കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്‌ലീ

Google Oneindia Malayalam News

ഒരു പരസ്യത്തില്‍ അഭിനയിച്ചതിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നല്‍ വലിയ രീതിയുള്ള ആരോപണങ്ങള്‍ക്കിടയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു ട്രേഡിങ് സ്ഥാപനത്തിന്റെ പരസ്യമായിരുന്നു ദില്‍ഷ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് വ്യക്തമാക്കി പലരും രംഗത്ത് എത്തുകയായിരുന്നു. ബിഗ് ബോസിലെ ബ്ലെസ്ലിയാണ് ഇത്തരത്തില്‍ ദില്‍ഷയുടെ പരസ്യം തട്ടിപ്പാണെന്ന് വ്യക്തമാക്കി ആദ്യമെത്തിയ പ്രമുഖ വ്യക്തി.

ഇതോടെ ദില്‍ഷ പരസ്യം ഡിലീറ്റ് ചെയ്തെങ്കിലും അവരുടെ ആരാധകർ ബ്ലെസ്ലീക്കെതിരെ വലിയ രീതിയിലുള്ള ആരോപണമായിരുന്നു ഉയർത്തിയത്. ദില്‍ഷയോട് പേഴ്സണലായി കാര്യം പറയാതെ പബ്ലിക്കായി പറഞ്ഞ് സൈബർ അറ്റാക്കിനിട്ടുകൊടുത്തെന്നായിരുന്നു പ്രധാന ആരോപണം. എന്നാലിപ്പോഴിതാ ഇക്കാര്യങ്ങളിലൊക്കെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലെസ്ലീ... ഈ തട്ടിപ്പിനെക്കുറിച്ച് എല്ലാവരും അറിയണമെന്നതിനാലാണ് ഇക്കാര്യം പരസ്യമായി പറഞ്ഞതെന്നാണ് താരം വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ദില്‍ഷ പ്രസന്നന്‍ ചേച്ചി എടുത്ത ഒരു പ്രമോഷന്‍ വർക്ക്

ഒരു കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമായി വന്നതുകൊണ്ടാണ് ഇത്തരമൊരു സ്റ്റോറി ഇപ്പോള്‍ ഇടുന്നത്. ദില്‍ഷ പ്രസന്നന്‍ ചേച്ചി എടുത്ത ഒരു പ്രമോഷന്‍ വർക്ക് ഒരു തട്ടിപ്പായിരുന്നു. അവരിട്ട സ്റ്റോറി ഞാനെടുത്ത് സ്കാം അലർട്ട് എന്നും പറഞ്ഞ് ഞാന്‍ ഷെയർ ചെയ്തു. അപ്പോള്‍ തന്നെ ദില്‍ഷ പ്രസന്നന്‍ അത് റിമൂവ് ചെയ്യുകയും അതിന് ശേഷം എന്റെ സ്റ്റോറിയും ഓട്ടാമാറ്റിക്കായി ഡിലീറ്റാവുകയും ചെയ്തു.

ഓണ്‍ലൈന്‍ കാമുകനെ കാണാന്‍ 5000 കിലോ മീറ്റർ പറന്നെത്തി: പിന്നീട് കണ്ടത് വെട്ടിനുറുക്കപ്പെട്ട നിലയില്‍ഓണ്‍ലൈന്‍ കാമുകനെ കാണാന്‍ 5000 കിലോ മീറ്റർ പറന്നെത്തി: പിന്നീട് കണ്ടത് വെട്ടിനുറുക്കപ്പെട്ട നിലയില്‍

24 മണിക്കൂർ ആ വീഡിയോ അവിടെ ഉണ്ടാവണം

അവർ എന്റെ അടുത്തും വന്നിരുന്നു എന്നതിനാലാണ് അതൊരു തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായത്. 24 മണിക്കൂർ ആ വീഡിയോ അവിടെ ഉണ്ടാവണം, അതിന് ശേഷം സ്റ്റോറി ഒരെണ്ണം ഇടണം. ഇന്നയിന്ന ആളുകള്‍ ഈ പരസ്യം ഏറ്റെടുത്തിട്ടുണ്ടെന്നും എന്നോട് പറഞ്ഞു. എത്രരൂപ വേണമെങ്കിലും മുടക്കാന്‍ അവർ തയ്യാറായിരുന്നില്ലെങ്കിലും തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഞാന്‍ വേണ്ടെന്ന് പറഞ്ഞു.

