പത്രസമ്മേളനം.. പകച്ച് താരങ്ങള്‍: വേണമെങ്കില്‍ തല്ലിയിട്ട് തന്നെ പോവുമെന്ന് മിഥുന്‍, നാദിറയും പെട്ടു
ബിഗ് ബോസ് സീസണ്‍ ഫൈവിലെ പത്രസമ്മേളനത്തില്‍ താരങ്ങളെ കുടഞ്ഞ് മാധ്യമപ്രവർത്തകർ. ഇരട്ടത്താപ്പും ചെയ്ത ചില തെറ്റുകളും മാധ്യമപ്രവർത്തകർ എടുത്ത് ചോദിച്ചപ്പോള്‍ ചില താരങ്ങളെങ്കിലും പതറി. നാദിറ അടക്കമുള്ളവർ പിന്നീട് ഈ ചോദ്യങ്ങള്‍ വീടിനുള്ളില്‍ ചർച്ചയാക്കുകയും ചെയ്തു. മിഥുനായിരുന്നു പത്രസമ്മേളനത്തിലെ ചോദ്യത്തില്‍ തന്റെ ഭാഗം കൂടതല്‍ വിശദീകരിച്ച താരം.
ഇഷ്ടക്കേട് ഉണ്ടാക്കുന്ന താരത്തെ ടാസ്കില്‍ ഫിസിക്കലായി നേരിടുന്നതിനെക്കുറിച്ചായിരുന്നു മിഥുനോട് ചോദിച്ചത്. അതിനെക്കുറിച്ച് വീമ്പ് പറയുകയും ചെയ്തു. മറ്റുള്ളവർ മിഥുനെ പേടിച്ച് നില്‍ക്കണമോയെന്നും മാധ്യമപ്രവർത്തക ചോദിച്ചു. എന്നാല്‍ ഒരിക്കലും അങ്ങനെയില്ലെന്നായിരുന്നു മിഥുന്റെ മറുപടി. ആരേയും ദ്രോഹിക്കണമെന്നില്ല. ആരെയെങ്കിലും തല്ലണമെങ്കില്‍ തല്ലിയിട്ട് തന്നെ ഇറങ്ങിപ്പോവും. എന്നാല്‍ ഇവിടെ ഞാന്‍ അങ്ങനെയൊന്നും ഉദ്ധേശിച്ചിട്ടില്ലെന്നും മിഥുന്‍ പറയുന്നു.

ഒരാള്‍ക്ക് പരിക്ക് ഉണ്ടാക്കാന്‍ എനിക്ക് നന്നായി അറിയാമെങ്കിലും ഞാന്‍ അങ്ങനെ ചെയ്യില്ല. എനിക്ക് ഫിസിക്കലി ജയിക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാവുമെങ്കിലും അത് മറ്റുള്ളവരെ വേദനപ്പിക്കുമെന്നതിനാല്‍ ഞാന്‍ അത് ചെയ്യില്ല. നിയന്ത്രിച്ച് തന്നെയാണ് മത്സരിക്കുന്നത്. പക്ഷെ അബദ്ധം പറ്റുമോയന്നത് എനിക്ക് പറയാന്‍ പറ്റില്ല വിഷ്ണുവിന്റെ വിഷയമാണ് പറയുന്നതെന്ന് അറിയാം. അക്കാര്യം ഞാന്‍ അവനോട് തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മിഥുന്‍ പറഞ്ഞു.
തനിയെ കളിച്ച് മുന്നേറുകയാണോ ഗ്രൂപ്പ് കളിച്ച് മുന്നോട്ട് പോവുകയാണോ ലക്ഷ്യമെന്നായിരുന്നു വിഷ്ണുവിനോടുള്ള ചോദ്യം. എന്നാല്‍ എനിക്ക് ഒരു തരത്തിലും ഗ്രൂപ്പിന്റെ ആവശ്യമില്ലെന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. എനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യം ആരോടും പറയും. എനിക്ക് ഒരു വേവ് ലെങ്ത് തോന്നിയ വ്യക്തികളാണ് അഖിലും ഷിജുവും. മറ്റുള്ളവരെ അങ്ങനെ എന്റെ തമാശകള്‍ക്കൊന്നും കിട്ടണമെന്നില്ല.
ഇതിന്റെ ഉള്ളില്‍ എന്തൊക്കെ കളിച്ചാലും ഒരു താരം ഇവിടെ നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ആരാധകരാണ്. പരമാവധി നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് താരങ്ങളെ നോമിനേറ്റ് ചെയ്യുക എന്നുള്ളതാണ്. ബിഗ് ബോസിനെക്കുറിച്ച് ഏറ്റവും വ്യക്തമായി അറിയാം. വ്യക്തിപരമായി പല ആശയങ്ങളോട് എനിക്ക് യോജിപ്പില്ല. പക്ഷെ സിനിമ വിഷയത്തിലാണ് ഞങ്ങള്‍ ഒരുമിച്ച് സംസാരിക്കുന്നതെന്നും വിഷ്ണു പറഞ്ഞു.

