• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമായിരുന്നില്ല അത്; പിറകില്‍ ഒരുപാട് കാര്യങ്ങളുണ്ട്: റോബിന്‍

Google Oneindia Malayalam News

ബിഗ് ബോസ് ഷോയില്‍ വെച്ച് മത്സരാർത്ഥികള്‍ തമ്മില്‍ വലിയ രീതിയിലുള്ള വാക്കേറ്റവും വഴക്കുകളും ഉണ്ടാവാറുള്ളത് സ്ഥിരമായ കാര്യമാണ്. ബിഗ് ബോസ് വീടിനുള്ളില്‍ വെച്ച് തന്നെയോ പിന്നീട് പുറത്ത് വരുമ്പോഴോ അവർ ആ വഴക്കുകള്‍ പറഞ്ഞ് തീർക്കുന്നതാണ് ഭൂരിപക്ഷം കേസുകളിലും കണ്ടിട്ടുള്ളതും. എന്നാല്‍ ചില ആരാധകരെങ്കിലും ഈ വഴക്കുകളെ സ്ഥിരമായി കൊണ്ട് നടക്കുകയും തങ്ങളുടെ താരത്തിന് വേണ്ടി സോഷ്യല്‍മീഡിയയിലൂടെ അനാവശ്യമായ രീതിയില്‍ പ്രതികരണങ്ങള്‍ നടത്തുകയും ചെയ്യുന്നു.

മലയാളത്തിലും ഇതിന് ഒട്ടും കുറവില്ല. അത്തരിത്തലൊരു അവസരത്തിലായിരുന്നു ബ്ലെസ്ലിയുടെ ആരാധകർ എന്ന് പറഞ്ഞ് എത്തിയവർക്കെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് റോബിന്‍ രംഗത്ത് എത്തിയത്. 'പ്രശസ്തമായ ആ മൂക്കാമണ്ട' പ്രതികരണത്തില്‍ ഇപ്പോഴിതാ ബ്ലെസ്ലിയെ അടുത്തിരുത്തി തന്നെ വിശദീകരണം നല്‍കുകയാണ് റോബിന്‍ ഷോ റീല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായ ഒരു പ്ലാനിങ്ങും എനിക്ക് ഉണ്ടായിരുന്നില്ല

കൃത്യമായ ഒരു പ്ലാനിങ്ങും എനിക്ക് ഉണ്ടായിരുന്നില്ല. ഒരോ ദിവസത്തെ മൂഡ് അനുസരിച്ചായിരുന്നു ബിഗ് ബോസിലെ ഓരോ ദിവസവും ഞാന്‍ കളിച്ചിരുന്നത്. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്ലാറ്റ് ഫോമായിരുന്നു ബിഗ് ബോസ്. ഈ സമയം വരെ എന്നെ അധികം പേർക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ തന്നെ ഈ അഭുമുഖത്തിന് ഞാനിരിക്കാന്‍ കാരണം ബിഗ് ബോസാണെന്നും റോബിന്‍ പറയുന്നു.

'മഞ്ജു വാര്യറെ വിസ്തരിക്കുമ്പോള്‍ ദിലീപ് ഭയക്കണോ': ഇപ്പോഴത്തെ തടസ്സം മാറുമെന്ന് ബൈജു കൊട്ടാരക്കര'മഞ്ജു വാര്യറെ വിസ്തരിക്കുമ്പോള്‍ ദിലീപ് ഭയക്കണോ': ഇപ്പോഴത്തെ തടസ്സം മാറുമെന്ന് ബൈജു കൊട്ടാരക്കര

എന്റെ പരിമിതികള്‍ക്കുള്ളിലിരുന്ന് എനിക്ക്

എന്റെ പരിമിതികള്‍ക്കുള്ളിലിരുന്ന് എനിക്ക് കൊടുക്കാന്‍ കഴിയുന്നതിന്റെ പരമാവധി കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഓരോ സെക്കന്‍ഡും അതിന് വേണ്ടി തന്നെയാണ് നിന്നത്. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ് ഞാന്‍. അതൊക്കെ എന്റെ നെഗറ്റീവാണ്. പച്ചയായ ഒരു മനുഷ്യനാണ് ഞാന്‍. ഒന്നും പറഞ്ഞ് രണ്ടാമത് പൊട്ടിക്കണം എന്നൊക്കെയുള്ള രീതിയായിരുന്നു എന്റെത്.