'വല്ലാത്തൊരു ഭാഗ്യമുള്ള സ്ത്രീയുടെ കഥ': 32 കോടി ലോട്ടറി അടിച്ചിട്ട് 5 വർഷം; ഇപ്പോഴിതാ വീണ്ടും ബംപർ'വല്ലാത്തൊരു ഭാഗ്യമുള്ള സ്ത്രീയുടെ കഥ': 32 കോടി ലോട്ടറി അടിച്ചിട്ട് 5 വർഷം; ഇപ്പോഴിതാ വീണ്ടും ബംപർ

ഒരു ലക്ഷം രൂപവരെ എനിക്ക് തരാമെന്ന് പറഞ്ഞു.

ഒരു ലക്ഷം രൂപവരെ എനിക്ക് തരാമെന്ന് പറഞ്ഞു. ബാക്കിയെല്ലാവരും ചെയ്യുന്നുണ്ടല്ലോ, പിന്നെന്താണ് എനിക്ക് ചെയ്താലെന്നായിരുന്നു അവർ ചോദിച്ചത്. കുറെ സർട്ടിഫിക്കറ്റൊക്കെ പേഴ്സണലായി അയച്ച് തന്നു. ട്രേഡിങ്ങുമായി ബന്ധപ്പെടുന്ന കുറച്ച് നല്ല സുഹൃത്തുകളുള്ളതിനാല്‍ ഇതൊക്കെ തട്ടിപ്പാണെന്ന് മനസ്സിലായി. ശുദ്ധമായ ചൂതാട്ടമാണ് ട്രേഡിങ് എന്നാണ് എന്റെ അറിവ്.

പലചരക്ക് കട ഈ ദിശയിലല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവം: വീടിന് മാത്രമല്ല, കടയ്ക്കുമുണ്ട് വാസ്തുവിദ്യ

ദില്‍ഷ പ്രസന്നന്‍ ചേച്ചിയോട് പറയാതെ ഞാനെന്തുകൊണ്ട്

ദില്‍ഷ പ്രസന്നന്‍ ചേച്ചിയോട് പറയാതെ ഞാനെന്തുകൊണ്ട് അത് സ്റ്റോറിയാക്കി എന്ന് ചോദിച്ചാല്‍. അവരോട് നേരിട്ട് ഞാനത് പറഞ്ഞാല്‍ ദില്‍ഷ എന്ന് പറയുന്ന വ്യക്തി അത് ഡിലീറ്റ് ചെയ്യും. എന്നാല്‍ അതിന് ശേഷം ഈ തട്ടിപ്പുകാർ ബിഗ് ബോസ് വിന്നർ ദില്‍ഷ ഈ പരസ്യം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പലയാളുകളേയും സമീപിക്കും. ദില്‍ഷ ഓള്‍റെഡി ഇത് ചെയ്തുവെന്നും പറഞ്ഞാണ് എന്നെ സമീപിച്ചത്.

പേഴ്സണല്‍ മെസേജ് അയച്ച് ദില്‍ഷ ഡീലീറ്റ് ചെയ്താലും

അവർ അമ്പതിനായിരത്തിനോ എഴുപത്തി അയ്യായിരത്തിനോ ആവും ചെയ്തത്. എന്നാല്‍ മറ്റുള്ളവരുടെ അടുത്ത് പോയി പതിനായിരത്തിനൊക്കെ ചെയ്യിക്കും. അങ്ങനെ വീണ്ടും ആള്‍ക്കാർ കബളിക്കപ്പെടും. ഇവർ മറ്റ് പല സംസ്ഥാനത്തും പോയി ഇത്തരം തട്ടിപ്പ് നടത്തും. ദില്‍ഷ പ്രസന്നന് ക്രെഡിബിലിറ്റിയും ഉത്തരവാദിത്തവുമുണ്ടെന്ന് മനസ്സിലാക്കണം. ഞാന്‍ പേഴ്സണല്‍ മെസേജ് അയച്ച് ദില്‍ഷ ഡീലീറ്റ് ചെയ്താലും അവരത് പല സ്ഥലത്തും എത്തിക്കും.

എവിടേലും കിടന്ന ദില്‍ഷയായിരുന്നെങ്കില്‍ പ്രശ്നമ

എവിടേലും കിടന്ന ദില്‍ഷയായിരുന്നെങ്കില്‍ പ്രശ്നമല്ല, ഇത് ബിഗ് ബോസ് വിന്നർ ദില്‍ഷയാണ്. അതിന് അവർ മിസ്യൂസ് ചെയ്യുകയാണ്. അതുകൊണ്ടാണ് ഞാന്‍ അതെടുത്ത് ഷെയർ ചെയ്തത്. ആരും ഇത് അറിഞ്ഞില്ല നിരവധിയാളുകള്‍ പറ്റിക്കപ്പെടും. ഒരോരുത്തരുടേയും കയ്യില്‍ നിന്നും പതിനായിരം വെച്ച് പോയാല്‍ തന്നെ കോടികളായി. എല്ലാ ഇന്‍ഫ്ലൂവേഴ്സിനും ഇതൊരു പാഠമായിക്കൊള്ളട്ടേയെന്ന് ഞാന്‍കരുതി. അതുകൊണ്ടാണ് അക്കാര്യം ഞാന്‍ എടുത്ത് പറഞ്ഞത്.

