കാരനാണ്. ഇത് മണിയുടെ ഗുണമായി സുഹൃത്തുക്കള്‍ പറയുന്നു. പുറത്തും എല്ലാ മത്സരങ്ങളിലും സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റിലാണ് അദ്ദേഹം എടുക്കുകയെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ആദ്യ സ്ഥാനം
എവിടെ പോയാലും ആദ്യ സ്ഥാനം നേടണമെന്നാണ് മണിക്കുട്ടന്റെ ആഗ്രഹമെന്നും സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം, മികച്ച മത്സരാര്‍ത്ഥിയായി മണിക്കുട്ടന്‍ ഷോയില്‍ മുന്നേറുകയാണ്. ഇത്തവണത്തെ ഫൈനലില്‍ എത്തുമെന്ന് പ്രേക്ഷകര്‍ പ്രവചിക്കുന്ന ഒരു മത്സരാര്‍ത്ഥി കൂടിയാണ് മണിക്കുട്ടന്‍.
ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍












Click it and Unblock the Notifications