'നീ കണ്ട ചെക്കന്മാരോട് സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുത്' - റിയാസും വിനയിയും നേർക്കുനേർ
കൊച്ചി: വാശിയേറിയ തകർപ്പൻ പോരാട്ടങ്ങൾ നടത്തി ബിഗ് ബോസ് മലയാളം സീസൺ 4 ജനശ്രദ്ധ നേടുകയാണ്. എതിർപ്പുകളും വിവിധ വിഷയങ്ങളിൽ ഉണ്ടാക്കുന്ന തർക്കങ്ങളും ഓരോ ദിവസവും കടന്നു വരുന്ന എപ്പിസോഡുകൾക്ക് മാറ്റു കൂട്ടുന്നു.
റിയാലിറ്റി ഷോ ആരംഭിച്ച് 7 ആഴ്ചകൾ പിന്നിടുമ്പോൾ ഇക്കഴിഞ്ഞ ദിവസമായിരുന്നു കോടതി വീക്കിലി ടാസ്ക് ബിഗ് ബോസിൽ അരങ്ങേറിയത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസും വിനയിയും ആയിരുന്നു കോടതി വീക്കിലി ടാസ്ക്കിലെ ജഡ്ജ്മാർ. ഷോ തുടങ്ങി കുറച്ചു സമയങ്ങൾക്ക് ഉള്ളിൽ ടാസ്ക്ക് ആരംഭിച്ചിരുന്നു.
ഇതിനുപിന്നാലെ, സംഘർഷ ഭരിതമായ മുഹൂർത്തങ്ങൾക്ക് ബിഗ് ബോസ് പ്രേക്ഷകർ സാക്ഷ്യംവഹിച്ചു. ടാസ്ക് തുടങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ തർക്കങ്ങൾ ഉടലെടുത്തു.

ലക്ഷ്മി പ്രിയയ്ക്ക് എതിരെ പരാതി പറഞ്ഞെത്തിയ മത്സാരാർത്ഥിയായ ജാസ്മിനിലൂടെ ഇന്നലത്തെ എപ്പിസോഡിന് തുടക്കം കുറിച്ചു. വലിയ രീതിയിൽ ഉളള എതിർപ്പുകൾ നടക്കുന്നതിന് പിന്നാലെ ജഡ്ജിമാർക്കെതിരെയും മത്സരാർത്ഥികൾ പ്രതികരിച്ച് രംഗത്ത് വന്നു. ലക്ഷ്മി പ്രിയയുടെ വാക്കുകൾ പ്രേക്ഷകരെ ആവേശത്തിലാക്കി. 'റിയാസ് പറയുന്നത് കേൾക്കുമ്പോൾ വാദി ഭാഗത്തിന്റെ വക്കീലാണെന്ന് തോന്നുന്നു' എന്നായിരുന്നു ലക്ഷ്മി പ്രിയ നടത്തിയ പ്രതികരണം.

പിന്നാലെ ഈ വാദത്തെ കയ്യടിയിലൂടെ പിന്തുണച്ച് ദിൽഷയും ധന്യയും രംഗത്ത് വന്നു. എന്നാൽ, റിയാസിന് ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. വാദത്തിന് പിന്നാലെ ഉണ്ടായ പ്രതികരണത്തിൽ ദിൽഷയെയും ധന്യയെയും കോർണറിലേക്ക് പിടിച്ചു നിൽത്തുകയായിരുന്നു. ശേഷം, ബ്ലെസ്ലിയും കയ്യടിച്ചത് പ്രേക്ഷകർ കണ്ടിരുന്നു. ഉടൻ തന്നെ, അദ്ദേഹത്തെയും കോടതി പുറത്താക്കി. ബ്ലെസ്ലിക്കൊപ്പം ഡോക്ടറും പുറത്തേക്ക് പോയിരുന്നു.

