
കോട്ടില്ലെങ്കില്‍ കലിപ്പാണോ..; ഇത് വേണയെന്നാണ് അനിയത്തി ചോദിച്ചത്, വീട്ടിലും ആശങ്ക: റോബിന്‍ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ഉയർന്ന് വന്ന താരമാണ് ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്‍. പലവിധത്തിലുള്ള നിരവധി വിമർനങ്ങള്‍ അദ്ദേഹത്തിനെതിരായി ഉയർന്ന് വന്നിട്ടുണ്ടെങ്കിലും വലിയൊരു ആരാധക സമൂഹമാണ് അദ്ദേഹത്തിനുള്ളത്. ബിഗ് ബോസ് ഷോയില്‍ പാതിവഴിയില്‍ പുറത്താക്കപ്പെട്ടെങ്കിലും അന്ന് മുതല്‍ ഇന്നുവരെ തന്റെ ആരാധകരെ ഒരുമിച്ച് നിർത്താനായി എന്നതാണ് അദ്ദേഹത്തിന്റെ വിജയം.
ഉദ്ഘാടനങ്ങള്‍ക്കള്‍ക്കെല്ലാം പോവുമ്പോള്‍ മറ്റേത് ബിഗ് ബോസ് താരത്തിന് ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത അദ്ദേഹത്തിന് ലഭിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ തന്റെ കൂടുതല്‍ വിശേഷങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് റോബിന്‍. ബിഗ് ബോസിലെ സഹതാരമായിരുന്ന ബ്ലെസ്ലീക്കൊപ്പം ഷോ റീല്‍സ് എന്ർടെയിമെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസില്‍ പട്ടിണിയൊന്നും അല്ല, കൃത്യമായ റേഷന്‍ ആദ്യം തന്നെ തരും. എന്നാല്‍ നമ്മുടെ ആക്രാന്തം കാരണം എല്ലാം പെട്ടെന്ന് തീർക്കും. അതുകൊണ്ട് അവസാനമാകുമ്പോള്‍ അടിയും പട്ടിണിയുമാവും. ഇതിന്റെ പേരില്‍ ചില പ്രശ്നങ്ങളുണ്ടായെന്ന് പുറത്തിറങ്ങിയപ്പോള്‍ മനസ്സിലായി. ഞങ്ങളുടേത് ഫാന്‍സ് അല്ല, ഡോക്ടർ ഫാമിലിയാമെന്നും റോബിന്‍ പറയുന്നു.
അന്ന് ദിലീപ് കാണിച്ച അതേ തന്ത്രമാണ് ഇന്ന് ഷോണ്‍ ജോര്‍ജും കാണിക്കുന്നത്: ബൈജു കൊട്ടാരക്കര

തുടർന്നാണ് തന്റെ ദേഷ്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനും താരം മറുപടി നല്‍കുന്നത്. 'ഡോക്ടർ മച്ചാന്‍ കോട്ട് ഊരുകയാണെങ്കില്‍ കല്ലിപ്പാണ്, കോട്ടില്ലെങ്കില്‍ ആള് ഒക്കെയാണ്' എന്നൊരു വർത്തമാനം ഡോക്ടർ ഫാമിലി അംഗങ്ങള്‍ക്കിടയിലുണ്ട്. ഇതില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോയെന്നായിരുന്നു അവതാരകയുടെ ചോദ്യം.

ബിഗ് ബോസില്‍ പോയപ്പോള്‍ ഞാന്‍ പെട്ടെന്ന് ചിന്തിച്ചതാണ് കോട്ടിന്റെ കാര്യം. അല്ലാതെ ഇതിന് മുമ്പൊന്നും അങ്ങനെ ചെയ്തിട്ടില്ല. ബിഗ് ബോസില്‍ പോവുമ്പോള്‍ നമ്മള്‍ ക്രിയേറ്റീവായിട്ട് കണ്ടന്റുകള്‍ ക്രിയേറ്റുകള്‍ ചെയ്യണം. ബിഗ് ബോസ് കഴിഞ്ഞ് ആറ് മാസം കഴിഞ്ഞിട്ടും ഇപ്പോഴും ആ ചോദ്യം ചോദിക്കണമെങ്കില്‍ അത്തരമൊരു ചെറിയ ഇംപാക്ട് എങ്കിലും അതിനുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
പൂജ ബംബര്‍ വിജയി പുറത്ത് വരില്ല?: മുന്നില്‍ അനൂപിന്റെ ദുരനുഭവം, രാമചന്ദ്രനും കിട്ടും ഒരു കോടി

നമ്മള്‍ ക്രിയേറ്റ് ചെയ്ത കണ്ടന്റാണ് അത്. ബ്ലെസ്ലിയാണെങ്കില്‍ ആപ്പിള്‍ കടിച്ച് വരുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഇതൊക്കെ നമ്മള്‍ അവിടുന്ന് കഷ്ടപ്പെട്ട് ആലോചിച്ച് ക്രിയേറ്റ് ചെയ്യുന്ന കാര്യങ്ങളാണ്. ചിലത് പെട്ടെന്ന് മനസ്സില്‍ വരും, ചിലതിന് സമയമെടുക്കും. അല്ലാതെ ഒരു വെക്കേഷന്‍ മൂഡില്‍ അല്ല നമ്മള്‍ ബിഗ് ബോസിലേക്ക് പോവുന്നത്. രാവിലെ എഴുന്നേറ്റ് പാട്ടിട്ട് ഭക്ഷണവുമൊക്കെ കഴിച്ച് ഉറങ്ങാനല്ല ഞങ്ങള്‍ പോയതെന്നും റോബിന്‍ പറയുന്നു.
Friendship: ആ സുഹൃത്തിനെ വിശ്വസിക്കാമോ? യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ അറിയാം, ഇതാ ചിലവഴികള്‍

എന്നെയൊന്നും അധികം ആർക്കും അറിയില്ല. ബ്ലെസ്ലിയെ സോഷ്യല്‍ മീഡിയയിലൂടെ എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. അവന്റെ ഒരു ക്യാമറ പോയ സംഭവമൊക്കെ വൈറലായിരുന്നു. ഞാന്‍ ഡോക്ടറായി വർക്ക് ചെയ്യുമ്പോഴാണ് ഈ അവസരം വരുന്നത്. ഇത് കഴിഞ്ഞാല്‍ നമ്മുടെ പേരൊക്കെ എങ്ങനെയാവുമെന്ന് അറിയില്ലെന്ന സംശയമായിരുന്നു വീട്ടുകാർക്ക് ഉണ്ടായിരുന്നത്.

വീട്ടുകാർക്ക് കുറച്ച് ആശങ്കയുണ്ടായിരുന്നു. ഇത് വേണമോയെന്നായിരുന്നു അനിയത്തിയും ചോദിച്ചത്. ആ റിസ്ക്കെല്ലാം എടുത്താണ് ഞാന്‍ വന്നത്. ബിഗ് ബോസ് എന്നെ തേടി വന്നതല്ല, ഞാന്‍ ബിഗ് ബോസ് അങ്ങോട്ട് തേടി പോയതാണ്. 12 മണിക്കൂർ നൈറ്റ് ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ നിന്നും ഉറക്കം ശരിയാക്കാനായി 10 മാസം ലീവ് എടുത്തിരിക്കുകയായിരുന്നു. അതിന് ശേഷം 6 മാസം കൂടി നീട്ടി.

ബിഗ് ബോസ് സീസണ്‍ 3 യിലുണ്ടായിരുന്ന അനൂപാണ് എന്നെ ഏഷ്യാനെറ്റിലെ പ്രവീണ്‍ സാറിന് മുന്നിലെത്തിക്കുന്നത്. അദ്ദേഹം ഷോർട്ട് ലിസ്റ്റ് ചെയ്തിട്ട് അഭിമുഖത്തിന്റെ ഘട്ടത്തില്‍വരെ എത്തിച്ചു. അഭിമുഖത്തില്‍ നന്നായി പെർഫോമന്‍സ് ചെയ്താല്‍ മാത്രമേ എനിക്ക് മുന്നോട്ട് പോവാന്‍ സാധിക്കുമായിരുന്നുള്ളു. എന്നെ റെക്കമന്‍ഡ് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പോഴും ഞാന്‍ അതാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നെ പ്രമോട്ട് ചെയ്യാന്‍ ഞാന്‍ തന്നെ കഷ്ടപ്പെടണം. അല്ലാതെ എനിക്ക് വേണ്ടി ആരും ഒന്നും ചെയ്ത് തരില്ലെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.