Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് ഇല്ലാതാകുമോ എന്നു അയാള്‍ ഭയന്നതില്‍ എന്താണ് തെറ്റ്?'; എന്തുകൊണ്ട് മണിക്കുട്ടൻ..ആരാധകന്റെ വൈറൽ കുറിപ്പ്

കൊച്ചി; മണിക്കുട്ടന്‍ പുറത്ത് തന്‍റെ പ്രതിച്ഛായക്ക് എന്തു സംഭവിക്കും എന്ന് ഭയന്നുകൊണ്ടാണ് ബിഗ് ബോസില്‍ നില്‍ക്കുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം ബിഗ്ബോസിലെ മത്സരാർത്ഥിയായ റംസാൻ മുഹമ്മദ് പറഞ്ഞത്. മണിക്കുട്ടൻ എന്തിനാണ് പേടിക്കുന്നത്. പുറത്തുള്ളവർ തന്നെ എങ്ങനെ വിലയിരുത്തും എന്നാണ് എപ്പോഴും മണിക്കുട്ടൻ ചിന്തിക്കുന്നത്. തന്നെക്കുറിച്ച് ഒരു വാക്ക് മറ്റുള്ളവര്‍ പറഞ്ഞുകഴിയുമ്പോള്‍ അത് തന്നെ എങ്ങനെ എഫക്റ്റ് ചെയ്യും എന്നൊക്കെ ആലോചിച്ച് ഭയങ്കര പേടിയുള്ള ഒരു വ്യക്തിയായിട്ടാണ് മണിക്കുട്ടനെ തനിക്ക് തോന്നിയിട്ടുള്ളതെന്നും റംസാൻ പറഞ്ഞു.

എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരാധാകൻ. ആർക്കാണ് ഇമേജിനെ പേടിയില്ലാത്തതെന്ന് സഫ്വാൻ എന്ന പ്രേഷകൻ ചോദിക്കുന്നു. ബിഗ് ബോസ് ഒഫീഷ്യൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ എന്തുകൊണ്ടാണ് മണിക്കുട്ടൻ എന്ന മത്സരാർത്ഥി മികച്ചതാകുന്നതെന്നും സഫ്വാൻ പറയുന്നു. പോസ്റ്റ് വായിക്കാം

ഇമേജിനെ പേടി ഇല്ലാത്തത്

ഇമേജിനെ പേടി ഇല്ലാത്തത്

ആര്‍ക്കാണ് ഇമേജിനെ പേടി ഇല്ലാത്തത്....?ഒരു ഗെയിമിന് വേണ്ടി എന്ത് കൂതറ കളിയും കളിച്ച് പുറത്ത് ഇറങ്ങിയ ശേഷം കിട്ടിയ ഫ്ലാറ്റും കെട്ടി പിടിച്ച് ഇരിക്കേണ്ടി വരും....ആരും ഉണ്ടാകില്ല കൂടെ അവസാനം...
സമൂഹത്തില്‍ നല്ല പേരില്‍ ജീവിക്കണം എന്ന ആഗ്രഹിക്കുന്ന ആര്‍ക്കും ഒരു ഗെയിമിന് വേണ്ടിയും ഒരു ഫ്ലാറ്റിന് വേണ്ടിയും കൂതറ ആകുവാന്‍ പറ്റില്ല...

അയാൾ കളഞ്ഞിട്ട് പോയതും

അയാൾ കളഞ്ഞിട്ട് പോയതും

ഒരു സിനിമ പാരമ്പര്യം ഇല്ലാതെ സിനിമയില്‍ കഷ്ടപ്പെട്ട് സ്വാന്തം കഴിവ് കൊണ്ട് ആണ് ഇന്നത്തെ Mk യില്‍ എത്തിയത്....കഴിഞ്ഞ 15 വര്‍ഷം അയാള്‍ക്ക് സിനിമ ആണ് എല്ലാം....അത് ഇല്ലാതാകുമോ എന്ന അയാള്‍ ഭയന്നതില്‍ എന്താണ് തെറ്റ്....? അത് കൊണ്ടാണ് അയാള്‍ കളഞ്ഞിട്ടു പോയതും....

 ജനപിന്തുണ കണ്ടിട്ടാണ്

ജനപിന്തുണ കണ്ടിട്ടാണ്

ഏഷ്യാനെറ്റ് തിരിച്ചു കൊണ്ട് വന്നിട്ടുണ്ടങ്കില്‍ അതിന് കാരണം പുറത്തുള്ള അയ്യാളുടെ ജനപിന്തുണ കണ്ടിട്ടാണ് അല്ലെങ്കില്‍ അത്രയും ആളുകളുടെ അപേക്ഷയും സങ്കടവും കണ്ടിട്ടാണ്....അകത്തേക്ക് കയറുമ്പോള്‍ അത്ര ഫാന്‍സ് ഉള്ള ഒരു വ്യക്തി അല്ലായിരുന്നു Mk അത് കൊണ്ട് തന്നെ തന്‍റെ പുറത്തെ ജനപിന്തുണ ഇപ്പോഴും അങ്ങേര്‍ക്ക് അറിയില്ല....

പുറത്തുനിന്നുള്ള പിന്തുണ

പുറത്തുനിന്നുള്ള പിന്തുണ

കഴിഞ്ഞ സീസണില്‍ ലാലേട്ടന്‍റെ മുന്‍പില്‍ ഇരുന്നു കൈയ്യടിക്കാന്‍ പ്രേക്ഷര്‍ ഉള്ളത് കൊണ്ട് ഒരു പരിധി വരെ പുറത്തെ സപ്പോര്‍ട്ട് ഉള്ളില്‍ ഉള്ളവര്‍ക്ക് അറിയാന്‍ പറ്റുമായിരുന്നു....രജിത് കുമാറിനെ സ്ക്രീനില്‍ കാണിക്കുമ്പോഴെ കൈയ്യടി ആയിരുന്നു. അത് വഴി രജിതിനും മനുസ്സിലായിരുന്നു പുറത്തെ സപ്പോര്‍ട്ട്....ഈ കാര്യത്തില്‍ ഈ സീസണിലെ എല്ലാവരും ഭാഗ്യം ഇല്ലാത്തവരാണ്...

എന്ത് പറഞ്ഞാലും ഏൽക്കില്ല

എന്ത് പറഞ്ഞാലും ഏൽക്കില്ല

ഒരു എവിക്ഷനില്‍ മാത്രം വന്ന ഒരു വ്യക്തി ജനങ്ങളുടെ സപ്പോര്‍ട്ട് അറിയാതെ ഭയപ്പെടുന്നത് സ്വാഭാവികം...
ഇനി നീയോക്കെ എന്തൊക്കെ വിളിച്ച് പറഞ്ഞു കളിയാക്കിയാലും ഈ മനുഷ്യന്‍റെ രോമത്തില്‍ ഏല്‍ക്കില്ല.
BBS3 ക്ക് ഒരു Tittle Winner ഉണ്ടെങ്കില്‍ ഇതെ അത് ഈ മൊതല്‍ ആയിരിക്കും അത്രക്കും ജനങ്ങള്‍ Mk യെ ഇഷ്ടപ്പെടുന്നു....

ഞങ്ങൾക്കിഷ്ടം

ഞങ്ങൾക്കിഷ്ടം

അഭിമാനത്തോടെ പറയും ഈ സീസണില്‍ വന്നു ഇത്രയും ഫാന്‍സ് ഉണ്ടാക്കിയ വെറെ ഒരാള്‍ ഇല്ല....ആരുടെയോക്കെ ഫാന്‍സ് തട്ട് തൂക്കി നോക്കിയാലും രണ്ടാം സ്ഥാനമേ ഉണ്ടാകു....നല്ല വക്തിത്വവും ടാസക്കിലെ മികച്ച പെര്‍ഫോമന്‍സും കണ്ടാണ് ഞാന്‍ ഉള്‍പ്പടെ പലരും ഇങ്ങേരുടെ ഫാന്‍ ആയത്....അതില്‍ ഒരു മാറ്റവും ഇല്ല ഇതുവരെ ......പൊടി പൊട എന്ന പോലും വിളിച്ചു ആരെയും വേദനിപ്പിക്കാത്തെ... ഹേറ്റേര്‍സ് നിങ്ങള്‍ പറയുന്ന ഈ പേടി തൊണ്ടനായ നല്ല മനുഷ്യനെയാണ് ഞങ്ങള്‍ക്ക് ഇഷ്ടം...

Recommended Video

cmsvideo
    ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+