
'ദില്‍ഷയ്ക്കൊരു മുട്ടന്‍പണി കൊടുക്കാം, അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട': തന്ത്രം നിർദേശിച്ച് സൂരജ്
ട്രേഡിങ് പരസ്യത്തിലഭിനയിച്ചതിന് പിന്നാലെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ജേതാവ് ദില്‍ഷയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഈ സംഭവത്തില്‍ വിശദീകരണവുമായി ദില്‍ഷയും അവരുടെ സുഹൃത്തായ സൂരജ് നായരുമൊക്കെ കഴിഞ്ഞ ദിവസം രംഗത്ത് വരികയും ചെയ്തു. എന്നാലും ദില്‍ഷകാരണം ചിലരുടെ പൈസ പോയെന്ന് പറഞ്ഞുകൊണ്ട് മറ്റ് ചിലരും രംഗപ്രവേശനം ചെയ്യാന്‍ തുടങ്ങി.
ഇതോടെയാണ് ഇതിനൊരു പരിഹാരം എന്ന രീതിയില്‍ 'ദില്‍ഷയെ എങ്ങനെ പൂട്ടാം' എന്ന സർക്കാസം വീഡിയോയുമായി സൂരജ് വീണ്ടും രംഗത്ത് എത്തുന്നത്. യഥാർത്ഥത്തില്‍ ദില്‍ഷ കാരണം പൈസ പോയെന്ന വ്യാജം ആരോപണം ഉയർത്തുന്നവരുടെ തന്ത്രം പൊളിക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ ഇദ്ദേഹം. സൂരജിന്റെ വാക്കുകളിലേക്ക്..

ദില്‍ഷയുടെ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു വീഡിയോ ഇട്ടിരുന്ന, പ്രതീക്ഷച്ചത് പോലെ ഒരുപാട് കമന്റുകള്‍ വന്നു. അധികമൊന്നും വായിച്ച് നോക്കിയാന്‍ പറ്റിയിട്ടില്ല. സാധാരണ മറ്റ് വിഷയങ്ങളില്‍ എന്തെങ്കിലും വീഡിയോ ഇട്ടാല്‍ അത്ര പ്രതികരണം ഉണ്ടാവില്ല. എന്ത് തന്നെയായാലും ഇത് ഞാന്‍ പ്രതീക്ഷിച്ചതാണ്. ഇതോടെയാണ് എന്ത് തന്നെയായാലും കുറച്ച് കാര്യങ്ങള്‍ കൂടി പറയാമെന്ന് വിചാരിച്ചത്.
എവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്ലീ

അദ്യം തന്നെ പറയാലോ ഇത് ദില്‍ഷയെ സപ്പോർട്ട് ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ അല്ല. അതുകൊണ്ട് തന്നെ ദില്‍ഷയുടെ ആരാധകരും സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ ക്ഷമിക്കുക. ദില്‍ഷയെ എങ്ങനെ പൂട്ടാം എന്നതിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അതിനാലാണ് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നതെന്നും തമാശരൂപേണെ സൂരജ് എം നായർ വ്യക്തമാക്കുന്നു.
'വല്ലാത്തൊരു ഭാഗ്യമുള്ള സ്ത്രീയുടെ കഥ': 32 കോടി ലോട്ടറി അടിച്ചിട്ട് 5 വർഷം; ഇപ്പോഴിതാ വീണ്ടും ബംപർ

ഈ യൂട്യൂബേഴ്സിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. റീച്ച് വേണമെങ്കില്‍ ദില്‍ഷയെന്ന പേര് വേണം. ഞാന്‍ തന്നെ ഇന്നലെ ഈ കാര്യം പറഞ്ഞ് വീഡിയോ ഇട്ടപ്പോള്‍ നല്ല റീച്ചായിരുന്നു. ഏത് ടോപ്പിക്കാണ് യൂട്യൂബില്‍ വർക്കാവുകയെന്ന് നമുക്ക് മനസ്സിലാവും. ദില്‍ഷയുടെ പോസിറ്റീവ് ഇവരാരും പറയില്ല. പറഞ്ഞാല്‍ തന്നെ ആളുകള്‍ കാണുകയുമില്ല. നെഗറ്റീവ് പറഞ്ഞാല്‍ നിരവധിപ്പേരുണ്ടാവും കാണാന്‍. അതുകൊണ്ട് തന്നെ അവരെ കുറ്റ് പറയാനും പറ്റില്ല. അവർക്കും റീച്ചും വരുമാനവും വേണല്ലോ.
പലചരക്ക് കട ഈ ദിശയിലല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവം: വീടിന് മാത്രമല്ല, കടയ്ക്കുമുണ്ട് വാസ്തുവിദ്യ

ഈ പരസ്യം വന്നതിന് പിന്നാലെ ഏതോ ഒരാള്‍ പറ്റിക്കപ്പെട്ടെന്നും പൈസ പോയെന്നുമൊക്കെ സീക്രട്ട് ഏജന്റെന്ന യൂട്യൂബർ പറയുന്നുണ്ട്. ചില സ്ക്രീന്‍ഷോട്ടും അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഇത് കണ്ടപ്പോള്‍ എനിക്ക് വലിയ സംങ്കടം വന്നു. സത്യത്തില്‍ പൈസ കൊടുത്ത പൊട്ടന്മാരെ വേണം പറയാന്‍. എനിക്ക് വിഷമം തോന്നി. ആരുടെയെങ്കിലും പൈസ പോയിട്ടുണ്ടെങ്കില്‍ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ദില്‍ഷയ്ക്കാണ്. അവരെ വിശ്വസിച്ചായിരിക്കുമല്ലോ പൈസ പോയത്.

