കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കൊല്ലം കൊണ്ട് പണം ഉണ്ടാക്കി, ഇനി രാഷ്ട്രീയത്തിലേക്കെന്ന് റോബിൻ; സ്വന്തം പാർട്ടി? മറുപടി

Google Oneindia Malayalam News
 robin-3-1675256343.jpg

കൊച്ചി; ബിഗ് ബോസ് സീസൺ 4 ലൂടെ വളരെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ കഴിഞ്ഞ മത്സരാർത്ഥിയായിരുന്നു ഡോ റോബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞ് ഏഴ് മാസങ്ങൾ കഴിഞ്ഞെങ്കിലും റോബിന്റെ ജനപിന്തുണയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഇനി സിനിമയിൽ ഭാഗ്യപരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് റോബിൻ. സിനിമ കഴിഞ്ഞാൽ ഉടൻ രാഷ്ട്രീയത്തിലേക്കും ചേക്കേറുമെന്നാണ് റോബിൻ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്

 രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലിറങ്ങും

രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലിറങ്ങും

എനിക്ക് ഒരു സിനിമ ചെയ്യണമെന്നുണ്ട്. രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിൽ ഇറങ്ങാനും താത്പര്യമുണ്ട്. പല രാഷ്ട്രീയ പാർട്ടികളും തന്നെ സമീപിച്ചിട്ടുണ്ട്. അതാരാണെന്നൊന്നും ഇപ്പോൾ പറയുന്നില്ല. എന്തായാലും നല്ല താത്പര്യമുണ്ട്. ഒരുപാട് പ്രശ്നങ്ങൾ ഉള്ള മേഖലയാണെങ്കിലും എനിക്ക് താത്പര്യമുണ്ട്. എന്നിരുന്നാലും എന്നെ ഇത്രയും വളർത്തിയത് ജനങ്ങളാണ് . അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

ഉണ്ണി മുകുന്ദൻ കേസ് കൊടുത്താൽ റോബിനെതിരെ ദൃക്സാക്ഷിയെ കൊടുക്കാം; അഖിൽ മാരാർഉണ്ണി മുകുന്ദൻ കേസ് കൊടുത്താൽ റോബിനെതിരെ ദൃക്സാക്ഷിയെ കൊടുക്കാം; അഖിൽ മാരാർ

 സ്വന്തം പാർട്ടിയോ

സ്വന്തം പാർട്ടിയോ

സ്വന്തം പാർട്ടിയായിരിക്കുമോ അതോ ജനങ്ങളുടെ പൾസ് അറിയുന്ന പാർട്ടിയായിരിക്കുമോയെന്ന ചോദ്യത്തിന് ജനങ്ങളുടെ പൾസ് അറിയുന്നത് കൊണ്ടാണല്ലോ ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും നാളായി താൻ ലൈം ലൈറ്റിൽ നിൽക്കുന്നത് എന്നായിരുന്നു റോബിന്റെ പ്രതികരണം. ഈ ഒരു വർഷം കൊണ്ട് ഫിനാൻഷ്യൽ കാര്യങ്ങൾ സ്റ്റേബിളാക്കി.

 ഒരു ലക്ഷമായിരുന്നു ശമ്പളം

ഒരു ലക്ഷമായിരുന്നു ശമ്പളം

ഒരു ലക്ഷം രൂപയാണ് തനിക്ക് ഡോക്ടർ ആയപ്പോൾ ശമ്പളം ലഭിച്ച് കൊണ്ടിരുന്നത്. ഈ വർഷത്തിൽ ഞാൻ പല ഉദ്ഘാടനങ്ങളും പ്രമോഷനുകളുമൊക്കെയുമായി സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. എനിക്ക് പലിശ കിട്ടുന്നുണ്ട്. എന്നെ പട്ടിണി കിടത്താൻ എന്തായാലും ആവില്ല. കാരണം ഞാൻ ഫിനാൻഷ്യലി സ്റ്റേബിൾ ആകാനുള്ള കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞതാണ്.