2 ജഡ്ജ്മാരിൽ ഒരാളായ വിനയ് ഇത് ശരിയായ തീരുമാനം അല്ലെന്ന് വ്യക്തമാക്കി. എന്നിരുന്നാൽ, ആ വാക്ക് പരിഗണിക്കാൻ പോലും റിയാസ് നിന്നില്ല. ഇതിന് പിന്നാലെ വലിയ തർക്കങ്ങൾ ഉണ്ടായി എപ്പിസോഡിൽ....ഒരു ജഡ്ജ് പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ദിൽഷയും പ്രതികരിച്ചപ്പോൾ അഖിലും ഇതിന് പിന്നാലെ എത്തിയിരുന്നു. " ഇവിടെയിരിക്കുന്ന എല്ലാവരും നിങ്ങളുടെ ശത്രുക്കൾ എന്ന നിലയിലാണ് സംസാരിക്കുന്നത്' - എന്നായിരുന്നു മത്സരാർത്ഥിയായ അഖിൽ വ്യക്തമാക്കിയത്.
ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം

റിയാസിന് ഒപ്പമുള്ള ജഡ്ജ് പോലും ഈ രീതിയിൽ ചെയ്യരുതെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചതെന്ന് അഖിൽ ചൂണ്ടിക്കാട്ടി. എന്നാൽ, മത്സരാർത്ഥികളായ എല്ലാവരും പറയുന്ന കാര്യങ്ങൾ കേൾക്കാൻ വേണ്ടിയാണ് രണ്ടു ജഡ്ജിമാരെ നിശ്ചയിച്ചിരിക്കുന്നത്. അല്ലാതെ ഒരാൾ പറയുന്ന കാര്യം മാത്രം കേൾക്കാൻ കഴിയില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു. തകർപ്പൻ ചോദ്യങ്ങളാണ് റിയാസിനെതിരെ ദിൽഷ മുന്നോട്ടുവച്ചത്. ജാസ്മിനും നിമിഷയ്ക്കും വേണ്ടി മാത്രം വ്യക്തിപരമായി സംസാരിക്കാൻ നിശ്ചയിച്ചത് ആണോ റിയാസിനെ എന്നും ദിൽഷ ചോദിച്ചു.

തുടർന്ന് വലിയ രീതിയിലുള്ള തർക്കങ്ങൾക്ക് ബിഗ് ബോസ് വീട് വേദിയായി മാറി. എല്ലാ മത്സരാർത്ഥികളും ചേർന്ന് ജഡ്ജായ റിയാസിന് എതിരെ പ്രതികരിച്ചു. രണ്ടു ജഡ്ജികളിൽ ഒരാളായ വിനയ് കോടതി മുറിയിൽ നിന്നും ഇറങ്ങി പോകുന്ന കാഴ്ചകളാണ് പിന്നാലെ ഉണ്ടായത്. ഈ ജഡ്ജിന്റെ കൂടെ തനിക്ക് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു വിനയ ഇറങ്ങിയത്. ഇതിനുപിന്നാലെ കോടതി പിരിച്ചുവിട്ടതായി ബിഗ് ബോസ് അറിയിച്ചു.

ജഡ്ജിമാരായ റിയാസും വിനയും ചേർന്ന് ഏറ്റുമുട്ടുന്ന കാഴ്ചകൾക്കും ബിഗ് ബോസിൽ കണ്ടു. 'നിന്നോട് എത്ര തവണ പറഞ്ഞതാണ് ഫെമിനിസം ഇവിടെ ചെയ്യരുത്' എന്നാണ് വിനയ് റിയാസിനോട് ചോദിച്ചത്. ഇത് പ്രവർത്തിയിൽ നിന്ന് വളരെ കറക്ട് ആയി അറിയാൻ കഴിഞ്ഞുവെന്നും വിനയിയും വ്യക്തമാക്കി. എന്നാൽ, ഇതു കേട്ട റിയാസ് തെറി വിളാച്ചായിരുന്നു പ്രതികരിച്ചത്. "നീ എന്നോട് സംസാരിക്കണമെങ്കിൽ മര്യാദക്ക് സംസാരിക്കണം. ആരോടാ നീ സംസാരിക്കുന്നതെന്ന് അറിയാമോ. നീ കണ്ട ചെക്കന്മാരോട് സംസാരിക്കുന്നത് പോലെ, എന്നോട് സംസാരിക്കാൻ നിൽക്കരുത്", - എന്നായിരുന്നു റിയാസിനോട് വിനയ് ചോദിച്ചത്. അതേസമയം, ഒറ്റക്കെട്ടായി കൂടെ നിന്ന ജഡ്ജുമാർ പരസ്പരം തർക്കിച്ച് രണ്ടു വഴിക്ക് പോയിത് ബിഗ് ബോസിലും പ്രേക്ഷകരിലും വലിയ ചർച്ചകളായി മാറി.












Click it and Unblock the Notifications