ബിഗ് ബോസ് ഹൌസില്‍ ആരും ലൌ സ്ട്രാറ്റജി കളിക്കുന്നില്ലെന്നായിരുന്നു സെറീന വ്യക്തമാക്കിയത്. ഇനി അങ്ങനെയൊന്ന് ഉണ്ടാവുമോയെന്ന കാര്യം എനിക്ക് അറിയില്ല. നല്ല കൂട്ടുകെട്ടായിട്ടാണ് മുന്നോട്ട് പോവുന്നത്. എന്നാല്‍ ഇവിടെ ചിലർ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് തോന്നുന്നത്. ഒരു ആണും പെണ്ണും സംസാരിക്കുന്നത് അതിന് മാത്രമാണെങ്കില്‍ നമ്മുടെ സമൂഹം പുറകോട്ടായിരിക്കും പോവുന്നത്.
സോറി നിർബന്ധിച്ച് പറയിപ്പിക്കേണ്ടതാണോയെന്ന ചോദ്യത്തിന്, അങ്ങനെയല്ല തെറ്റ് മനസ്സിലാക്കി സോറി പറയാനാണ് ഞാന്‍ പറയുന്നതെന്നായിരുന്നു റനീഷയുടെ മറുപടി. വെറുതെ പോയി സോറി പറയുന്നതിന് പകരം താന്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലായാല്‍ മാത്രം സോറി പറയാനാണ്. ക്ഷമ പറയുന്നതിന് അതിന്റേതായ വാല്യൂ ഞാന്‍ കൊടുക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു.
ഇത് ഒരു ഷോ ആയതിനാല്‍ തന്നെ എല്ലാ വേണം. ലൌ ട്രാക്കും സ്ട്രാറ്റജിയുമൊക്കെ വേണമെന്നായിരുന്നു ശ്രുതി വ്യക്തമാക്കിയത്. ഇവിടെ യാതൊരു വിധത്തിലുള്ള അഭിനയത്തിനും സാധ്യതയില്ല. നമുക്ക് നമ്മളായിട്ട് തന്നെയെ നില്‍ക്കാന്‍ സാധിക്കുകയുള്ളു. റിനോഷിനോടും മിഥുനോടുമൊക്കെയുള്ള സൌഹൃദം ആത്മാർത്ഥമായി സംഭവിച്ച കാര്യാമാണ്. അതിന്റെ പേരില്‍ അവർക്ക് ബുദ്ധിമുട്ടായി മാറുകയാണെങ്കില്‍ നിർത്തും. അല്ലാതെ ഗെയിമായിട്ട് അതിനെ മുന്നോട്ട് കൊണ്ടു പോവില്ലെന്നും ശ്രുതി വ്യക്തമാക്കി.
സ്വന്തം കൂട്ടുകാരെ പ്രശ്നത്തിലേക്ക് തള്ളിവിടാതെയും അവരുടെ പ്രശ്നങ്ങള്‍ ഒതുക്കി കളയാറുണ്ടോയെന്നമായിരുന്നു ഷിജുവിന് നേരെയുള്ള ചോദ്യം. എന്നാല്‍ അങ്ങനെയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. പല വിഷയത്തിലും റിനോഷ് എന്തുകൊണ്ടാണ് വൈകി പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ആലോചിച്ചിട്ട് മാത്രമേ താന്‍ പ്രതികരിക്കാറുള്ളുവെന്നായിരുന്നു റിനോഷിന്റെ പ്രതികരണം.
വളരെ ബോള്‍ഡായിട്ടും പ്രതിനിധികരിക്കുന്ന കമ്മ്യൂണിറ്റിയെക്കുറിച്ച് സംസാരിക്കുമെന്നൊക്കെ പറഞ്ഞ് വന്ന നാദിറ എന്തുകൊണ്ടാണ് ഇപ്പോള്‍ സോഫ്റ്റും റൊമാന്റിക്കുമായി മാറിയതെന്നായിരുന്നു മറ്റൊരു ചോദ്യം. എന്നാല്‍ വീട്ടില്‍ അത്ര ടോക്സിക് ആയ ആളുകളില്ലെന്നും കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുന്നുവരുമാണ് ഉള്ളത്. ഒരിക്കല്‍ അതിന് വിരുദ്ധമായി സംസാരിച്ചപ്പോള്‍ ഞാന്‍ അത് എടുത്ത് പറയുകയും ചെയ്തിരുന്നു. തന്റെ പ്രണയം എന്നതിനെക്കുറിച്ച് നേരത്തെ ഗോപികയോട് വ്യക്തമാക്കിയിരുന്നുവെന്നും നാദിറ പറയുന്നു.












Click it and Unblock the Notifications