ഉണ്ണി മുകുന്ദനെ കൂവാൻ 20,000 കൊടുത്തോ? ആദ്യമായി പ്രതികരിച്ച് റോബിൻ..'ഒരുപാട് പേർ ചതിക്കുന്നു'ഉണ്ണി മുകുന്ദനെ കൂവാൻ 20,000 കൊടുത്തോ? ആദ്യമായി പ്രതികരിച്ച് റോബിൻ..'ഒരുപാട് പേർ ചതിക്കുന്നു'

 സിനിമ ചെയ്യുകയെന്നതാണ്

സിനിമ ചെയ്യുകയെന്നതാണ്

അടുത്ത ഘട്ടം എന്ന് പറയുന്നത് ഒരു സിനിമ ചെയ്യുകയെന്നതാണ്. ഇപ്പോൾ കുടുംബത്തിനാണ് പ്രാധാന്യം. വിവാഹം കഴിഞ്ഞാൽ സിനിമ ചെയ്യും. അത് കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. മുതലെടുക്കാൻ അല്ല.നാടിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നുണ്ട്', റോബിൻ പറഞ്ഞു. ബിഗ് ബോസിലെ സഹമത്സരാർത്ഥികളിൽ ആരോടും തനിക്ക് ദേഷ്യമില്ലെന്നും റിയാസ് അടക്കമുള്ളവരെ തന്റെ വിവാഹത്തിന് ക്ഷണിക്കുമെന്നും റോബിൻ പറഞ്ഞു.

 അലറി വിളിക്കുന്നത് മാർക്കറ്റിംഗ് തന്ത്രമാണ്

അലറി വിളിക്കുന്നത് മാർക്കറ്റിംഗ് തന്ത്രമാണ്


ആരതി പൊടി ജിവിതത്തിൽ വന്നതോടെ എടുത്ത് ചാട്ടം കുറഞ്ഞു.അലറി വിളിക്കുന്നതൊക്കെ എന്റെ മാർക്കറ്റിംഗ് തന്ത്രമാണ്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ അറക്കാൻ ഒരു മാടിനെ കിട്ടി എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. കാരണം ഇങ്ങോട്ട് വന്ന് കയറുന്നതല്ലേ. വെറുതെ വിടേണ്ടല്ലോ. അഖിൽ മാരാർ എന്നെ ഉപയോഗിക്കാൻ ശ്രമിച്ചു ഞാൻ പുള്ളിക്കാരനേയും ഉപയോഗിച്ചു. ഇനിയും പുള്ളിക്കാരൻ വീഡിയോ ഇട്ടാൽ പുള്ളി തന്നെയാണ് മണ്ടൻ. എന്റെ റീച്ച് തന്നെയാണ് കൂടിക്കോണ്ടിരിക്കുന്നത്.

'റോബിന്റെ പുറത്താക്കൽ ട്വിസ്റ്റ്, 6 ൽ നിന്ന് 75 ശതമാനത്തിലേക്ക് ഉയർന്ന ദിൽഷ, റിയൽ ജാസ്മിൻ; പ്രേക്ഷകർ പറയുന്നു'റോബിന്റെ പുറത്താക്കൽ ട്വിസ്റ്റ്, 6 ൽ നിന്ന് 75 ശതമാനത്തിലേക്ക് ഉയർന്ന ദിൽഷ, റിയൽ ജാസ്മിൻ; പ്രേക്ഷകർ പറയുന്നു

 ഉണ്ണി മുകുന്ദൻ പ്രതികരിച്ചതിൽ

ഉണ്ണി മുകുന്ദൻ പ്രതികരിച്ചതിൽ

സായ് കൃഷ്ണയുടെ വീഡിയോയ്ക്കെതിരെ
ഉണ്ണി മുകുന്ദൻ പ്രതികരിച്ചതിൽ അസ്വാഭാവികതയൊന്നുമില്ല. അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലാക്കുന്നു. പക്ഷേ ചീത്ത വിളിക്കരുതായിരുന്നു. അത് അദ്ദേഹത്തിന് മനസിലായെന്നാണ് കരുതുന്നത്. ഉണ്ണി മുകുന്ദൻ ചീത്ത വിളിച്ചു എന്ന് കരുതി അത് വെച്ച് ജഡ്ജ് ചെയ്ത് അദ്ദേഹത്തെ ഇല്ലാതാക്കേണ്ടതില്ല. സായ് എന്നേയും വിമർശിച്ചിരുന്നു. പക്ഷേ ആ വിമർശനത്തെ ഞാൻ അതിന്റേതായ രീതിയിലാണ് കണ്ടത്', റോബിൻ പറഞ്ഞു.

English summary
Bigg Boss Malayalam Season 4 Fame Robin Says Financially stable, Will Join Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X