• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറെയാളുകള്‍ക്ക് അത് താങ്ങാനാവില്ല, അപ്പോഴാണ് ആത്മഹത്യകളുണ്ടാവുന്നത്: ഒപ്പം നില്‍ക്കണമെന്ന് റിയാസ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് വൈല്‍ഡ് കാർഡിലൂടെ എത്തിയ താരമായിരുന്നു റിയാസ് സലീം. വ്യക്തമായ സാമൂഹ്യകാഴ്ച്ചപ്പാടും ബോധങ്ങളുമായിരുന്നു ഈ സീസണിലെ എന്നല്ല കഴിഞ്ഞ മൂന്ന് സീസണിലേയും മത്സരാർത്ഥികളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത്. താൻ നിലകൊള്ളുന്ന ഫെമിനിസം- എല്‍ ജി ബി ടി ക്യൂ പോലുള്ള ആശയങ്ങളെ കുറിച്ച് റിയാസിനുള്ള അറിവും അവബോധവും വളരെ ആഴത്തിലുള്ളതായിരുന്നു. അദ്ദേഹം അത് തനിക്ക് അവസരം കിട്ടുമ്പോഴെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു.

ഇപ്പോഴിതാ ക്വിയർ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കൂടുതല്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. തൃശൂരില്‍ സഹയാത്രികയെന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാസ് സലീമിന്റെ വാക്കുകളിലേക്ക്..

എന്നെ ഈ ഒരു വേദിയിലേക്ക് ക്ഷണിച്ചതില്‍

എന്നെ ഈ ഒരു വേദിയിലേക്ക് ക്ഷണിച്ചതില്‍ എല്ലാവരോടും വലിയ നന്ദിയുണ്ട്. പരസ്പരമുള്ള സ്നേഹമാണ് ക്വിയർ കമ്മൂണിറ്റിയുടെ പ്രത്യേകത. ഇവിടെ വന്ന് കയറിയത് മുതല്‍ ആ ഒരു ഊർജ്ജം എനിക്ക് അനുഭവപ്പെടുന്നുണ്ട്. ഇവിടെ നിന്നുകൊണ്ട് ക്വിയർ കമ്മൂണിറ്റി കടന്നുപോയ പ്രശ്നങ്ങളെക്കുറിച്ച് എത്രത്തോളം സംസാരിക്കാന്‍ സാധിക്കുമെന്ന് എനിക്ക് അറിയില്ല. കാരണം, ആ ഒരു ഘട്ടത്തിലൂടെ കടന്നുപോയതും ഒരോ ഘട്ടത്തിലും അതിനോട് പോരാടിക്കൊണ്ടിരിക്കുന്നതും നിങ്ങളാണെന്ന് എനിക്ക് അറിയാമെന്നും റിയാസ് സലീം പറയുന്നു.

ഇഷാകും കാതറിനും അഭിനയ പ്രതിഭകള്‍: മഞ്ജുവിനും ഉണ്ണിരാജക്കും അംഗികാരം, ഇവർ ജേതാക്കള്‍ഇഷാകും കാതറിനും അഭിനയ പ്രതിഭകള്‍: മഞ്ജുവിനും ഉണ്ണിരാജക്കും അംഗികാരം, ഇവർ ജേതാക്കള്‍

ക്വിയർ കമ്മ്യൂണിറ്റിയിലെ ഒരു വ്യക്തിക്ക് കേരളത്തില്‍

ക്വിയർ കമ്മ്യൂണിറ്റിയിലെ ഒരു വ്യക്തിക്ക് കേരളത്തില്‍ ഓരോ ദിവസവും എന്ത് മാത്രം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നെന്ന് നമുക്ക് അറിയാം. പല തരത്തിലുള്ള വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സ്റ്റീരിയോ ടൈപ്പിങ്, ലേബലിങ്ങ്, അവസരങ്ങള്‍ നിഷേധക്കല്‍ തുടങ്ങി ഒരോ വ്യക്തികളും വലിയ പോരട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്.

ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍

കുറെ ആളുകള്‍ക്ക് ഈ പ്രശ്നങ്ങള്‍ താങ്ങാനുള്ള ശേഷി

കുറെ ആളുകള്‍ക്ക് ഈ പ്രശ്നങ്ങള്‍ താങ്ങാനുള്ള ശേഷി ഉണ്ടാവില്ല. അപ്പോഴാണ് അവർ ആത്മഹത്യ ചെയ്യുന്നത്. അങ്ങനെ എത്രയോ ജീവിതങ്ങള്‍ പൊലിഞ്ഞു പോയി. അതിന് കാരണം നമ്മുടെ കൂടെയുള്ള മനുഷ്യർ തന്നെയാണ്. അവർക്ക് നമ്മളെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇതെല്ലാം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ആത്മഹത്യയെന്ന് എനിക്ക് വിളിക്കാന്‍ സാധിക്കില്ല, അതെല്ലാം കൊലപാതകങ്ങളാണ്

സഹയാത്രിക പോലുള്ള കുറച്ച് സംഘടനങ്ങള്‍

സഹയാത്രിക പോലുള്ള കുറച്ച് സംഘടനങ്ങള്‍ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് കുറേ ആളുകള്‍ക്ക് മുന്നോട്ട് വരാന്‍ സാധിച്ചതും തങ്ങളുടെ ശബ്ദം മറ്റുള്ളവരിലേക്ക് എത്തിക്കാനും സാധിച്ചത്. മാനസികപരമായും ശാരീരകവുമായ പിന്തുണയ്ക്ക് പുറമേ വിദ്യാഭ്യസം ജോലി തുടങ്ങിയ കാര്യങ്ങളിലൊക്കെ നല്ല സേവനങ്ങള്‍ ചെയ്യുന്ന സംഘടനയാണ് സഹയാത്രിക പോലുള്ളത്. അതുകൊണ്ട് തന്നെ അത് വളരെ അഭിനന്ദനം അർഹിക്കുന്നു.

 എന്റെ കാര്യം മാത്രം നോക്കി ജീവിക്കാം

എന്റെ ജീവിതം സുരക്ഷിതമാണ്, അതുകൊണ്ട് എന്റെ കാര്യം മാത്രം നോക്കി ജീവിക്കാം എന്ന് കരുതുന്നവരല്ല ക്വിയർ ആള്‍ക്കാർ. സമൂഹത്തിലെ പൊതുധാരണകളെ ദിവസവും വെല്ലുവിളിച്ചോണ്ടിരിക്കുന്നവരാണ് ക്വിയർ കമ്യൂണിറ്റിയിലെ ആള്‍ക്കാർ. എല്ലാതരത്തിലും അവർ വെല്ലുവിളികള്‍ നേരിടുന്നു. അതുകൊണ്ട് തന്നെ പരസ്പരം എങ്ങനെ ചേർത്ത് പിടിക്കണം എന്ന് അറിയാവുന്നവരാണ് ഈ കമ്യൂണിറ്റിയുള്ളത്.

ഏറ്റവും കൂടുതല്‍ മാനസിക ആരോഗ്യപരമായ പ്രശ്നങ്ങള്‍

ഏറ്റവും കൂടുതല്‍ മാനസിക ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്നതും ഈ ജനങ്ങളാണ്. എന്നിട്ടും നിങ്ങള്‍ ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോവുന്നുണ്ടെങ്കില്‍ അത് വലിയ അഭിനന്ദനം അർഹിക്കുന്നതാണ്. അഭിനന്ദിക്കപ്പെട്ടതുകൊണ്ട് മാത്രം കാര്യമല്ല. നമ്മുടെ ചുറ്റിനും ബുദ്ധിമുട്ടുന്ന ഇത്തരം ധാരാളാം ആളുകള്‍ ഉണ്ടാകും. അവർക്ക് സഹായങ്ങള്‍ വേണ്ടി വരും. അവരെയെല്ലാം ചേർത്ത്പ്പിടിക്കണമെന്നും റിയാസ് കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss Malayalam Season 4 fame Riyas salim wants everyone to keep the queer community together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X