
ദില്‍ഷ ആ വിവാദ പരസ്യത്തില്‍ അഭിനയിച്ചതിന് വാങ്ങിച്ചത് 3 ലക്ഷം രൂപയോ? വേറെ ലെവലെന്ന് സൂരജ്
ബിഗ് ബോസ് വിജയി ദില്‍ഷ പ്രസന്നന്‍ അഭിനയിച്ച ട്രേഡിങ് സ്ഥാപനത്തിന്റെ പരസ്യം വ്യാജമാണെന്ന ആരോപണമാണ് ഇപ്പോള്‍ യൂട്യൂബിലെ ചൂടേറിയ സംസാര വിഷയം. സംഭവത്തില്‍ വിശദീകരണവുമായി ദില്‍ഷ രംഗത്ത് എത്തിയെങ്കിലും വിവാദം ഇപ്പോഴും ചൂടാറാതെ നില്‍ക്കുകയാണ്. ദില്‍ഷയുടെ പരസ്യം കണ്ട് പൈസ പോയവരെന്ന രീതിയില്‍ ചിലരെ ചില യൂട്യൂബർമാർ അവതരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ദില്‍ഷ അഭിനയിച്ചത് വ്യാജ പരസ്യമാണ് പൈസ പോയി എന്നൊക്കെ വെറുതെ പറയാതെ ഇതിനൊക്കെ വ്യക്തമായ തെളിവുകള്‍ കൊണ്ടുവരണമെന്നാണ് ദില്‍ഷയുടെ സുഹൃത്ത് സൂരജ് വ്യക്തമാക്കുന്നത്. അവർ വ്യാജമാണെങ്കില്‍ അത് പൊതുജനമധ്യത്തില്‍ കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സൂരജിന്റ വാക്കുകളിലേക്ക്...

മൂന്ന് ലക്ഷം രൂപ വാങ്ങിയാണ് ദില്‍ഷ പരസ്യത്തില്‍ അഭിനയിച്ചതെന്നാണ് ചിലർ ആരോപിക്കുന്നത്. മൂന്ന് ലക്ഷം എന്നൊക്കെ പറയുമ്പോള്‍ എന്ത് അവസ്ഥയാണ്. ദില്‍ഷ ഫോളോ ചെയ്യാന്‍ പറഞ്ഞ പ്രൊഫൈല്‍ ജനുവിനല്ല, പക്ഷെ അവർ പറയുന്ന കാര്യങ്ങല്‍ ചിലർക്ക് ജനുവിനാണ്. ആ ലോജിക്ക് എനിക്ക് മനസ്സിലായില്ല. എന്തൊക്കെയായാലും മൂന്ന് ലക്ഷം രൂപയൊക്കെ ഒരു പരസ്യത്തിന് വാങ്ങിക്കുക എന്ന് വെച്ചാല്‍ ദില്‍ഷയുടെ ലെവലൊക്കെ വേറെയാണ്, എനിക്ക് ഒന്നും പറയാനില്ല.
'ദില്‍ഷയ്ക്കൊരു മുട്ടന്‍പണി കൊടുക്കാം, അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട': തന്ത്രം നിർദേശിച്ച് സൂരജ്

നമ്മളൊക്കെ ആ ലെവലിലായിരുന്നെങ്കില്‍ വല്ല സ്പോർട്സ് കാറൊക്കെ വാങ്ങിച്ചേനെ. ചുമ്മാ ഒരു പോസ്റ്റിന് മൂന്ന് ലക്ഷം എന്നൊക്കെ പറയുമ്പോള്‍ പൈസക്കൊന്നും ഒരു വിലയമില്ലേ. അഞ്ച് ലക്ഷം ഫോളോവേഴ്സുള്ള അവള്‍ക്ക് ഇത്ര കിട്ടണമെങ്കില്‍ വണ്‍ മില്യണുള്ള ആളുകള്‍ക്ക് എത്ര കിട്ടണം. പൈസ കിട്ടിയതിനെക്കുറിച്ചൊന്നും അറിയില്ല. പരസ്യക്കാർ അങ്ങനെ പറഞ്ഞുവെന്നും പറഞ്ഞുള്ള ഒരു സ്ക്രീന്‍ഷോട്ടാണ് ഞാന്‍ കണ്ടത്.
എവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്ലീ

