• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുടുംബത്തെ മുഴുവൻ ബാധിക്കുന്നു, മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം'; വേദനയോടെ ശാലിനി നായർ

Google Oneindia Malayalam News

കൊച്ചി: ഗുരുവായൂരിൽ പോയി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ വീണ്ടും ബിഗ് ബോസ് താരം ശാലിനി നായർ. ഇത്തരം പ്രചരണങ്ങളോട് തന്റെ പിതാവിന്റെ പ്രതികരണം പങ്കുവെച്ച് കൊണ്ടാണ് ശാലിനി രംഗത്തെത്തിയത്. അച്ഛന്റെ വാക്കുകൾ മാത്രം മതി തനിക്ക് ജീവിക്കാൻ എന്ന് ശാലനി പറയുന്നു.

അമ്മയ്ക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ പോയതിനാണ് രഹസ്യ വിവാഹം എന്ന പേരിൽ വ്യാജ പ്രചരണം നടക്കുന്നതെന്നും കടുത്ത അധിക്ഷേപമാണ് തനിക്കെതിരെ ചിലർ നടത്തുന്നതെന്നും ശാലിനി പറഞ്ഞിരുന്നു.

'കല്യാണം ഉണ്ടായി എന്ന് അവരല്ലല്ലോ തീരുമാനിക്കേണ്ടത്


വീഡിയോയിൽ പിതാവിന്റെ വാക്കുകൾ ഇങ്ങനെ-'കല്യാണം ഉണ്ടായി എന്ന് അവരല്ലല്ലോ തീരുമാനിക്കേണ്ടത്. ഗുരുവായൂർ അമ്പലത്തിൽ പോയിക്കഴിഞ്ഞാൽ കല്യാണം കഴിക്കുമെന്നാണോ? ആൾക്കാരങ്ങനെ പലതും പറയും , നമ്മുടെ കാര്യം നമ്മുക്കറിയൂലെ, പരിഭവവും വേണ്ട, പരാതിയും വേണ്ട, ദൈവം സഹായിച്ച് ഇതുവരെ എത്തിയല്ലേ, ഇനിയും മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നു. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ.കക്കാനൊന്നും പോകുന്നില്ലല്ലോ, അഭിമാനത്തോടെ ജീവിക്കുന്നു ,ജോലി ചെയ്യുന്നു' പിതാവ് പറയുന്നു.

'എനിക്ക് ഇനി ഒരു ജീവിതം ഉണ്ടായെന്ന് വരില്ല, നിങ്ങൾ ആവുന്ന പോലെ വിവാദമാക്കി കത്തിക്ക്'; ശാലിനി നായർ'എനിക്ക് ഇനി ഒരു ജീവിതം ഉണ്ടായെന്ന് വരില്ല, നിങ്ങൾ ആവുന്ന പോലെ വിവാദമാക്കി കത്തിക്ക്'; ശാലിനി നായർ

ഒരച്ഛന്റെ വാക്കുകളാണ്


ശാലിനി പങ്കിട്ട കുറിപ്പ് വായിക്കാം-
"കാലാളുകളോട് കൂടി ഓടിയിട്ട് നീ തോറ്റുപോയാൽ കുതിരകളോട് കൂടി എങ്ങിനെ മത്സരിച്ചോടും "അഭിമാനത്തോടെ ജോലി ചെയ്യുന്നു അങ്ങിനെ ജീവിക്കുന്നു!!
ഈ ഒരൊറ്റ വാക്ക് മതി ഇനിയെനിക്ക്
അച്ഛനാണ്,, ഉച്ചക്ക് ഊണ് കഴിക്കാൻ വന്നതാണ്.എനിക്ക് വേണ്ടി പറയാനും എന്റെ കാര്യങ്ങൾ മറ്റാരെക്കാളും ആദ്യം മനസ്സിലാക്കിയിട്ടുള്ളതുമായ ഒരേ ഒരു വ്യക്തി.ക്യാമറ ഫെയ്സ് ചെയ്ത് ഇമ വെട്ടാതെ സംസാരിക്കാനുള്ള കോൺഫിഡൻസ് ഒന്നും ഇല്ല. പക്ഷെ ഇത് ഒരച്ഛന്റെ വാക്കുകളാണ്.