എന്റെ ഫാമിലി ഗ്രൂപ്പില്‍ നിന്നാണ് ഇതേക്കുറിച്ച് ആദ്യം

എന്റെ ഫാമിലി ഗ്രൂപ്പില്‍ നിന്നാണ് ഇതേക്കുറിച്ച് ആദ്യം അറിഞ്ഞത്. അപ്പോള്‍ തന്നെ എടുത്ത് സ്റ്റോറിയിട്ടു. ഒരു ബിഗ് ബോസ് വിന്നർ ഇത്തരമൊരു തട്ടിപ്പ് കേസില്‍ പെട്ടാല്‍ ഭാവിയില്‍ വരുന്ന ബിഗ് ബോസ് താരങ്ങളുടെ ക്രെഡിബിലിറ്റിയെ ബാധിക്കും. പിന്നീട് എത്ര ജെനുവിനായി നിന്നുവെന്ന് പറഞ്ഞാലും ബിഗ് ബോസ് മത്സരാർത്ഥി എന്ന് പറയുമ്പോള്‍ ഒരു വിലയും ഉണ്ടാവില്ല. ബിഗ് ബോസെന്ന ഷോയുടെ ക്രെഡിബിലിറ്റി തന്നെയാണ് ഇതില്ലാണ്ടാക്കുന്നത്.

ഞാന്‍ ദില്‍ഷയുടെ കരിയർ നശിപ്പിച്ചെന്നും

ഞാന്‍ ദില്‍ഷയുടെ കരിയർ നശിപ്പിച്ചെന്നും അവർ ആത്മഹത്യചെയ്യാന്‍ പോവുകയാണെന്നൊക്കെയാണ് ചിലർ പറയുന്നത്. ഈ തട്ടിപ്പിന് ഇരയാക്കപ്പെട്ടവരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ അറിയുക പോലുമുണ്ടാവില്ല. പിന്തുണയ്ക്കാന്‍ ആരും ഇല്ലാതെ അവർക്ക് ഏതെങ്കിലും തെരുവില്‍ കിടന്ന് മരിക്കേണ്ടി വരും. അതൊന്നും ചിന്തിക്കാതെ ദില്‍ഷയിലേക്ക് മാത്രം ഈ വിഷയത്തെ ഒതുക്കരുത്. ഞാനും ദില്‍ഷയും തമ്മിലുള്ള പേഴ്സണല്‍ മെസേജില്‍ ഒതുങ്ങിത്തീരേണ്ട വിഷയമല്ലിത്.

ഇതിന് പിന്നില്‍ വലിയൊരു തട്ടിപ്പ് സംഘമായതിനാല്‍

ഇതിന് പിന്നില്‍ വലിയൊരു തട്ടിപ്പ് സംഘമായതിനാല്‍ തന്നെ ചില ഭീഷണികളൊക്കെ വന്നിരുന്നു. ദില്‍ഷ കമന്റ് ബോക്സ് ഓഫ് ചെയ്തത് കൊണ്ട് കൂടിയാണ് പേഴ്സണല്‍ മെസേജ് അയക്കാതിരുന്നത്. എന്നോട് ഇതേക്കുറിച്ച് പറഞ്ഞപ്പോഴും ഈ തട്ടിപ്പുകാർ കമന്റ് ബോക്സ് ഓഫ് ചെയ്തിടാമെന്ന കാര്യപറഞ്ഞിരുന്നു. എന്ത് തന്നെയായാലും ഇതൊരു മുന്നറിയിപ്പായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു

തട്ടിപ്പാണെന്ന ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ

അതേസമയം, തട്ടിപ്പാണെന്ന ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ ഊ വീഡിയോ ഡിലീറ്റ് ചെയ്തെന്നായിരുന്നു ദില്‍ഷയുടെ വിശദീകരണം. ചില സർട്ടിഫിക്കറ്റുകളടക്കം കാണിച്ചതിനാലാണ് ഞാന്‍ ഈ പരസ്യത്തില്‍ അഭിനയിച്ചത്. ഇവർക്ക് പൈസ കൊടുക്കാന്‍ ആരോടും എവിടേയും പറഞ്ഞിട്ടില്ല. സംശയം ഉയർന്നപ്പോള്‍ തന്നെ വീഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും ദില്‍ഷ വ്യക്തമാക്കി.

English summary
Bigg Boss Malayalam Season 4 Fame Dilsha's Controversy: blesslee Explains His Side-goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X