ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ഫേസ്ബുക്കിനും ട്വിറ്ററിനും നിരോധനം
അള്‍ജിയേഴ്‌സ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിനും ട്വിറ്ററും അല്‍ജീരിയയില്‍ താല്‍ക്കാലിക നിരോധനം. ഹൈസ്‌കൂള്‍ പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയാനാണ് ഞായറാഴ്ച അള്‍ജീരിയന്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സോഷ്യല്‍ മീഡിയയില്‍ ചോദ്യപ്പേപ്പറുകള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ബാച്ചിലറേറ്റ് പരീക്ഷ എഴുതിയ ആയിരം വിദ്യാര്‍ത്ഥികളില്‍ പത്ത് പേരെ പുനഃപരീക്ഷക്കിരുത്തിയിരുന്നു. ഇന്റര്‍നെറ്റ് വഴി തെറ്റായ ചോദ്യപ്പേപ്പറുകള്‍ വിദ്യാര്‍ത്ഥികളിലേക്കെത്തുന്നത് തടയുന്നതിനായാണ് സോഷ്യല്‍മീഡിയകള്‍ക്ക് മേലുള്ള താല്‍ക്കാലിക നിയന്ത്രണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ത്രിജി നെറ്റ് വര്‍ക്കുകള്‍ക്കും ഭാഗിക നിരോധനം ബാധകമാണ്. ഫേസ്ബുക്കിന് പുറമേ രാജ്യത്ത് നിലവിലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും താല്‍ക്കാലിക നിരോധനം ബാധകമാണ്.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കോപ്പിയടി തടയുന്നതിനായി ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം നാഷണല്‍ എഡ്യൂക്കേഷണല്‍ ഓഫീസര്‍മാരുള്‍പ്പെടെ 12 പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016ലെ ഹൈസ്‌കൂള്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനും പിന്നില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് കണ്ടെത്തിയിതിനെ തുടര്‍ന്നായിരുന്നു ഇവരുടെ അറസ്റ്റ്.












Click it and Unblock the Notifications