ജെനുവിന്‍ അല്ലെന്ന് പറയുന്ന ആളുകള്‍ പറയുന്നത് പിന്നീട് എങ്ങനെയാണ് വിശ്വസിക്കുക. ദില്‍ഷയുടെ കുറ്റം മാത്രം പറയുന്നോട് വിശ്വസിക്കുന്നതാണെങ്കില്‍ കുഴപ്പമില്ല. ദില്‍ഷ പറഞ്ഞത് കാരണം പൈസ പോയവരൊക്കെ വരണം. അങ്ങനെ ദില്‍ഷയെ നമുക്ക് പ്രതിക്കൂട്ടില്‍ നിർത്താം. തെളിവുകള്‍ ഇല്ലാതെ എനിക്കും വേണമെങ്കില്‍ പറയാം എന്റെ പൈസ പോയെന്ന്. പക്ഷെ അത് എങ്ങനെ വിശ്വസിക്കാം.
പലചരക്ക് കട ഈ ദിശയിലല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവം: വീടിന് മാത്രമല്ല, കടയ്ക്കുമുണ്ട് വാസ്തുവിദ്യ

ഈ പരസ്യക്കാരുടെ പ്രൊഫൈല്‍ ഞാന്‍ പോയി നോക്കിയിരുന്നു. അത് വ്യാജമാണെന്ന് നൂറ് ശതമാനം എങ്ങനെയാണ് പറയുക. ചിലപ്പോള്‍ ജെനുവിനല്ലാതിരിക്കാം ആയിരിക്കാം. എനിക്കെന്തായാലും അതേക്കുറിച്ച് അറിയില്ല. രണ്ടോ മൂന്നോ ദിവസം കൊണ്ട് മാത്രമാണ് പോസ്റ്റുകള്‍ ഇട്ടതെന്നും ഇതിനൊന്നും ലൈക്കുകള്‍ ഇല്ലെന്നും പറയുന്നു. ആ ഒരു അടിസ്ഥാനത്തില്‍ മാത്രം ജെനുവിനല്ലെന്ന് പറയാന്‍ സാധിക്കുമോ. അങ്ങനെ തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ അത് സംബന്ധിച്ച തെളിവുകളും കൊണ്ടു വരണം.

ബോട്ട് വെച്ച് ലൈക്ക് വാങ്ങിക്കാന്‍ സാധിക്കുമെന്ന കാര്യം എല്ലാവർക്കും അറിയാം. യൂടൂബ് ചാനലുകാർക്ക് എന്തും പറയാം, അതിനപ്പുറ് ഇത് ജെനുവിന്‍ അല്ലെന്നുള്ളതിന് തെളിവ് വേണം. അവരൊരു സർട്ടിഫിക്കറ്റ് അയച്ച് കൊടുത്തിരുന്നു. എവിടെയോ രജിസ്റ്റർ സംബന്ധിച്ച ലീഗല്‍ ഡോക്യൂമെന്റാണ് അയച്ച് നല്‍കിയത്. അത് ഷെയർ ചെയ്യാന്‍ പറ്റില്ല. അത് സത്യമാണോ എന്ന് അറിയില്ല. നമ്മള്‍ പരസ്യം ഏറ്റെടുക്കുമ്പോള്‍ അത്രയും ആഴത്തിലൊന്നും പോയി പരിശോധിക്കാന്‍ നില്‍ക്കാറില്ല.

ഇവർ ജെനുവിനല്ലെന്ന് പറയുമ്പോഴും കൃത്യമായ പ്രൂഫ് വെക്കണം. എന്ത് തന്നെയായാലും അതിന് തെളിവുകള്‍ വേണം. എനിക്ക് ഇത് സംബന്ധിച്ച് സത്യമേതാണ് നുണയേതാണ് എന്നത് അറിയില്ല. പുള്ളിക്കാരി വ്യാജമാണെങ്കില്‍ അത് എന്ത് തന്നെയായാലും പുറത്തുകൊണ്ടുവരണം. ഇത് ഇത്ര വിവാദമായതോടെ പ്രമോഷന് വേണ്ടി ദില്‍ഷയെ കോണ്ടാക്ട് ചെയ്ത ആളുകടെ ജോലിയടക്കം തെറിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്.

ഒരുപക്ഷെ അവർ ജനുവിനാണ്, എന്നിട്ടും അവിടെ ഒരാളുടെ ജോലി പോവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും നമുക്കാണ്. ഒരു കണ്‍ഫ്യൂഷന്‍ സാഹചര്യമാണ് ഇത്. ഫെയിക്ക് അല്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അത് തെളിയിക്കാന്‍ സാധിക്കണം. ആരാണ് തെറ്റുകാർ എന്ന് കണ്ട് പിടിക്കണം. ദില്‍ഷ കാരണം വേറെ ആരുടെയെങ്കിലും പൈസ പോയിട്ടുണ്ടെങ്കില്‍ അവർ അതിന് ഉത്തരവാദിയാണ്. അവള്‍ അതിന് മറുപടി പറയേണ്ടതുണ്ട്. അതിന് തെളിവുകളുമായി ആളുകള്‍ മുന്നോട്ട് വരികയാണ് ചെയ്യേണ്ടതെന്നും സൂരജ് കൂട്ടിച്ചേർക്കുന്നു.