'വാപ്പച്ചിയുടെ സ്വപ്‌നം പൂർത്തിയായി'; ആ സന്തോഷ വാർത്ത പങ്കുവെച്ച് ബ്ലെസ്ലി..
അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് ബ്ലെസ്ലി പലപ്പോഴും തുറന്നുപറഞ്ഞിരുന്നു, ഇപ്പോള്‍ തന്റെ അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയായിരിക്കുന്നുവെന്ന് പറഞ്ഞ് ബ്ലെസ്ലി ഒരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്.

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറെ ആരാധകരുള്ള മത്സരാര്‍ത്ഥിയായിരുന്നു ബ്ലെസ്ലി. റോബിനെപ്പോലെ തന്നെ തരംഗമാകാന്‍ ബ്ലെസ്ലിക്കും സാധിച്ചിട്ടുണ്ട്. ബിഗ്‌ബോസിനകത്ത് ഉണ്ടാകുമ്പോള്‍ റോബിനും ബ്ലെസ്ലിയും ദില്‍ഷയോട് പ്രണയം പറഞ്ഞിരുന്നു.
എന്നാല്‍ ദില്‍ഷ ബ്ലെസ്ലിയെ സഹോദരനെ പോലെയാണ് കാണുന്നത് എന്നാണ് പറഞ്ഞിരുന്നു. ബിഗ്‌ബോസിന് പുറത്തുവന്ന ബ്ലെസ്ലി തന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോയി. ഇടയ്ക്ക് റോബിനുമായി ഒരു പ്രശ്നം ഉണ്ടായിരുന്നുവെങ്കിൽ അത് പരിഹരിച്ചു. സോഷ്യൽമീഡിയയിൽ ബ്ലെസ്ലിയുടെ വീഡിയോകൾ വൈറൽ ആവാറുണ്ട്.

അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് ബ്ലെസ്ലി
അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് ബ്ലെസ്ലി പലപ്പോഴും തുറന്നുപറഞ്ഞിരുന്നു, ഇപ്പോള്‍ തന്റെ അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയായിരിക്കുന്നുവെന്ന് പറഞ്ഞ് ബ്ലെസ്ലി ഒരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്.. ബ്ലെസ്ലിയുടെ സഹോദരി ഡിഗ്രി പാസായ സന്തോഷമാ ണ് ബ്ലെസ്ലി പങ്കിട്ടത്. വാപ്പച്ചിയുടെ സ്വപ്‌നം പൂര്‍ത്തായിയി എന്നാണ് ബ്ലെസ്ലി പറഞ്ഞത്.

അതിര്‍ വരമ്പുകളില്ലാത്ത സ്‌നേഹമായിരുന്നു വാപ്പച്ചി
അതിര്‍ വരമ്പുകളില്ലാത്ത സ്‌നേഹമായിരുന്നു വാപ്പച്ചിയെന്ന് ബ്ലെസ്ലി നേരത്തെ പറഞ്ഞിരുന്നു. വാപ്പച്ചിയെ കത്തിയെടുത്ത് കുത്തിയാലും തിരിച്ച് സ്‌നേഹമായിരിക്കും എന്നാണ് ബ്ലെസ്ലി പറഞ്ഞത്. വേറെ ഒന്നും ഉണ്ടാവില്ല. പിതാവിന്റെ പേര് സാബു എന്നാണ്. കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ്. അമ്പത് വയസുണ്ടായിരുന്നു'. എന്നും ബ്ലെസ്ലി പറഞ്ഞു,

പിതാവിന്റെ മരണം നേരില്‍ കാണേണ്ടി വന്നതിനെ പറ്റി
പിതാവിന്റെ മരണം നേരില്‍ കാണേണ്ടി വന്നതിനെ പറ്റി ബ്ലെസ്ലി തന്നെ ബിഗ് ബോസ് ഷോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പ്രതികരണവുമായി ബ്ലെസ്ലിയുടെ വീട്ടുകാരും രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ബ്ലെസ്ലിയുടെ കൂടെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോകവേ വഴിയില്‍ വെച്ചാണ് പിതാവ് മരിക്കുന്നത്. വാഹനത്തില്‍ നിന്നും പിതാവ് മറിഞ്ഞ് വീണത് മുതല്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നുപോയി..

ദിവസങ്ങളോളം ബ്ലസ്ലിക്ക് ഉറക്കം പോലുമില്ലായിരുന്നു
വാപ്പച്ചിയുടെ മരണം ബ്ലെസ്ലിയെ കാര്യമായി ബാധിച്ചിരുന്നെന്നാണ് കുടുംബം പറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഉപ്പ മരിച്ചത്. അതിന് ശേഷം ദിവസങ്ങളോളം ബ്ലസ്ലിക്ക് ഉറക്കം പോലുമില്ലായിരുന്നുവെന്ന് ഉമ്മ പറഞ്ഞിരുന്നു. മരണത്തെക്കുറിച്ച് ഉപ്പ സംസാരിച്ചപ്പോള്‍ അത് തമാശയായാണ് എടുത്തതെന്നായിരുന്നു ബ്ലസ്ലി പറഞ്ഞത്. ധന്യയോടും ലക്ഷ്മിയോടും സംസാരിക്കുന്നതിനിടയിലായിരുന്നു ബ്ലസ്ലി ഉപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

ഞാന്‍ മരിച്ചുപോയാല്‍
നീ എന്തിനാണ് സിഗരറ്റ് വലിക്കുന്നതെന്നൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു. ഞാന്‍ മരിച്ചുപോയാല്‍ സുനൈനയെ നോക്കണം. ഉമ്മയെ വേറെ കല്യാണം കഴിക്കാന്‍ സമ്മതിക്കരുത്, അവളങ്ങനെ സുഖിക്കണ്ട, വീട് മകള്‍ക്ക് കൊടുക്കണം എന്നൊക്കെ പറഞ്ഞിരുന്നു. ഇതൊക്കെ എന്തിനാണ് പറയുന്നതെന്നായിരുന്നു ഞാന്‍ ചോദിച്ചത്. എനിക്കിനി ജീവിതത്തിലൊന്നും നേടാനില്ല, നാല് മക്കളെ നാല് വയസുവരെ കളിപ്പിച്ചു. ഇനിയെന്തിനാണ് ജീവിക്കുന്നതെന്നായിരുന്നു വാപ്പ ചോദിച്ചത്.












Click it and Unblock the Notifications