കോട്ടില്ലെങ്കില്‍ കലിപ്പാണോ..; ഇത് വേണയെന്നാണ് അനിയത്തി ചോദിച്ചത്, വീട്ടിലും ആശങ്ക: റോബിന്‍ പറയുന്നുകോട്ടില്ലെങ്കില്‍ കലിപ്പാണോ..; ഇത് വേണയെന്നാണ് അനിയത്തി ചോദിച്ചത്, വീട്ടിലും ആശങ്ക: റോബിന്‍ പറയുന്നു

അങ്ങനേയുള്ള എന്നെ സംബന്ധിച്ച് ഏറ്റവും

അങ്ങനേയുള്ള എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ബിഗ് ബോസ് ഷോ. ആ ഒരു ഷോ എനിക്ക് ഒരുപാട് ക്ഷമ പഠിപ്പിച്ച് തന്നു. മുമ്പില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിലൊന്നും നമ്മള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നുള്ള സ്റ്റേജിലേക്ക് വരെ ഞാനെത്തി. അത്തരമൊരു കാര്യം കിട്ടിയതിന്റെ പ്രധാന കാരണം ബിഗ് ബോസാണെന്നും റോബിന്‍ പറയുന്നു.

നല്ലവനായ ഉണ്ണിയായി എനിക്ക് ഒരിടത്തും നില്‍ക്കാന്‍

നല്ലവനായ ഉണ്ണിയായി എനിക്ക് ഒരിടത്തും നില്‍ക്കാന്‍ സാധിക്കില്ല. നെഗറ്റീവും പോസീറ്റിവും ഉള്ള ആളാണ് ഞാന്‍. നൂറ് ശതമാനം ശരിമാത്രം ചെയ്ത് ജീവിക്കാന്‍ പറ്റുമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. എന്റെ വായില്‍ നിന്നും ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ വരും, റിയാക്ട് ചെയ്യും. ഇതൊക്കെ തന്നെയാണ് ഞാന്‍. ഞാന്‍ എങ്ങനെയാണോ, അങ്ങനെ തന്നെ സ്വീകരിക്കണമെന്നാണ് പറയാനുള്ളത്.

മുക്കാമണ്ട പ്രയോഗം വീഡിയോ പെട്ടെന്ന്

മുക്കാമണ്ട പ്രയോഗം വീഡിയോ പെട്ടെന്ന് ഒരു രാത്രി ചെയ്യണമെന്ന് കരുതി ചെയ്ത കാര്യമല്ല, അതിന് പിറകില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. എന്തായാലും എന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു വീഡിയോ ചെയ്യേണ്ടി വന്നു. വീഡിയോ വന്ന സ്ഥിതിക്ക് എനിക്ക് അത് ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. പെട്ടെന്ന് തന്നെ എല്ലാവരിലേക്കും അത് എത്തി. ബ്ലെസ്ലീ ആദ്യം ഈ സംഭവം ഒന്നും അറിയുന്നുണ്ടായിരുന്നില്ല.

ഫിനാലെ കഴിഞ്ഞുള്ള പാർട്ടിക്കിടയില്‍

ഫിനാലെ കഴിഞ്ഞുള്ള പാർട്ടിക്കിടയില്‍ എനിക്ക് ബ്ലെസ്ലിയുടെ അടുത്ത് പോയി.. ഡാ.. ഇങ്ങനെ ഒരു സംഭവം നടന്നു പോയി സോറി എന്ന് പറയണം എന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പോയി സംസാരിക്കാമെന്ന് വിചാരിച്ചു. പലരും വഴി അവനെ അതിന് ശേഷവും കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചു. എന്റെ ഭാഗത്ത് തെറ്റ് വന്നു. അത് അവനോട് പറയണം എന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് അവന്റെ വീട്ടില്‍ പോയി എന്റെ ഭാഗത്ത് തെറ്റ് പറ്റിയെന്ന് പറഞ്ഞത്.

അമ്മ വിളമ്പി തന്ന ഭക്ഷണമൊക്കെ കഴിച്ച്

അമ്മ വിളമ്പി തന്ന ഭക്ഷണമൊക്കെ കഴിച്ച് വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ അന്ന് വീട്ടില്‍ നിന്നും പിരിഞ്ഞത്. ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായ ഒരു വിഷയവും ഇല്ല. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ക്ക് ബ്ലെസ്ലിയേയും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ ഇഷ്ടപ്പെടുന്നവർ വെറുതെ വഴക്കുണ്ടാക്കാനോ പ്രശ്നങ്ങളുണ്ടാക്കാനോ പോവരുതെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss Malayalam season 4 fame Robin says it was not a decision taken overnight-goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X