അപൂർവ്വ രോഗം ബാധിച്ച ചിഞ്ചുവിനെ ഞെട്ടിച്ച് റോബിന്റേയും ആരതിയുടെയും 'സർപ്രൈസ്'; ഓഫർ ഇങ്ങനെ, വൈറൽഅപൂർവ്വ രോഗം ബാധിച്ച ചിഞ്ചുവിനെ ഞെട്ടിച്ച് റോബിന്റേയും ആരതിയുടെയും 'സർപ്രൈസ്'; ഓഫർ ഇങ്ങനെ, വൈറൽ

പരിഗണന കൊടുക്കാതിരിക്കൂ എന്നും


ഇതിനെയൊന്നും മൈൻഡ് ചെയ്യേണ്ടതില്ല എന്നും പരിഗണന കൊടുക്കാതിരിക്കൂ എന്നും പറയുന്നത് ഞാൻ മനസിലാക്കുന്നു. പക്ഷെ വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു പ്രധാന അധ്യായമാണ്. ഇവിടെ രണ്ടാം വിവാഹം എന്ന് വ്യാജ വാർത്തകൾ വരുന്നതിനെ നിഷേധിച്ചുകൊണ്ട് പ്രതികരിച്ചില്ലെങ്കിൽ നാളെ ഇക്കൂട്ടർ ഇതിൽ കൂടുതൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുവാനും മടിക്കില്ല.

 സ്കൂളിൽ പോവുന്ന ഒരു മകനുണ്ട് എനിക്ക്


ഞാൻ ഇത് ചെയ്യുന്നത് സ്കൂളിൽ പോവുന്ന ഒരു മകനുണ്ട് എനിക്ക്. അവൻ നേരിടേണ്ടി വരുന്ന പല ചോദ്യങ്ങളും ഉണ്ട്. അതിനൊക്കെയും ഇന്നല്ലെങ്കിൽ നാളെ എന്നിലൂടെ മറുപടി വന്നേ തീരൂ,, അത്കൊണ്ട് ഇത്രയും ഗൗരമേറിയ കാര്യങ്ങൾ നിസ്സാരമായി വെറും സൈബർ ബുള്ളിയിങ് അല്ലേ എന്നുള്ള ലാഖവത്തോടെ തള്ളി കളയാൻ പറയുന്നതിന് മുൻപ് എന്റെ ഭാഗം കൂടി ഒന്ന് ചിന്തിക്കുമല്ലോ,,ഈ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് എന്നെപോലെ ഇതൊക്ക അനുഭവിക്കുന്ന ആർക്കെങ്കിലും റിലേറ്റ് ചെയ്യാൻ കഴിയും, അങ്ങിനെ കഴിയട്ടെ,,

ഒരു കുടുംബത്തെ മുഴുവൻ ബാധിക്കുന്നു


നിസ്സാരമായ ചില കമന്റുകളെ വഴിയിലൂടെ പോവുമ്പോൾ അപഹാസ്യ കമന്റ്‌ അടിക്കുന്നവരുടെ കൂട്ടത്തിലേ ഉൾപ്പെടുത്താറുള്ളു, ഇത് അങ്ങിനെ അല്ല. ഒരു കുടുംബത്തെ മുഴുവൻ ബാധിക്കുന്നു. ഒരുപാട് പേരോട് മറുപടി പറയേണ്ടി വരുന്നു.അവർ ഈ ഫീൽഡും പല വാർത്തകളും ഇനിയും വന്നേക്കാവുന്ന ഗോസിപ്പുകളും ഒക്കെ ഗ്രഹിക്കാൻ പാകത്തിന് ഇതിനോടൊക്കെ ഒന്ന് പാകപ്പെട്ട്‌ വരുന്നതേയുള്ളൂ, ഞാനും!!

'ദിലീപേ, എത്ര ശ്രമിച്ചിട്ടും വെളുക്കുന്നില്ലല്ലോ'; ഏഷ്യാനെറ്റ് വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനം'ദിലീപേ, എത്ര ശ്രമിച്ചിട്ടും വെളുക്കുന്നില്ലല്ലോ'; ഏഷ്യാനെറ്റ് വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനം

ആശ്വാസവാക്കുകളായി


മുന്നോട്ട് പോവാൻ തന്നെ ആണ് തീരുമാനം,,
ആശ്വാസ വാക്കുകൾ തന്ന് ചേർത്ത് നിർത്തിയ പ്രിയപ്പെട്ടവർക്ക് വാക്കുകൾക്കതീതമായി ഹൃദയം കൊണ്ട് ഞാൻ നന്ദി പറയട്ടെ!!സഹോദര തുല്യനായ ഒരു സുഹൃത്ത് എനിക്കയച്ച ബൈബിൾ സന്ദേശം മുന്നോട്ട് പോവുന്നയാത്രയിൽ ധൈര്യം ചോർന്നുപോവാതിരിക്കാൻ എനിക്ക് ആശ്വാസവാക്കുകളായി!! ആ വാക്യം ഇങ്ങനെ ആയിരുന്നു.."കാലാളുകളോട് കൂടി ഓടിയിട്ടു നീ തോറ്റു പോയാൽ കുതിരകളോടു കൂടി എങ്ങിനെ മത്സരിച്ച് ഓടും!!', പോസ്റ്റിൽ ശാലിനി പറഞ്ഞു.

English summary
Bigg Boss Malayalam Season 4 Fame shalini Nair Shares Father's Video, says This Is My Strength,Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X