തന്റെ പൈസ പോയെന്നും പറഞ്ഞുകൊണ്ട് അയിഷ എന്ന് പറഞ്ഞയാള്‍ എനിക്ക് മെസേജ് അയച്ച് ദില്‍ഷയുടെ നമ്പർ ചോദിച്ചിട്ടുണ്ടായിരുന്നു. 13000 രൂപ അവർക്ക് പോയെന്നാണ് പറഞ്ഞത്. സീക്രട്ട് ഏജന്റ് പറഞ്ഞയാള്‍ക്കും പൈസ. നമുക്ക് ഒരു കാര്യം ചെയ്യാം. എല്ലാർക്കും കൂടെ ദില്‍ഷയെ ഒന്ന് ട്രാപ്പ് ചെയ്ത് കഴിഞ്ഞാല്‍ സന്തോഷം കിട്ടും. ആ മോഡില്‍ വർക്ക് ചെയ്യാന്‍ കൂറേപ്പേരുണ്ടല്ലോ.

ഇക്കാര്യത്തില്‍ ഞാന്‍ മൂന്‍ കൈ എടുക്കാം. ഇതിലൂടെ പൈസ പോയി എന്ന് പറയുന്ന എല്ലാവരും പ്രൂഫുമായി എന്റെ മുന്നിലേക്ക് വാ. ഇക്കാര്യം അടുത്ത ഒരു വീഡിയോയിലൂടെ ഞാന്‍ പബ്ലിക്കിലേക്ക് കൊണ്ടുവരാം. എന്നിട്ട് ദില്‍ഷ കാരണം പൈസ പോയവരെയൊക്കെ എല്ലാവർക്ക് അറിയാലോ. തെളിവുമായി വരണം. അവരുമായുള്ള ചാറ്റ്, പൈസ കൊടുത്തതിന്റെ സ്ക്രീന്‍ഷോട്ട്, എത്ര രൂപ കൊടുത്തു എന്ന് തുടങ്ങിയ മൊത്തെ കാര്യങ്ങളും വേണം.

ഇത് നല്ലൊരു ആശയമാണ്. ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ ദില്‍ഷപെടും. ഏതെങ്കിലും സ്ക്രീന്‍ ഷോട്ട് എടുത്ത് കാണിച്ച് പൈസ പോയി എന്ന് പറയുന്നത് പോലെയല്ല ഇത്. തെളിവുകളും പൈസ പോയ ആള്‍ക്കാരുടെ മുഖം അടക്കം കാര്യങ്ങള്‍ പുറത്ത് വരണം. എവിടെയെങ്കിലും ഇരുന്ന് കൊണ്ട് പൈസ പോയി എന്ന് പറഞ്ഞാല്‍ ഇത് സത്യമാണോ കള്ളമാണോയെന്ന് ആളുകള്‍ക്ക് സംശയമാവും.

ആകെ അരമണിക്കൂറെങ്ങാനുമാണ് ദില്‍ഷയുടെ പേജില്‍ വീഡിയോ ഉണ്ടായത്. അപ്പോഴേക്കും നല്ലവനായ നമ്മുടെ ഉണ്ണിയൊക്കെ എടുത്ത് സ്റ്റോറി ഇട്ടപ്പോള്‍ തന്നെ അത് ഡീലീറ്റാക്കിയതിനാല്‍ പലരും അത് കണ്ടിട്ടുണ്ടാവില്ല. എന്നിട്ടും പൈസ പോയെന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിച്ചെന്ന് വരില്ല. അതുകൊണ്ടാണ് എല്ലാവർക്കും തെളിവുകള്‍ കൊണ്ടുവരാമെന്ന് പറയുന്നത്.

എന്റെ ചാനലില്‍ തന്നെ ഇത് കാണിക്കാം. എന്നിട്ട് പറയാം ദില്‍ഷേ.. നീ കാരണം ഇവരുടെ ഇത്ര പൈസ, മറ്റയാളുടെ ഇത്ര പൈസ പോയി എന്നൊക്കെ. അപ്പോള്‍ ഇതിന് എന്ത് പരിഹാരമാണ് നിനക്ക് പറയാനുള്ളതെന്ന് ചോദിക്കാം. അല്ലാതെ പതിനായിരം പോയി ഇരുപതിനായിരും പോയി എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് ദില്‍ഷയ്ക്കൊരു മുട്ടന്‍പണി കൊടുക്കാം. ഒരു ലക്ഷം രൂപയൊക്കെ മൊത്തത്തില്‍ പോയി കാണം അതെല്ലാം ദില്‍ഷയെക്കൊണ്ട് കൊടുപ്പിക്കാം. അതിന് നിങ്ങളെല്ലാം കൂടെ നില്‍ക്കണം. അങ്ങനെ നമ്മളെയെല്ലാം പറ്റിച്ച് അവളങ്ങനെ സുഖിച്ച് ജീവിക്കണ്ടെന്നും സർക്കാസം രൂപത്തില്‍ സൂരജ് പറയുന്നു.