'കളിച്ചത് മഹനീയമായ ഇന്ത്യന്‍ മിലിട്ടറിയോടാണ്, അനിയന്‍ മിഥുന് ഇനി അഗ്നി പരീക്ഷയുടെ നാളുകള്‍'
ബിഗ് ബോസ് സീസണ്‍ 5 അതിന്റെ അവസാനത്തെ ആഴ്ചകളിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ വീട്ടില്‍ പത്ത് പേരാണ് അവശേഷിക്കുന്നത്. ഇത്തവണത്തെ വീക്കിലി ടാസ്‌കായി ആവശ്യപ്പെട്ടത്, ജീവിതാനുഭവം ഒരു ഗ്രാഫായി വരച്ച് പറയാനായിരുന്നു. അങ്ങനെ പങ്കുവച്ച അനിയന്‍ മിഥുന്റെ ജീവിതാനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നത്. അനിയന്‍ മിഥുന്‍ തന്നെ പ്രണയകഥയാണ് വിവരിച്ചത്.
'കാശ്മീരില്‍ ഇന്ത്യന്‍ ടീമിന്റെ സെക്യൂരിറ്റി ആര്‍മിയും വിംഗ് ആയിരുന്നു. അതില്‍ ഓഫീസ് റാങ്കില്‍ കുഴപ്പമില്ലാത്ത പൊസിഷനില്‍ ഉള്ള ആളായിരുന്നു സന. പഞ്ചാബിയായിരുന്നുവെന്നും അവളെ സ്‌നേഹിച്ചെന്നും' അനിയന്‍ പറഞ്ഞു. സന സൈന്യത്തില്‍ മരണപ്പെട്ടു എന്ന അനിയന്‍ മിഥുന്‍ ജീവിതാനുഭവം വിവരിക്കുന്നതിനിടെ തുറന്നുപറഞ്ഞു.

എന്നാല്‍ ഈ കഥയിലെ വിശ്വാസമില്ലായ്മ പ്രേക്ഷകര്‍ക്കിടയില്‍ ചോദ്യമായി ഉയര്‍ന്നിരുന്നു. ഈ കഥയെ അവതാരകനായ മോഹന്‍ലാല്‍ ചോദ്യം ചെയ്യുകയും ചെയ്തു. താന്‍ 15 കൊല്ലമായി ലെഫ്റ്റനന്റ് കേണല്‍ ആണെന്നും. ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് അങ്ങനെ പറയാമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍. ബിഗ് ബോസ് മത്സരാര്‍ത്ഥിയായ വുഷു ചാമ്പ്യന്‍ അനിയന്‍ മിഥുന് ഇനി അഗ്നി പരീക്ഷയുടെ നാളുകളാണെന്ന് മനോജ് കുമാര്‍ പറഞ്ഞു. കളിച്ചത് മഹനീയമായ ഇന്ത്യന്‍ മിലിട്ടറിയോടാണെന്നും മനോജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു പക്ഷേ കടുത്ത നിയമ നടപടി. ലാലേട്ടന്‍ ബിഗ് ബോസ്, ഏഷ്യാനെറ്റ് കൈവിട്ടു. മാക്‌സിമം രക്ഷിക്കാന്‍ അവര്‍ ശ്രമിച്ചു. പക്ഷേ മിഥുന്‍ ! കഷ്ടം ....!എന്തു ചാമ്പ്യനായാലും കുറച്ച് കോമണ്‍ സെന്‍സ് വേണം. അതേ എനിക്ക് പറയാനുള്ളു. 'കളിച്ചത്' മഹനീയമായ ഇന്ത്യന്‍ മിലിട്ടറിയോടാണ് അനിയന്‍ മിഥുന്‍. സഹതാപം മാത്രം അനിയനോട്'- മനോജ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'മിഥുന്‍ ജീവിത ഗ്രാഫ് പറയുമ്പോള്‍, യാതൊരുവിധ ഇമോഷനും ഇല്ലായിരുന്നു. പുള്ളി തെക്കും വടക്കും നടന്ന് എങ്ങോട്ടൊക്കെയോ നോക്കിയായിരുന്നു പറഞ്ഞത്. ആരുടെയും മുഖത്ത് നോക്കി മിഥുന്‍ സംസാരിക്കില്ല. റിനോഷ്, മിഥുന്‍, ജുനൈസ് എന്നിവരാണ് ഈ സീസണില്‍ മുഖത്ത് നോക്കി സംസാരിക്കാത്തവര്‍. ഒരാളെ ഫേസ് ചെയ്ത് സംസാരിക്കാതിരിക്കുന്നത് കള്ളത്തരമാണ്. ചിലപ്പോള്‍ അവരുടെ ക്യാരക്ടര്‍ അങ്ങനെയായിരിക്കാം'.
'മിഥുന്‍ ജീവിതഗ്രാഫ് പറഞ്ഞപ്പോള്‍ പ്രത്യേകിച്ച് ആര്‍ക്കും ഒരു വികാരവും തോന്നിയില്ല. ഇങ്ങനെയുള്ള കഥകളൊക്കെ പൊതുവില്‍ കണ്ണ് നിറയ്ക്കുന്നതാണ്. മിഥുന്‍ തന്നെ ഒരു കോമഡിയായിട്ടാണ് പറയുന്നത്. സന മരിച്ച് കിടക്കുന്നത് കണ്ടപ്പോള്‍ അസൂയ തോന്നി എന്നൊക്കെ പുള്ളി പറഞ്ഞു. അസൂയ തോന്നുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല'.
'ഇക്കാര്യത്തെ കുറിച്ച് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ കിളിപോയ അവസ്ഥ, ആദ്യമായി കാണുന്നത് മിഥുനിലാണ്. പറഞ്ഞ കാര്യം സത്യമാണെങ്കില്‍ കിളി പോകേണ്ട കാര്യമില്ല. ബിഗ് ബോസില്‍ മിഥുന് പിടിച്ച് നിന്നേ പറ്റൂള്ളൂ. കാരണം ബിബി ഹൗസില്‍ എല്ലാവരും പുള്ളയെ ഭിത്തിയിലൊട്ടിക്കുമെന്ന് അറിയാം. പക്ഷേ പുറത്ത് ഭീമമായ നിയമനടപടി നേരിടേണ്ടി വരും. അത് മിഥുന്റെ കരിയറിനെയും ഭാവിയെയും ബാധിക്കും'- മനോജ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications