
'ദിൽഷ പാവവും നിഷ്കളങ്ക ആയതിനാലുള്ള പ്രശ്നമാണ്'; 'ദിൽഷ ചതിച്ചോ' വീഡിയോയുമായി സൂരജ്
കൊച്ചി: ട്രേഡിംഗ് മാർക്കറ്റുമായ ബന്ധപ്പെട്ട വിവാദത്തിനിടെ ബിഗ് ബോസ് താരം ദിൽഷയുടെ സുഹൃത്ത് സൂരജ് പങ്കുവെച്ച ഒരു സ്റ്റോറി ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. പേരൊന്നും പറയാതെ ഈ ടീംസിനെ വിശ്വസിക്കാൻ ആകില്ലെന്ന വരികളോടെയുള്ള സൂരജിന്റെ സ്റ്റോറിയായിരുന്നു ചർച്ചകൾക്ക് കാരണം. ഇതോടെ ദിൽഷയും സൂരജും തമ്മിൽ പ്രശ്നമാണെന്നും ദിൽഷ സൂരജിനെ ചതിച്ചെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും വന്നു. ഇപ്പോഴിതാ ഈ വിവാദങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് സൂരജ്. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം

'ഞാൻ ആരേയും മെൻഷൻ ചെയ്തിട്ടില്ല. മെൻഷൻ ചെയ്യണമെന്നും തോന്നുന്നില്ല. ഞാൻ ആരെ കുറിച്ചാണ് സ്റ്റോറി ഇട്ടത് എന്ന് ആളുകൾക്ക് പേര് പറയാതെ തന്നെ മനസിലായാൽ അതാണെന്റെ വിജയം. കാരണം അവരുടെ മനസിലും അങ്ങനെ ചിന്ത ഉള്ളത് കൊണ്ടായിരിക്കുമല്ലോ ഞാൻ ആരെ കുറിച്ചാണ് പറഞ്ഞത് എന്ന് വിവരിക്കാതെ തന്നെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞത്.

ഇന്നലെ ഞാൻ ഇട്ട പോസ്റ്റ് പലർക്കും കൊണ്ടിരുന്നു. പക്ഷേ വേറെ കുറെ യുട്യേബേഴ്സ് മറ്റ് പല രീതിയിലും അതിനെ വ്യാഖ്യാനിച്ചു. അതോടെ ഞാൻ ആരെ കുറിച്ചാണ് പറഞ്ഞത് എന്താ പറഞ്ഞത് എന്ന് എനിക്ക് തന്നെ കൺഫ്യൂഷനായി. അതുകൊണ്ടാണ് കാര്യങ്ങൾ വിശദമാക്കാൻ ഇപ്പോൾ ഈ വീഡിയോ ഇടുന്നത്. ദിൽഷ എന്നെ ചതിച്ചു, കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പാടില്ല , തലകൊടുത്താൽ കഴുത്തറക്കും എന്ന നിലയിലൊക്കെയാണ് ചില യുട്യൂബേഴ്സ് പറയുന്നത്.

ദിൽഷയുടെ അടുത്ത് ഞാൻ ഇന്നലെയും കൂടെ ചാറ്റ് ചെയ്തിരുന്നു. ദിൽഷ വീഡിയോ ചെയ്ത ടീം നമ്മളെ സെപ്റ്റംബറിൽ ബന്ധപ്പെട്ടിരുന്നു. ആ സമയത്ത് ഞാനായിരുന്നു ദിൽഷയുടെ സോഷ്യൽ മീഡിയയൊക്കെ ഹാന്റിൽ ചെയ്തിരുന്നത്. ഒരു ചെറിയ സംശയം തോന്നിയതിനാൽ അത് ഞാൻ ഹോൾഡ് ചെയ്ത് വെച്ചു. ദിൽഷയ്ക്ക് അത് അറിയുക പോലും ഇല്ലായിരുന്നു. കാരണം പല പരിപാടികളുമായി ദിൽഷ തിരക്കിലാണല്ലോ.

ഞാൻ വിദേശത്തേക്ക് വന്നതോടെ മറ്റൊരാളാണ് ദിൽഷയുടെ ബിസിനസ് കാര്യങ്ങൾ നോക്കുന്നത്. അവർ വീണ്ടും ദിൽഷയുടെ കോൺടാക്ട് നമ്പർ വാങ്ങി മാനേജരെ ബന്ധപ്പെടുകയായിരുന്നു. സർട്ടിഫിക്കറ്റുകൾ എല്ലാം അയച്ച് കൊടുത്ത് വിശ്വസിപ്പിക്കാൻ അവർ ശ്രമിച്ചു. മനുഷ്യൻമാരല്ലേ എല്ലാവർക്കും തെറ്റ് പറ്റുമല്ലോ. ആ മാനേജർക്ക് ഒകെയാണെന്ന് തോന്നിയിട്ടാണ് ആ പരസ്യം ചെയ്തത്. അവൾ അത് ചെയ്തത് ഞാൻ അറിഞ്ഞിരുന്നില്ല. അവൾ പോസ്റ്റ് ചെയ്തതും ഞാൻ അറിഞ്ഞിരുന്നില്ല.
'ദിലീപിന് തിരിച്ചടി'.. വിധി സ്വാഗതം ചെയ്യാൻ കാരണം.. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും'; സജി നന്ത്യാട്ട്

എന്നാൽ പിന്നീട് പലരും എനിക്ക് സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചു തരികയായിരുന്നു. അക്കൂട്ടത്തിൽ ഒരു പ്രമുഖ നല്ലവനായ ഉണ്ണിയുടെ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. സ്കാം അലർട്ട് എന്നൊക്കെ പറഞ്ഞ് വലിയ കമന്റൊക്കെ ഇട്ടിട്ട്. ഞാൻ കണ്ടപ്പോ ഞെട്ടിപ്പോയി. പെട്ടെന്ന് തന്നെ അവളെ വിളിച്ചു, കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങി. സംഭവിച്ചത് അവളും പറഞ്ഞു. വീഡിയോ ഡിലീറ്റാക്കിയതായും പറഞ്ഞു.

ദിലുവിന് മണ്ടത്തരങ്ങളെ പൊതുവെ പറ്റാറുള്ളൂ. ഏറ്റവും നല്ല രണ്ടെണ്ണത്തിനെയാണ് ബ്രദറും ഫ്രണ്ടുമൊക്കെയായി അവൾ കൂട്ടിയത്. അതിന്റെ പേരിൽ ജീവിതകാലം മുഴുവൻ പണി കിട്ടി കൊണ്ടിരിക്കുകയാണ്. ഒരുത്തനാണെങ്കിൽ കോംപ്രമൈസ് എന്നൊക്കെ പറഞ്ഞ് പോയത് കൊണ്ട് കുറച്ച് സമാധാനം കിട്ടിയിട്ടുണ്ട്. വേറൊരുത്തനാണെങ്കിൽ ഇങ്ങനെ. അബദ്ധങ്ങളുടെ ഒരു കൂമ്പാരമാണ് ദിലു. പാവമായതും നിഷ്കളങ്ക ആയതിനാലും ഉള്ള പ്രശ്നമാണ്.
'ഇതൊരു പാഠമാണ്, പറയുന്നത് സുഹൃത്ത് എന്ന നിലയിൽ'; ദിൽഷ വിവാദത്തിൽ റോബിൻ രാധാകൃഷ്ണൻ

അവൾ എല്ലാവരേയും അന്ധമായി വിശ്വസിക്കും. ആരെങ്കിലും അവളെ ജീവിതകാലം മുഴുവൻ വഞ്ചിച്ചിട്ട് സോറി ഡാ എന്ന് പറഞ്ഞാൽ ശരി സാരില്ല എന്ന് പറയും. അവർ പറ്റിക്കുമോയെന്ന ചിന്തയൊന്നും ഇല്ല. അതുകൊണ്ട് തന്നെ ഇഷ്ടം പോലെ വാങ്ങി വെയ്ക്കുന്നുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ഉണ്ടായരുന്നെങ്കിൽ അവളെ തിരുത്തിയേനെ. എന്നെ സംബന്ധിച്ച് ഞാനൊക്കെ വളരെ നെഗറ്റീവ് ആണ്. ഏറ്റവും വേഴ്സ്റ്റ് കേസ് എന്ത് വരുമെന്ന് ചിന്തിക്കുന്ന ആളാണ്.ദിലു എന്ന് പറഞ്ഞാൽ എല്ലാവരും നല്ലവരും മാന്യൻമാരും എന്ന് ചിന്തിക്കുന്നതുമാണ് അവളുടെ കേസ്. ഓരോ മനുഷ്യരുടെ സ്വഭാവല്ലേ.

നിലവിൽ ആ വീഡിയോ ഹോൾഡ് ചെയ്ത് വെച്ചിരിക്കുകയാണ്. അവരുമായി ദിൽഷയുടെ മാനേജർ സംസാരിച്ചിട്ടുണ്ട്. അവൾ വീഡിയോ വിശദീകരണമൊക്കെ പങ്കുവെച്ചിട്ടുണ്ട്. ഇത് ഇത്രയും വലിയ വിഷയമാക്കേണ്ടതില്ല. എന്നിരുന്നാലും അവൾ കുറച്ച് കൂടെ ജാഗ്രത പുലർത്തണമായിരുന്നു. നിരവധി ഫോളോവ്ഴ്സ് ഉള്ള ആളായതിനാൽ ഉത്തരവാദിത്തം ഉണ്ട്. ഇക്കാര്യം താൻ അവളോടും പറഞ്ഞിട്ടുണ്ട്', സൂരജ് പറഞ്ഞു.
3 ലക്ഷം വാങ്ങിയെന്ന് കാണിച്ച് തരാമോ? വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല; തുറന്നടിച്ച് ദിൽഷ